Fri. Apr 26th, 2024

പി.വി അന്‍വര്‍ എം.എല്‍.എ ചീങ്കണ്ണിപ്പാലിയില്‍ നിര്‍മിച്ച അനധികൃത തടയണ പൊളിച്ചുമാറ്റണമെന്ന് ആര്‍.ഡി.ഒയുടെ റിപ്പോര്‍ട്ട്.മലപ്പുറം ജില്ലാ കലക്ടര്‍ക്കാണ് ആര്‍ഡിഒ റിപ്പോര്‍ട്ട് കൈമാറിയത്.

വിവിധ വകുപ്പുകളുടെ റിപ്പോര്‍ട്ട് പരിശോധിച്ച്‌ വെള്ളിയാഴ്ച ഉച്ചയോടെ കളക്ടര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ഇനി സര്‍ക്കാര്‍ നടപടിയുണ്ടാവുക.ചീങ്കണ്ണിപ്പാലയില്‍ റോപ്പ്‌വേയും തടയണയം നിര്‍മ്മിച്ചതുമായി ബന്ധപ്പെട്ടാണ് റിപ്പോര്‍ട്ട്.

14 പേജുള്ള റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചിരിക്കുന്നത്. 8 പേജില്‍ തടയണയുമായി ബന്ധപ്പെട്ട വിവരങ്ങളും 6 പേജില്‍ ചിത്രങ്ങളുമാണ് ഉള്ളത്. വനംവകുപ്പും പഞ്ചായത്തും അന്‍വറിന്റെ നിയമലംഘനം നേരത്തെ സ്ഥിരീകരിച്ചിരുന്നു.എന്നാല്‍ മുഖ്യമന്ത്രി നിയമസഭയില്‍ നടത്തിയ പ്രസ്താവനയുടെ അടിസ്ഥാനത്തിലാണ് താന്‍ ചീങ്കണ്ണിപ്പാലിയില്‍ തടയണ നിര്‍മിച്ചതെന്നാണ് റിപ്പോര്‍ട്ടിനെ പ്രതിരോധിച്ചുകൊണ്ട് പി.വി അന്‍വര്‍ പറയുന്നത്.