ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതിയുടെ ചരിത്ര വിധി വന്നതുമുതൽ നിയമവ്യവസ്ഥയെയും ഭരണകൂടത്തെയും പൊതുസമൂഹത്തെയും വെല്ലുവിളിച്ചുകൊണ്ട് ഒരു ജില്ല യിൽ മുഴുവൻ പോലീസിനെ നോക്കുകുത്തിയാക്കികൊണ്ട് ഫാസിസ്റ്റുകൾ അഴിഞ്ഞാടിയപ്പോൾ ഫാസിസത്തെ പേടിച്ച്, വോട്ട് പേടിച്ച്, ഭക്തരായ സഹ പൌരരെ പേടിച്ച് ശബരിമല വിഷയം ചർച്ച ചെയ്യാതെ പേടിച്ചു വിറച്ചു നിന്ന ഒരു സമൂഹത്തിൽ ശബരിമലയിൽ സ്ത്രീപ്രവേശനത്തിന് ത്തിന് ആദ്യം ശ്രമിച്ച് പ്രശസ്തമായ ‘നിലക്കൽ ഓട്ട’ത്തിന് കരണഭൂതയായി തീർന്ന ‘ന്യൂസ്ഗിൽ’ മുൻ എഡിറ്ററും അവിശ്വാസിയായ ക്രിസ്തുമത വിശ്വാസിയുമായ (അത് ഒരു പ്രത്യേകതരം വിശ്വാസിയാണ്) ലിബി.സി.എസ്. അവസാനം കുടുങ്ങി.
ഹിന്ദുമതത്തെയും ആചാരങ്ങളെയും ദൈവങ്ങളേയും നശിപ്പിക്കാനുള്ള ശ്രമം നടത്തിയ കുറ്റത്തിന് പോലീസ് കേസെടുക്കാത്തതിനാൽ ഹിന്ദു ദൈവത്തേയും ആചാരത്തേയും സംരക്ഷിക്കാൻ ക്വട്ടേഷൻ എടുത്തിരിക്കുന്ന എന്തോ ഒരു ഫോറം വർക്കിങ് പ്രസിഡന്റ് ദേശസ്നേഹിയായ ഒരു വീര സവർക്കർ കോടതിയിൽ സിഎംപി ഫയൽചെയ്ത കേസിൽ എറണാകുളം സെൻട്രൽ പൊലീസാണ് കേസെടുത്തത്.
ഐപിസി 295, 295(A), 153, 153 (A),34 ,ഐടി ആക്റ്റ് 64,64 (A) എന്നീവകുപ്പുകൾ പ്രകാരമാണ് എഫ്ഐആർ ഇട്ടിട്ടുള്ളത്.പ്രസ്തുതകേസിൽ ലിബിയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതിനെ തുടർന്നാണ് അറസ്റ്റ് ചെയ്തത്. ഇതിൽ 295(A) ഒഴികെ മറ്റൊന്നും നിലനിൽക്കില്ലെന്നാണ് മുൻകൂർ ജാമ്യത്തിനുവേണ്ടിയുള്ള വാദത്തിനിടയിൽ തന്നെ ജഡ്ജി പറഞ്ഞത്.വൃണകേസിലെ പരാതിക്കാരനായ മേൽപ്പടി ഫോറം പ്രസിഡന്റ് ലിബിക്കെതിരെ കോടതിപരമർശം ഉണ്ടായരീതിയിലാണ് മാധ്യമങ്ങൾക്ക് നൽകിയ കുറിപ്പിൽ സൂചിപ്പിച്ചിട്ടുള്ളത്.സാധാരണ അഡ്വാൻസ് ബെയിൽ ആപ്ലിക്കേഷൻ നിരസിക്കുമ്പോൾ പറയാറുള്ള കരണങ്ങൾക്കപ്പുറം കോടതി പ്രത്യേക പരാമര്ശങ്ങളോ അന്വേഷണത്തിന് പ്രത്യേക ഡയറക്ഷനോ ഒന്നും നൽകിയിരുന്നില്ല. സ്വന്തം പബ്ലിസിറ്റിക്കുവേണ്ടി ഉണ്ടാക്കിയ ഒരുകടലാസ് സംഘടനയുടെ സ്ഥാപക പ്രസിഡന്റും അഖിലലോക പ്രസിഡന്റുമൊക്കെയാണ് മേൽപ്പടിയാൻ എന്നാണ് ബിജെപി സംഘപരിവാർ പ്രവർത്തകർ തന്നെ ഇദ്ദേഹത്തെപ്പറ്റി പറയുന്നത്.ഫോറം പ്രസിഡന്റിന്റെ സെൽഫ് പ്രമോഷനുവേണ്ടിയുള്ള കേസാണെന്ന് മനസിലായതോടെ മാധ്യമങ്ങൾ ഇദ്ദേഹത്തിൻറെ വർത്തക്കുറിപ്പുകൾ കയ്യൊഴിയുകയും ഇതിന് വാർത്താപ്രാധാന്യം നൽകുകയും ഉണ്ടായില്ല.
