ഐഫോണ്‍ വിവാദത്തില്‍ നിജസ്ഥിതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഡിജിപിക്ക് പരാതി നല്‍കി. ലൈഫ്മിഷന്‍ ഇടപാടില്‍ കമ്മീഷനായി യൂനിടാക് ഉടമന്‍ സന്തോഷ് ഈപ്പന്‍ സമ്മാനിച്ച ഐഫോണ്‍ വിനോദിനിയുടെ കൈവശമുണ്ടെന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.
വിവാദ ഐ ഫോണില്‍ തന്റെ സിംകാര്‍ഡ് ഉപയോഗിച്ചിട്ടുണ്ടോ എന്ന് സാങ്കേതികമായി പരിശോധിച്ച് ഉറപ്പ് വരുത്തണമെന്ന് വിനോദിനി പരാതിയില്‍ ആവശ്യപ്പെടുന്നു. തന്റെ കൈവശമുള്ള ഐഫോണ്‍ താന്‍ പണം കൊടുത്തുവാങ്ങിയതാണ്. ഇതിന്റെ ബില്ല് തന്റെ കൈവശമുണ്ട്. മാധ്യമവാര്‍ത്തകള്‍ തനിക്ക് അപമാനകരമാണെന്നും അവര്‍ വ്യക്തമാക്കി.
സന്തോഷ് ഈപ്പന്‍ നല്‍കിയ അഞ്ചു ഐഫോണുകളില്‍ ഒന്നില്‍ വിനോദിനിയുടെ പേരിലുള്ള സിംകാര്‍ഡ് ഉപയോഗിച്ചുവെന്നാണ് ആരോപണം.
ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913
