Fri. Nov 20th, 2026

തുല്യ നീതിക്കും സ്വാതന്ത്ര്യത്തിനും പ്രാധാന്യം നൽകിയ വിധി എന്ന നിലയ്ക്ക് ശബരിമലയിലെ സ്ത്രീ പ്രവേശനം അനുവദിച്ച വിധിയെ സ്വാഗതം ചെയ്തുകൊണ്ട്. പരിസ്ഥിതി പ്രവർത്തകരും മൃഗസ്നേഹികളുമായ പ്രമുഖ എഴുത്തുകാരി ശ്രീദേവി എസ് കർത്തയും രണ്ടുതവണ സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ ചിത്രകാരിയുമായ രതിദേവി പണിക്കരും പ്രതികരിക്കുന്നു.

ശ്രീദേവി എസ് കർത്തയുടെ ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റ്

തുല്യ നീതിക്കും സ്വാതന്ത്ര്യത്തിനും പ്രാധാന്യം നൽകിയ വിധി എന്ന നിലയ്ക്ക് ശബരിമലയിലെ സ്ത്രീ പ്രവേശനം ഒരു സങ്കുചിത മത ബോധത്തിന് കിട്ടിയ ഒന്നാതരം കിടിലൻ ക്ഷതമാണ് ..പക്ഷെ അത്രത്തോളമോ അതിനേക്കാളുമോ പ്രാധാന്യം നൽകേണ്ടിയിരുന്നത് ആയിരകണക്കിന് വരുന്ന ഭക്തവർഗം കാലങ്ങൾ കൊണ്ട് തകർത്തു കളഞ്ഞ ശബരിമലയുടെ ജൈവ വ്യവസ്ഥയെ കൂടുതൽ മനുഷ്യരെ കൂടി അങ്ങോട്ട്‌ ആനയിച്ചു സമ്പൂർണമായി തകർത്തു തരിപ്പണമാക്കണമോ എന്ന ചിന്തയ്ക്കാണ്. അയ്യപ്പന്റെ ഒരു പ്രതിഷ്ഠ സമതലത്തിൽ കൊണ്ട് വന്നു ഭക്തന്മാരെയും ഭക്തകളെയും ആരാധിക്കാൻ അനുവദിക്കുകയും ശബരിമലയെ പൂർണമായും ഒരു ബയോ diverse സംരക്ഷിത മേഖലയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നുവെങ്കിൽ !!എന്തു കൊണ്ട് മൂകാംബികയും മൂല പ്രതിഷ്ഠയുമുള്ള കുടജാദ്രിയും പോലെ ശബരി മല മാറ്റിക്കൂടാ ?പമ്പയ്ക്കു മുകളിലേക്കു മനുഷ്യപ്രവേശനം നിരോധിച്ചു അയ്യപ്പന്റെ തന്നെ പൂങ്കാവനം തിരിച്ചു എടുത്തൂടാ ?കൂട്ടത്തിൽ ഏറ്റവും പ്രകൃതി സ്നേഹിയായ ദൈവമാണല്ലോ അയ്യപ്പൻ ..കാടും മൃഗവും കാട്ടുവാസികളും മതി ഇനി കൂട്ടിനു എന്ന്‌ തീരുമാനിച്ചു ഏകാന്തജീവിതം സ്വീകരിച്ചു സമൂഹത്തെ നിരായാസം പുറകിൽ ഉപേക്ഷിച്ച ഒരു ദൈവത്തിന്റെ തീരുമാനത്തെ ബഹുമാനിക്കുന്ന ഒന്നായിരുന്നെങ്കിൽ ഈ വിധി എന്ന്‌ ആഗ്രഹിച്ചു പോകുന്നു ..എങ്കിൽ അത് കൂടുതൽ പ്രകൃതിപക്ഷവും അത് വഴി ആത്യന്തികമായി സ്ത്രീപക്ഷവും ആയിരുന്നേനെ ..

രതിദേവി പണിക്കർ

കാടും മലയും കാട്ടാറുകളും ആനയും പുലിയും മറ്റു ജീവി സങ്കേതത്തിലേക്ക് ഭൗതിക സുഖങ്ങൾ വെടിഞ്ഞ് ,, കപട സമൂഹത്തിനോട് വിട പറഞ്ഞ് അയ്യപ്പൻ നീലിമലയിലേക്ക് നീങ്ങിയത് തന്നെ കാണാൻ വരുന്നു എങ്കിൽ തന്നെ പോലെ ജീവിതത്തിൽ തീരുമാനമെടുത്ത മനുഷ്യരായി ‘രിക്കണമെന്നും അങ്ങിനെ അയ്യപ്പസ്വാമി മാരായി,,യ്ക്കണമെന്നും ആയിരുന്നു, എന്നു പറയുന്നു,പക്ഷെ 365 ദിവസങ്ങളിൽ 4 1 ദിവസമൊഴിച്ച് ബാക്കി ദിവസങ്ങളിൽ ,, പട്ടിയെ തല്ലി കൊല്ലുകയും ,കണ്ടതിനെയൊക്കെ ക്രൂരമായി കൊന്നതിനെതിന്നുകയും ,, പൈശാചിക ബോധത്തോടെ ജീവിക്കുകയും ,ചെയ്യുന്ന മനുഷ്യർ ആണായാലും പെണ്ണായാലും പോകുന്നത് അനീതിയാണ് മേൽ പറഞ്ഞ രീതിയിൽ ജീവിക്കുകയും അയ്യപ്പന്റെ ഹൃദയം മോഷ്ടിക്കുകയും, ചെമ്പ് പാത്രങ്ങൾ അടക്കം ഭണ്ഡാരം മോഷ്ടിക്കുന്ന ആണുങ്ങൾക്ക് പോകാം പെണ്ണുങ്ങൾക്ക് പോകാൻ പാടില്ല എന്ന കപട സമൂഹത്തിനെതിരെ ബഹുമാനപ്പെട്ട സുപ്രിം കോടതിയുടെ വിധി തികച്ചും അഭിനന്ദനാർഹമാണ്,