ഞങ്ങളുടെ വെബ് ഡിസൈനിംഗ് സ്ഥാപനം ചേർത്തലയിലും
ലോകം മുഴുവന്‍ ഒരു വലക്കീഴിലാക്കി മുന്നേറുകയാണ് വേള്‍ഡ് വൈഡ് വെബ് എന്ന ഇന്റര്‍നെറ്റ്. ഇന്റര്‍നെറ്റിന്റെ സഹായമില്ലാതെ ഒരു ദിവസം പോലും മനുഷ്യര്‍ക്ക് ജീവിക്കാന്‍ പറ്റില്ല എന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. ഇന്റര്‍നെറ്റ് സാര്‍വത്രികമായതോടെ വെബ്‌സൈറ്റുകളുടെ എണ്ണവും പെരുകിക്കൊണ്ടിരിക്കുന്നു. ഓരോ ദിവസവും ആയിരക്കണക്കിന് വെബ്‌സൈറ്റുകള്‍ പുതുതായി തുറക്കപ്പെടുന്നു.
നമ്മുടെ നാട്ടില്‍ തന്നെ മീന്‍വിൽപ്പന തൊട്ട് സ്ഥലക്കച്ചവടം വരെ ഓണ്‍ലൈനിലൂടെ നടക്കുന്നുണ്ട്. സ്വന്തമായി വെബ്‌സൈറ്റില്ലാത്ത ഒരു സ്ഥാപനവും ഇപ്പോഴില്ല. സ്വകാര്യ കമ്പനികളും സര്‍ക്കാര്‍ വകുപ്പുകളുമെല്ലാം വെബ്‌സൈറ്റുകള്‍ തുറന്ന് തങ്ങളുടെ വില്പന-സേവനശൃംഖല വിപുലപ്പെടുത്താന്‍ മത്സരിക്കുകയാണിപ്പോള്‍.
ഒരൊറ്റ മൗസ്‌ക്ലിക്കില്‍ ഒരു വെബ്‌സൈറ്റ് തുറന്നുവരുമെങ്കിലും അതിന് പിന്നിലെ അധ്വാനം ഒരാളുടേത് മാത്രമല്ല. ഒരു സംഘം ആളുകളുടെ കഠിനാധ്വാനത്തിന്റെ ഫലമായാണ് ഓരോ വെബ്‌സൈറ്റും പിറവിയെടുക്കുന്നത്. ഇന്റര്‍നെറ്റിന് (വേള്‍ഡ് വൈഡ് വെബ്) വേണ്ടിയോ ഇന്‍ട്രാനെറ്റിന് (സ്വകാര്യ നെറ്റ്‌വര്‍ക്ക്) വേണ്ടിയോ ഒരു വെബ്‌സൈറ്റ് വികസിപ്പിച്ചെടുക്കുന്നതിനെ വിശാലാര്‍ഥത്തില്‍ വിളിക്കുന്ന പേരാണ് വെബ് ഡെവലപ്‌മെന്റ്.
ഒരു വെബ്‌സൈറ്റിന്റെ ആസൂത്രണ, വികസന, പരിപാലനത്തിനായി വെബ് ഡിസൈനിങ്, വെബ് കണ്ടന്റ് ഡെവലപ്‌മെന്റ്, ക്ലയന്‍്-സൈഡ്/സെര്‍വര്‍-സൈഡ് സ്‌ക്രിപ്റ്റിങ്, നെറ്റ്‌വര്‍ക്ക് സെക്യൂരിറ്റി കോണ്‍ഫിഗറേഷന്‍ എന്നിവയെല്ലാം പരിചയ സമ്പന്നരായവരെ ഉൾപ്പെടുത്തി ന്യൂസ് ഗിലിൻറെ പുതിയ സംരംഭം പ്രവർത്തനമാരംഭിച്ചു.
ഞങ്ങളുടെ പ്രത്യേകതകൾ:
റൈറ്റിങ് മാര്‍ക്കപ്പ്, കോഡിങ് എന്നീ അടിസ്ഥാന ജോലികളും. കൂടാതെ വെബ് ഡിസൈനിങ്ങും ഞങ്ങൾ ചെയ്യുന്നതാണ്
ഞങ്ങളുടെ സ്ഥാപനത്തിൽ ശാസ്ത്രീയമായ പരിശീലനം ലഭിച്ച വെബ് ഡെവലപ്പര്‍മാർ, വെബ് ഡിസൈനര്‍മാർ, കണ്ടന്റ് എഡിറ്റര്‍മാർ എന്നിവരുടെ സേവനം ഓരോരുത്തരുടെയും ആവശ്യങ്ങള്‍ക്കനുസരിച്ച് ലഭ്യമാണ്.
ഒരൊറ്റ പേജുളള സാധാരണ വെബ്‌സൈറ്റ് മുതല്‍ നൂറുകണക്കിന് പേജുകളും ആയിരക്കണക്കിന് ലിങ്കുകളുമുള്ള വെബ്‌സൈറ്റുകള്‍ വരെ ആവശ്യക്കാരുടെ താത്പര്യത്തിനനുസരിച്ച് നിശ്ചിത സമയത്തിനുള്ളിൽ മിതമായ നിരക്കിൽ ഞങ്ങൾ ഡിസൈൻ ചെയ്ത് നൽകുന്നതാണ്.
പത്ത് മുതല്‍ അഞ്ച് വരെ നീളുന്ന ഓഫീസ് ജോലി സമയമല്ല ഞങ്ങളുടേത് ടേത്.24 മണിക്കൂറും പ്രവർത്തിക്കുന്ന കസ്റ്റമർ കെയർ ഞങ്ങൾ ഉറപ്പുതരുന്നു. ചെറിയ തകരാറുകള്‍ മതി ഒരു വെബ്‌സൈറ്റിന്റെ പ്രവര്‍ത്തനം പാടേ സ്തംഭിക്കാന്‍. അത്തരം സന്ദര്‍ഭങ്ങളില്‍ മനസ് മടുക്കാതെ കുത്തിയിരുന്ന് വെബ്‌സൈറ്റിന്റെ ഓരോ ഭാഗവും പ്രത്യേകം പരിശോധിച്ച് തകരാറുകള്‍ കണ്ടെത്തേണ്ടിവരും. ഒട്ടും എളുപ്പമുള്ള കാര്യമല്ല അത്. അനുദിനം മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മേഖലയാണ് ഇന്റര്‍നെറ്റ്. അതിനാല്‍ പുതിയ കാര്യങ്ങള്‍ പഠിക്കാനും പരിശീലിക്കാനുമുളള സന്നദ്ധതയും കഴിവുമുള്ള വെബ് ഡെവലപ്പര്‍മാര്‍ ആണ് ഞങ്ങളുടെ ടീമിൽ ഉള്ളത്. സഹകരണം പ്രതീക്ഷിക്കുന്നു.
സ്‌നേഹപൂർവം
മാനേജിംഗ് ഡയറക്ടർ ന്യൂസ്‌ഗിൽ മീഡിയ കമ്പനി, തിരുവനന്തപുരം& ചേർത്തല, ആലപ്പുഴ phone:6282485622
Mathilakam,
Cherthala
Email: [email protected]