Mon. Nov 23rd, 2026

ഭരണഘടനാ ധാർമ്മികതയ്ക്കും വിശിഷ്യാ ലിംഗനീതിക്കും വേണ്ടി നിലകൊള്ളുന്ന എൽഡിഎഫ് സർക്കാരിന് ബിപ്ലവാഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് നവോത്ഥാനകേരളം സ്ത്രീപക്ഷ കൂട്ടായ്മയുടെ ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റ്. സ്വന്തമായി ദേവസ്വം മന്ത്രിയും ദേവസ്വം ബോർഡ് ചെയർമാനും ഒക്കെയുള്ള ലോകത്തിലെ ഏക കമ്യൂണിസ്റ്റ് പാർട്ടിയെ അവഹേളിക്കാൻ പറയുകയല്ല! തോന്നുമ്പോൾ തോന്നുമ്പോൾ തോന്നുന്നതരത്തിൽ പറയുന്നതിന് നിങ്ങളുടെ ബ്രാക്കറ്റിൽകിടക്കുന്ന (M) ഉപയോഗിക്കുന്നതുകൊണ്ട് പറയുകയാണ്. ഇതിന് വൈരുധ്യാധിഷ്ഠിത ഭൗതീകവാദം എന്നല്ല നേതാക്കന്മാരുടെ ഉദ്ഭവദോഷം എന്നാണ് പറയുക എന്ന് ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിൽ പറയുന്നു. ബിപ്ലവ പാർട്ടിയെയും കണ്ട് CAA യ്ക്കും NCR നും എതിരെയുള്ള സമരത്തിൽനിന്ന് അതിൻറെ ഇരകളായ മുസ്ലിം സമുദായം പിന്നോട്ട് പോയാൽ ബിപ്ലവ പാർട്ടി നിങ്ങളെയും ഊമ്പിക്കും എന്നകാര്യത്തിൽ ഒരു സംശയവും ആർക്കും വേണ്ട എന്ന് പോസ്റ്റിൽ മുന്നറിയിപ്പും നൽകുന്നുണ്ട്.

ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റിൻറെ പൂർണ്ണരൂപം:

ഭരണഘടനാ ധാർമ്മികതയ്ക്കും വിശിഷ്യാ ലിംഗനീതിക്കും വേണ്ടി നിലകൊള്ളുന്ന എൽഡിഎഫ് സർക്കാരിന് ബിപ്ലവാഭിവാദ്യങ്ങൾ!

സ്വന്തമായി ദേവസ്വം മന്ത്രിയും ദേവസ്വം ബോർഡ് ചെയർമാനും ഒക്കെയുള്ള ലോകത്തിലെ ഏക കമ്യൂണിസ്റ്റ് പാർട്ടിയെ അവഹേളിക്കാൻ പറയുകയല്ല! തോന്നുമ്പോൾ തോന്നുമ്പോൾ തോന്നുന്നതരത്തിൽ പറയുന്നതിന് നിങ്ങളുടെ ബ്രാക്കറ്റിൽകിടക്കുന്ന (M) ഉപയോഗിക്കുന്നതുകൊണ്ട് പറയുകയാണ്. ഇതിന് വൈരുധ്യാധിഷ്ഠിത ഭൗതീകവാദം എന്നല്ല നേതാക്കന്മാരുടെ ഉദ്ഭവദോഷം എന്നാണ് പറയുക!

യുഎപിഎ ക്ക് എതിരാണെന്നുപറയും പുസ്തകം വായിച്ചാലും ലഘുലേഖ വായിച്ചാലും വിദ്യാർത്ഥികളെ വരെ യുഎപിഎ എടുത്ത് അകത്തിടും ഞങ്ങളുടെ പാർട്ടിയുടേത് ഒരു പ്രത്യേകതരം യു എ പി എ ആണെന്നുമാത്രം….

ഭരണഘടനയും ലിംഗ നീതിയും ഉയർത്തിപ്പിടിക്കുന്നവരാണെന്ന് പറയും ശബരിമലയിൽ പക്ഷേ ഭരണഘടനയല്ല തന്ത്രസമുച്ചയവും കുഴിക്കാട്ട് പച്ചയുമാണ് സംരക്ഷിക്കേണ്ടതെന്ന് പറയും…

മഹിളാ സഖാക്കളെകൊണ്ട് സുപ്രീംകോടതിയിൽ സംഘി പെണ്ണുങ്ങളുടെ കേസിൽ കക്ഷി ചേർപ്പിക്കും വിധിവരുമ്പോൾ മുങ്ങിക്കളയുകയും കുലസ്ത്രീകൾക്കൊപ്പം ചേർന്ന് ശബരിമലയിൽ പോകാൻ തയ്യാറാവുന്ന സ്ത്രീകളെ ആക്രമിക്കും ഞങ്ങൾ റെഡിടൂ വെയ്റ്റ് ആണെന്ന് പ്രഖ്യാപിക്കുകയും ചെയ്യും….!

