Mon. Nov 23rd, 2026

കേരളം കാത്തിരുന്ന ഉപതെരഞ്ഞെടുപ്പില്‍ ഫലം പുറത്തുവരുമ്പോള്‍ യുഡിഎഫ് കോട്ടയായ വട്ടിയൂര്‍കാവിൽ മൂന്നാം സ്ഥാനത്തുനിന്നും  14,465 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ തിരിച്ചു പിടിച്ച് എല്‍ഡിഎഫിന്റെ വി കെ പ്രശാന്തിന് ഉജ്വല വിജയം. സാമുദായിക ഇടപെടലും രാഷ്ട്രീയ ഉള്‍പ്പോരുകളും കണ്ട വട്ടിയൂര്‍കാവില്‍ 14,465 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു തിരുവനന്തപുരം മേയറുടെ വിജയം എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്ക് വലിയ ആഹ്ലാദമാണ് നല്‍കിയിരിക്കുന്നത്.

ഇഞ്ചോടിഞ്ച് പോരാട്ടമെന്നും ഫോട്ടോഫിനിഷെന്നും എക്സിറ്റ് പോള്‍ പ്രവചനങ്ങളെ തെറ്റിച്ചു കൊണ്ട് ആദ്യം ​മുതല്‍ ലീഡ് നില നിര്‍ത്തിക്കൊണ്ടാണ് പ്രശാന്ത് മുന്നേറിയത്. തപാല്‍ വോട്ട് മുതല്‍ യുഡിഎഫ് കോട്ടകളിലെല്ലാം മികവ് കാട്ടിക്കൊണ്ട് ഘട്ടം ഘട്ടമായി ഭൂരിപക്ഷം ഉയര്‍ത്തുകയായിരുന്നു. ഇതാദ്യമായിട്ടാണ് വട്ടിയൂര്‍കാവ് മണ്ഡലമായി പുനര്‍നിര്‍ണ്ണയം നടത്തിയ ശേഷം എല്‍ഡിഎഫ് ആദ്യമായിട്ടാണ് വിജയം നേടുന്നത്.

കഴിഞ്ഞ തവണ കെ മുരളീധരന്‍ 21,000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയിച്ചപ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന കുമ്മനം രാജശേഖരന്‍ ആയിരുന്നു രണ്ടാം സ്ഥാനത്ത്. അന്ന് മൂന്നാം സ്ഥാനത്തായിരുന്ന എല്‍ഡിഎഫിന് ശക്തമായ ഉയര്‍ത്തെഴുന്നേല്‍പ്പാണ് ഈ വിജയം. എന്‍എസ്എസി​ന്റെ പിന്തുണ ഉണ്ടായിട്ടും കോണ്‍ഗ്രസിന് രണ്ടാം സ്ഥാനത്ത് എത്താനേ കഴിഞ്ഞുള്ളൂ. ബിജെപിയ്ക്ക് മുന്നാം സ്ഥാനത്ത് വന്നു.

ജാതി മത സമവാക്യങ്ങളെ പൊളിച്ചെഴുതുന്ന തിരഞ്ഞെടുപ്പ് ഫലമാണ് വട്ടിയൂര്‍ക്കാവിലേത് എന്ന് ജയിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി.കെ. പ്രശാന്ത്. മതവും ജാതിയുമല്ല രാഷ്ട്രീയവും വികസനവുമാണ് വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫ് ചര്‍ച്ച ചെയ്തത്. അത് ജനങ്ങള്‍ സ്വീകരിച്ചു, വിധിയെഴുതിയെന്നും മാധ്യമങ്ങളോട് പറഞ്ഞു.

മണ്ഡലത്തിലെ പ്രബുദ്ധരായ ജനങ്ങളുടെ മനസാണ് കാണാന്‍ കഴിയുന്നതെന്നും വട്ടിയൂര്‍ക്കാവിലെ ജനവിധി പലതിനുമുള്ള മറുപടിയാണെന്നും പ്രശാന്ത് പ്രതികരിച്ചു. മണ്ഡലത്തിലെ ചെറുപ്പക്കാരും സ്ത്രീകളുമെല്ലാം തന്നെ എല്‍.ഡി.എഫിന് അനുകൂലമായി തന്നെ വോട്ട് ചെയ്‌തു. എല്ലാ വിഭാഗം ആള്‍ക്കാരുടെ വോട്ടും ഞങ്ങള്‍ക്ക് ലഭിച്ചവെന്നും പ്രശാന്ത് പറഞ്ഞു.

തങ്ങള്‍ പ്രതീക്ഷിച്ച ലീഡ് ലഭിച്ചുവെന്നും സോഷ്യല്‍ മീഡിയ സ്‌പോണ്‍സേര്‍ഡ് വിജയമല്ല ഞങ്ങളുടേതെന്ന് ജനം തിരിച്ചറിഞ്ഞുവെന്നും പ്രശാന്ത് പറഞ്ഞു.14,465 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് തിരുവനന്തപുരം മേയറായിരുന്ന വി.കെ. പ്രശാന്ത് വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ നിന്നും വിജയിച്ചത്. 54,830 വോട്ടുകളാണ് അദ്ദേഹം നേടിയത്.