ലോകത്തിലെ ഏറ്റവും വലിയ സൗഖ്യദായകനായ ഡോക്ടർ ബൈബിളിലെ കഥാപാത്രമായ യേശുവാണെന്നും കൊറോണ വൈറസ് മാത്രമല്ല ലോകത്തുള്ള ഏതുതരം വൈറസും ബാക്ടീരിയയും രോഗാണുക്കളെയും എല്ലാം ആനാം വെള്ളം തളിച്ച് യേശുവിൻറെ നാമത്തിൽ ശാസിച്ചും ഭൽസിച്ചും രോഗിക്ക് പൂർണ്ണ സൗഖ്യം നൽകാനുള്ള അധികാരം രാജാധിരാജനായ ആരോ അദ്ദേഹത്തിന് നൽകിയിട്ടുണ്ടെന്നുള്ള അവകാശവാദവുമായി ഒരു വെള്ള നൈറ്റിയും അതിനുമുകളിൽ സ്വെറ്ററും ഇട്ട ഒരു വ്യാജചികിത്സകൻ രംഗത്ത്. ഇന്ത്യയിൽത്തന്നെ രാജ്യവ്യാപകമായി മലയാളികളുള്ള മറ്റുസംസ്ഥാനങ്ങളിലും വിദേശങ്ങളിലുമുള്ള പ്രവാസി മലയാളികളായ അന്ധവിശ്വാസികളെയുമാണ് ഈ അത്ഭുത രോഗശാന്തി തട്ടിപ്പുകാരൻ കബളിപ്പിച്ചുകൊണ്ടിരിക്കുന്നത്
കൊറോണ വൈറസ് ലോകം മുഴുവൻ ഭീതിയോടെ ഉറ്റുനോക്കുകയും കേരളത്തിലും ചിലരിൽ രോഗമുണ്ടോ എന്ന് സംശയം നിലനിൽക്കുകയൂം ചെയ്യുമ്പോഴും ഇത്തരത്തിൽ മനുഷ്യൻറെ അജ്ഞതയെ ചൂഷണം ചെയ്ത് പണമു ണ്ടാക്കുന്ന തട്ടിപ്പുകാരെ മോഹനൻ നായരെയും ജേക്കബ് വടക്കാഞ്ചേരിയെയും കേസെടുത്ത് അകത്താക്കിയതുപോലെ കേസെടുക്കാനും ഇത്തരത്തിലുള്ള അന്ധവിശ്വാസതട്ടിപ്പുകൾ അവസാനിപ്പിക്കാനും ബന്ധപ്പെട്ട അധികാരികൾ തയ്യാറാകണം.
കത്തോലിക്കാ സഭയുടെ കേരളത്തിലെ സ്വയംഭോഗ സ്പെഷ്യലിസ്റ്റായി അറിയപ്പെടുന്ന ഇദ്ദേഹം കത്തോലിക്കാ സർവകലാശാലയിൽ സ്വയംഭോഗത്തെയും ഓട്ടിസത്തെയും സംബന്ധിപ്പിച്ചും താരതമ്യപ്പെടുത്തിയും നിരവധി വിശ്ലേഷണ സംശ്ലേഷണ പഠനങ്ങൾ നടത്തുകയും വിദേശങ്ങളിലുൾപ്പെടെ മേലിൽ ഇവിടെങ്ങും കണ്ടുപോകരുതെന്ന് ആദരവ് നൽകി പറഞ്ഞയക്കുകയും ചെയ്തിട്ടുള്ള മഹാനാണ്. ഇദ്ദേഹത്തിൻറെ സ്വയംഭോഗ പഠനങ്ങൾ വിശദീകരിച്ചുകൊണ്ട് നടത്തിയ ധ്യാന പ്രസംഗം കഴിഞ്ഞവർഷം സോഷ്യൽമീഡിയയിലും വിദേശങ്ങളിലുമടക്കം വിവാദമായിരുന്നു.
സ്വയംഭോഗ സ്പെഷ്യലിസ്റ്റ് ഡൊമിനിക് വളമനാൽ 2020 മെയ് 6 മുതൽ 10 വരെ സ്വയംഭോഗ വിടുതൽ ധ്യാനത്തിനായി അർത്തുങ്കലിൽ എത്തുമ്പോൾ ആലപ്പുഴ ജില്ലയിലെയും എറണാകുളത്തെയും ഓട്ടിസം ബാധിച്ച കുട്ടികളുടെ രക്ഷിതാക്കൾ ഇയാൾക്കെതിരെ പ്രതിഷേധവുമായി എത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
അതിനിടയിലാണ് കൊറോണ വൈറസ് ഉൾപ്പെടെ ഭൂലോകത്തെ സകല വൈറസുകളെയും ആനാം വെള്ളം തളിച്ച് ശാസിച്ച് മാറ്റുമെന്ന അവകാശവാദവുമായി ഈ വെള്ള നൈറ്റിക്കാരൻ രംഗത്ത് വന്നിരിക്കുന്നത്. ഓൺലൈനായും ആനാം വെള്ളം തളിക്കലും ശാസിക്കലും ഭൽസിക്കലും സേവനം ലഭ്യമാണ്. ഓൺലൈനായി രോഗശാന്തിയും വിടുതലും ആവശ്യമുള്ളവർ വളവളാ ഡോട്ട് കോം സന്ദർശിക്കുക.
കൊറോണ വൈറസ് ലോകം മുഴുവൻ പരക്കുന്ന ഈ സമയത്ത് തിരക്ക് ഒഴിവാക്കാൻ നേരത്തേ ബുക്ക് ചെയ്യുക.
NB. കൊറോണ മാത്രമല്ല, ഏത് വൈറസും അതോടൊപ്പം ബാക്ടീരിയയും മാറ്റിക്കൊടുക്കപ്പെടും.
Booking ലിങ്ക്..
www . valavala.com / booking / virus