ഈ ഒരുകാര്യത്തിൽ മാത്രമല്ല ഈ ബ്രാക്കറ്റിലെ (എം) ന്റെ ചരിത്രം തന്നെ ഇതാണെന്ന് തോന്നുന്നു പഴയ ഓരോ വിഷയങ്ങളും എടുത്ത് പരിശോധിക്കുമ്പോൾ!

ഇപ്പോൾ സുപ്രീംകോടതിയിൽ പുതിയ അഫിഡവിറ്റ് കൊടുക്കുന്നു എന്നൊക്കെ വാർത്ത കണ്ടു വാർത്ത ശരിയെങ്കിൽ ഷേവ് ശബരിമലക്കാരായ ധീര സഖാക്കൾക്ക് ചൂട് ചുവപ്പൻ അഭിവാദ്യങ്ങൾ! ഈ വ്യവസ്ഥിയുടെ നടത്തിപ്പുകാരായ അതിന് അച്ചാരം വാങ്ങി സസുഖം വാണരുളുന്ന അവരിൽനിന്ന്‌ വേറെന്താണ് പ്രതീക്ഷിക്കേണ്ടത്?

ഭരണഘടനാവിരുദ്ധവും സ്ത്രീവിരുദ്ധവുമായ ആർത്തവ വിലക്ക് വിപ്ലവകരമായ ഒരു ആചാരമായി കണ്ട് അത് നിലനിർത്താൻ ബാധ്യതപ്പെട്ടവരാണ് തീർച്ചയായും ഈ ബിപ്ലവ പാർട്ടി.എങ്കിലും ബിപ്ലവ പാർട്ടിയെയും കണ്ട് CAA യ്ക്കും NCR നും എതിരെയുള്ള സമരത്തിൽനിന്ന് അതിൻറെ ഇരകളായ മുസ്ലിം സമുദായം പിന്നോട്ട് പോയാൽ ബിപ്ലവ പാർട്ടി നിങ്ങളെയും ഊമ്പിക്കും എന്നകാര്യത്തിൽ ഒരു സംശയവും ആർക്കും വേണ്ട! ഒരു വ്യവസ്ഥിതിയുടെയും നടത്തിപ്പുകാർ ഒരിക്കലും ആവ്യവസ്ഥിതിക്കെതിരെ തിരിയില്ലെന്ന് ബിപ്ലവ പാർട്ടിയുടെ ബ്രാക്കറ്റിൽ അകപ്പെട്ടുകിടക്കുന്ന മാർക്സ് തന്നെ പണ്ട് പറഞ്ഞിട്ടുണ്ട്. കാരണം അവർ ആ ആനുകൂല്യങ്ങൾ പറ്റി സുഖിച്ചു ജീവിക്കുന്നവരാണ്‌.

എന്തായാലും വൈരുദ്ധ്യാധിഷ്ഠിത ഭൗതീകവാദം ശരിയാണോ എന്ന് കാണാം ഈ വൈരുദ്ധ്യങ്ങൾ മൂർഛിച്ചു മൂർഛിച്ചു അവസാനം അണികൾ തന്നെ ബിപ്ലവ പാർട്ടിയുടെ നേതാക്കന്മാരെ ഓടിച്ചിട്ടു തല്ലുന്ന ഒരു മൂന്നാം നവോത്ഥാന കാലത്തിനായി നമുക്ക് കാത്തിരിക്കാം. അതിന് മുൻപ് ആബ്രാക്കറ്റികിടക്കുന്ന മാക്സിനെ സ്വാതന്ത്രനാക്കി വിട്ടുകളയാനെങ്കിലും ഉള്ള മാന്യത അദ്ദേഹത്തോട് കാണിക്കണം.അദ്ദേഹം ഈ ബിപ്ലവ പാർട്ടിയുടെ മെമ്പർഷിപ്പ് ഉള്ളയാളോ ലെവി തരുന്നയാളോ അല്ലല്ലോ? 1848 ൽ ജർമ്മൻ സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് എടുത്തയാളാണ്. വേറേജോലിയൊന്നും ഇല്ലാത്തതുകൊണ്ട് വിപ്ലവപാർട്ടിയിൽ ചേർന്നതല്ലല്ലോ എന്തിന് ആ മനുഷ്യനെ ഇങ്ങനെ അപമാനിക്കുന്നു?

എന്തായാലും സ്വന്തമായി ദേവസ്വം മന്ത്രിവരെയുള്ള ലോകത്തിലെ ഏക കമ്യൂണിസ്റ്റ് പാർട്ടിക്കും അവരുടെ ധീരമായ നിലപാടുകൾക്കും നവോത്ഥാനകേരളം സ്ത്രീപക്ഷ കൂട്ടായ്മയുടെ ബിപ്ലവാഭിവാദ്യങ്ങൾ!