ഈ കേസിന് ഔദ്യോഗികമായി ആർഎസ്എസ് മായോ ബന്ധമില്ലെന്നാണ് ആസംഘടനയുടെ പ്രമുഖനേതാക്കൾ പ്രതികരിച്ചത്. ബിജെപി ഒരു ദേശീയ രാഷ്ട്രീയ പ്രസ്ഥാനമാണെന്നും ഏതെങ്കിലും സ്ത്രീകളെ വ്യക്തിപരമായി ടാർജറ്റ് ചെയ്ത് ഉപദ്രവിക്കുന്ന നടപടി ബിജെപിക്കില്ലെന്നും ശബരിമല വിഷയത്തിൽ സംഘടനയ്ക്ക് വ്യക്തമായ നിലപാടുണ്ടെന്നും അതിനെ അതിനെതിരായ നിലപാടുള്ളവരെ ലിബി എന്നല്ല ഒരു സ്ത്രീയെയും വ്യക്തിപരമായി ടാർജറ്റ് ചെയ്ത് ആക്രമിക്കുന്നത് പാർട്ടിനയമല്ലെന്നും ലിബിക്കെതിരെ നിരന്തരം കേസുമായി നടക്കുന്ന നടപടിയുമായി പാർട്ടിക്ക് ഒരുബന്ധവുമില്ലെന്നാണ് ഒരു ബിജെപി സംസ്ഥാന സമിതി അംഗം ഇതേക്കുറിച്ച് ന്യൂസ്ഗിൽ ലേഖകനോട് പറഞ്ഞത്
ശബരിമലയിൽപോകാൻ പോകാൻ ശ്രമിക്കുന്ന സ്ത്രീകളെ കേസുകൊടുത്തും ജയിലിലടച്ചും ഭീഷണിപ്പെടുത്തിയും ഈ പൊതു സമൂഹത്തെയും വിശിഷ്യ പോകാൻ തയ്യാറുള്ള മറ്റ് സ്ത്രീകളെയും ഭീഷണിപ്പെടുത്താമെന്ന പരാതിക്കാരൻറെ വ്യാമോഹം വ്യർത്ഥമാണെന്നും ഒരു ലിബിയെയോ രഹനാ ഫാത്തിമയോ ജയിലിൽപോയി എന്നുകേട്ടാൽ കേരളത്തിലെ ആത്മാഭിമാനമുള്ള ലിംഗനീതിക്കുവേണ്ടി പോരാടുന്ന മുഴുവൻ സ്ത്രീകളും പേടിച്ചുപോകുമെന്ന് വിചാരിക്കുന്നത് വെറുതെയാണെന്ന് കാലം തെളിയിക്കുമെന്നും ലിബിയെ കോടതിയിൽ കൊണ്ടുവന്നപ്പോൾ ന്യൂസ്ഗിൽ ലേഖകനോട് പറഞ്ഞു.
തനിക്ക് നിയമവ്യവസ്ഥയിൽ വിശ്വാസമുണ്ടെന്നും നീതിലഭിക്കുമെന്നും സത്യം ജയിക്കുമെന്നും തന്നെയാണ് ഇപ്പോഴും വിശ്വാസമെന്നും ലിബി കൂട്ടിച്ചേർത്തു.
ഏപ്രിൽ 1 ന് രാവിലെ ചേർത്തലയിലെ വീട്ടിൽനിന്നാണ് ലിബിയെ അറസ്റ്റ് ചെയ്തത്. അന്ന് രാതി 8 മണിക്ക് മജിസ്ട്രേറ്റിന്റെ വീട്ടിൽഹാജരാക്കിയ ലിബിയെ 1 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്യുകയായിരുന്നു.ഇന്നലെ വീണ്ടും കോടതിയിൽ ഹാജരാക്കിയ ലിബിയുടെ ജാമ്യാപേക്ഷ കോടതി തള്ളുകയും വീണ്ടും ഒരുദിവസത്തേയ്ക്ക് റിമാൻഡ് ചെയ്യുകയായിരുന്നു. ലിബിയെ ഇന്ന് വീണ്ടും കോടതിയിൽ ഹാജരാക്കും. ഇന്ന് വീണ്ടും ജാമ്യാപേക്ഷ സമർപ്പിക്കുന്നുണ്ട്.
തൊട്ടാൽ പൊട്ടുന്ന വ്യണങ്ങളെ കുത്തിയുടയ്ക്കുന്നതാണ് നവോത്ഥാനം.കുത്തിയുടയ്ക്കാൻ നീളുന്ന കൈകളിൽ വിലങ്ങണിയിക്കുന്ന സവർണ്ണ രാഷ്ട്രീയ ഫാസിസം.അതല്ലാതെന്തുചെയ്യാൻ? ലിബിയുടെ പേരിലുള്ള വൃണക്കേസിനാധാരമായ ആചാര ലംഘന നാടക പോസ്റ്റും കടുക്ക പോസ്റ്റും ഇതാണ്. ഇത് രണ്ടും ലിബിയുടെ സ്വന്തം പോസ്റ്റുകൾ അല്ല.
‘കിത്താബ്’ നാടകവും രഹന ഫാത്തിമയുടെ അറസ്റ്റും ആർപ്പോ…ഇറോ,…ഇറോ, ആർത്തവവും
അയ്യപ്പന് കൺട്രോൾ പോകുമെന്നുറപ്പുണ്ടെകിൽ കടുക്കാ കഷായം അത്യുത്തമമെന്ന് പി പി സുമനൻ