Sun. Nov 22nd, 2026

തോപ്പുംപടിയിലെ പൊതു ടോയ്‌ലെറ്റ് ഉദ്‌ഘാടനം നടത്തിയതും അടച്ചുപൂട്ടിയതും ഒറ്റദിവസം; ടോയ്‌ലെറ്റ് തുറക്കണമെന്നാവശ്യപ്പെട്ട് സമരത്തിനു മുന്നൂറ്റിയൊന്നാം ദിവസം പിന്നിടുന്നു.

തോപ്പുംപടിയിലെ പൊതു ടോയ്‌ലെറ്റ് ഉദ്‌ഘാടനം നടത്തിയതും അടച്ചുപൂട്ടിയതും ഒറ്റദിവസം. തോപ്പുംപടിയിൽ 301 ദിവസം മുൻപ് ഉൽഘാടനം കഴിഞ്ഞ പൊതു ടോയ്‌ലെറ്റ് ജനങ്ങൾക്ക് തുറന്ന് കൊടുക്കാതെ അധികൃതർ നശിപ്പിച്ച് കളയുന്നു. ടോയ്‌ലറ്റ്എത്രയും വേഗം തുറന്ന് പ്രവർത്തിപ്പിക്കണം എന്ന് ആം ആദ്മി പാർട്ടി അവശ്യപ്പെട്ടു. നിരന്തര സമരത്തിൻ്റെ ഭാഗമായി ആം ആദ്മി പാർട്ടി കൊച്ചി മണ്ഡലം പ്രവർത്തകർ നടത്തിയ പ്രതിഷേധ സമരം മുന്നൂറ്റിയൊന്നാം ദിവസം പിന്നിടുന്നു.

അധികാരികൾ ജനങ്ങളെ വെല്ലുവിളിക്കുകയാണ്. മനോഹരമായൊരു കംഫർട്ട് സ്റ്റേഷൻ (ശുചി മുറി) ഉപയോഗശൂന്യമായി കിടന്നിട്ടും അവർക്ക് അനക്കമില്ല. റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ അവർ പണം മുടക്കി നിർമിച്ചതിനാൽ ബന്ധപെട്ടവർക് അവരുടെ കയ്യിൽ നിന്നും കൈമടക് കിട്ടാത്തതുകൊണ്ടാണോ ഇതുപേക്ഷിച്ചിട്ടിരിക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്ന് ആം ആദ്മി പാർട്ടി പ്രവർത്തകർ ആരോപിച്ചു .

യാത്ര വന്നു പോകുന്നവരും തൊഴിലിനു വരുന്നവരും സ്ഥലത്തെ കച്ചവട സ്ഥാപനങ്ങളിൽ പണിയെടുക്കുന്ന സ്ത്രീകളടക്കമുള്ള തൊഴിലാളികൾ കംഫർട്ട് സ്റ്റേഷൻ ഇല്ലാതെ വീർപ്പുമുട്ടുകയാണ്. കോർപറേഷൻ അധികാരികൾക്കും കൗൺസിലർ കുഞ്ഞച്ചനോടും പലകുറി പരാതിപ്പെട്ടിട്ടും സമരം ചെയ്തിട്ടും അലസതയും അവഗണയും തുടർന്നുപോരുകയാണ്. ഉദ്യോഗസ്ഥരുടെ നിരുത്തരവാദപരമായ പ്രവൃത്തികൾ വേറെയും.