Tue. Jul 28th, 2026

ബാബ്‌റി മസ്ജിദ് വാര്‍ഷിക ദിനത്തില്‍ പ്രകോപനം സൃഷ്ടിച്ച് സംഘപരിവാര്‍ സംഘടനയായ ഹിന്ദു ഹെല്‍പ്പ് ലൈന്‍. ഹിന്ദുക്കളെ സഹായിക്കാന്‍ എന്ന പേരില്‍ സംഘപരിവാര്‍ തന്നെ രൂപീകരിച്ച ഹിന്ദു ഹെല്‍പ്പ്‌ലൈന്‍ കേരളത്തില്‍ വര്‍ഗീയ ദ്രുവീകരണം നടത്തുന്നതില്‍ വലിയ പങ്കുവഹിക്കുന്നുണ്ട്.

ഇന്ന് കേരളത്തിന്റെ പല ഭാഗത്തും ഹിന്ദു ഹെല്‍പ്പ്‌ലൈന്റെ നേതൃത്വത്തില്‍ ലഡ്ഡു വിതരണം നടത്തി. ബാബ്‌റി മസ്ജിദ് പൊളിച്ചതിന്റെ സന്തോഷ സൂചകമായിട്ടാണ് ഇവര്‍ മധുരപലഹാര വിതരണം നടത്തിയത്. ഇതിന്റെ ഫോട്ടോകളും വീഡിയോകളും ഫെയ്‌സ്ബുക്കിലൂടെ ഇവര്‍ പ്രചരിപ്പിക്കുന്നുണ്ട്.

ബാബ്‌റി മസ്ജിദ് മാത്രമല്ല കാശിയിലെയും മധുരയിലെയും പള്ളികള്‍ പൊളിക്കുമെന്നുള്ള ഭീഷണി മുഴക്കുകയും അത് എത്രയും പെട്ടെന്ന് സംഭവിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നതായി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.ഹിന്ദു ഹെല്‍പ്പ്‌ലൈന്‍ പ്രചരിപ്പിക്കുന്ന വര്‍ഗീയ വിദ്വേഷ പോസ്റ്റുകള്‍ ചുവടെ





 

You missed