അഡ്വ. ജെസ്സിൻ ഐറിന
ശബരിമല പ്രവേശനത്തിലെ ലിംഗനീതിയും ആർത്തവദിന സന്ദർശനവും തീവ്രഹിന്ദു ബ്രാഹ്മണിക്കൽ പാരമ്പര്യവാദി നിലപ്പാട്കളും
സ്ത്രീ / പുരുഷൻ എന്ന വ്യത്യാസം ജൈവികമായ സെക്സ് എന്ന ഘടകത്തിന്റെ വേർതിരിവാണ് അതായത് ഒരാൾ ആണ് പെണ്ണ് എന്ന് പറയുന്നത് അയാളുടെ സെക്ഷ്യൽ factor നോക്കിയാണ് എന്നാൽ ജെൻഡർ എന്നത് ഒരു സാമൂഹിക നിർമ്മിതിയാണ്, ഇത്തര ത്തിലുള്ള സാമൂഹ്യ നിർമ്മിതി നടപ്പിലാക്കുന്നത് അതാത് സ്ഥലത്തെ അധികാരം/ ഭൂമി etc തുടങ്ങിയ കൈയ്യാളുന്ന പ്രബല സമുദായങ്ങളിലെ ആചാരങ്ങളും വിശ്വാസങ്ങളും മുൻനിർത്തിയാണ്.ഇന്ത്യയിൽ ഇത്തരം ആചാര അനുഷ്ഠാനങ്ങൾ ആഴത്തിൽ വേരുന്നിനടപ്പിലാക്കിയത് അധികാരം കൈയ്യാളി യിരുന്ന ബ്രാഹ്മണർ വഴിയാണ്. മനുസ്മൃതിലടക്കം സ്ത്രീയുടെ സംരക്ഷണം പറഞ്ഞ് കൊണ്ടുള്ള സാമൂഹിക വേലി കെട്ടാണ് നടപ്പിലാക്കിയിട്ടുള്ളത്. അതിന്റെ പിൻന്തുടർച്ച തന്നെയാണ് ശബരിമലയിൽ സ്ത്രീ പ്രവേശനം തടയുന്നതിന് പിന്നിലുള്ള കാരണവും.
സ്ത്രീകളുടെ ആർത്തവം പോലുള്ള ജൈവിക ഘടങ്ങളുടെ പേരിൽ സ്ത്രീകളെ ശുദ്ധി അശുദ്ധി നിർണ്ണയിച്ച് മാറ്റി നിർത്തേണ്ട കാര്യമില്ല കാരണം ശരീരത്തിനാവശ്യമില്ലാത്ത മലം, മൂത്രം, വിയർപ്പ് എന്നിവ ശരീരം പുറംന്തള്ളാറുണ്ട്.
അതുപോലെ ഒരു പ്രകിയ മാത്രമാണ് അണ്ഡവിസർജനത്തിന്റെ ഭാഗമായ ആർത്തവം. വസ്ത്രങ്ങൾ സൗകര്യങ്ങൾ ഇല്ലാത്ത സമയത്ത് വൃത്തിയാക്കൽ പരിമിതി വച്ച് കൊണ്ടാണ് സമൂഹത്തിൽ അങ്ങനെ ഒരു നിയന്ത്രണം വച്ചുവെന്ന് കരുതാം എന്നാൽ പുതിയ കാലഘട്ടത്തിൽ menstrual cup പോലുള്ള അത്യാധുനിക സൗകര്യങ്ങൾ ഉള്ള പ്പോൾ സ്ത്രീകളെ ശുദ്ധി – അശുദ്ധിയുടെ പേരിൽ മാറ്റി നിർത്തേണ്ട ആവിശ്യമില്ല.
പിത്യദായക വ്യവസ്ഥയിൽ അധികാരത്തിൽ നിന്നും വിശ്വാസത്തിൽ നിന്നും സ്ത്രീയെ ബോധപൂർവ്വം മാറ്റി നിർത്തിയിരുന്നു ഇന്ത്യയിൽ അതിന്റെ തുടച്ചക്ക് വേണ്ടിയാണ് പാരമ്പര്യവാദികൾ നിലനിൽക്കുന്നത്.
ഇന്ത്യയിലെ പ്രത്യേകിച്ച് കേരളത്തിലെ മുലക്കരം, കല്ലയും മാലയും സമരം,ക്ഷേത്ര പ്രവേശന വിളംബരം, മറ്മറക്കൽ സമരം, വിധവാ വിവാഹം, പഞ്ചമിക്ക് വിദ്യാഭ്യാസം ചെയ്യാൻ സ്കൂൾ സ്ഥാപിച്ചും വഴി നടക്കുവാനും തുല്യ നീതിക്ക് വേണ്ടി അയ്യങ്കാളി നടത്തിയ സമരം ശ്രീ നാരയണ ഗുരുവിന്റെ അരുവിപ്പുറം പ്രതിഷ്ഠ, തുടങ്ങിയ ഒട്ടുമിക്ക ചരിത്ര സംഭവങ്ങൾക്കും പാരമ്പര്യവാദികളായ തീവ്രഹിന്ദുക്കൾ എതിരായിരുന്നു.
ശബരിമല ദർശനത്തിന് സ്ത്രീക്കൾക്ക് ലഭിച്ച നീതി സ്വാഗതം ചെയ്യുമ്പോഴും വിശ്വാസത്തിന്റെ പേരിൽ വീണ്ടും ആളുകളെ ബ്രാഹ്മണിക്കൽ സംസ്ക്കാരത്തിൽ കെട്ടിയിട്ടുന്നതും റിലിജിയസ് ടൂറിസവും ശബരി മലയെന്ന സംരക്ഷിത വനമേഖലക്ക് സന്ദർശന തിരക്ക് മൂലം ഏൽക്കുന്ന ആഘാതം വലുതായിരിക്കും നിലവിൽ ശബരിമലയിലെ സന്ദർശകരുടെ ബാഹുല്യത്താൽ മാലിന്യം പേറി ബയോളജിക്കലി ഡെഡ് ആയി കൊണ്ടിരിക്കുന്ന പമ്പക്ക് താങ്ങാനാവുന്നതിലധികമാവും സന്ദർശകരുടെ തിരക്ക്.
Adv Jessin Irina