Mon. Nov 23rd, 2026

കോഴിക്കോട്‌ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന വിദ്യാർത്ഥി പബ്ലിക്കേഷൻസ് എന്ന സമാന്തര പ്രസിദ്ധീകരണ സ്ഥാപന ഉടമയ്ക്ക് എതിരെ കുറച്ചു ദിവസങ്ങളായി ഗുരുതരമായ ആരോപണങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. പലരുടെയും ദുരനുഭവങ്ങളുടെ പോസ്റ്റുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയ മുഴുവൻ. എന്നാൽ ഇതൊക്കെ കേട്ടിട്ട് എനിക്ക് ഒരു ലേശംപോലും ഞെട്ടലുണ്ടായില്ല എന്നതാണ് സത്യം എന്നാണ് ഇതേക്കുറിച്ച് പ്രമുഖ സ്ത്രീപക്ഷ പ്രവർത്തകയും ആക്ടിവിസ്റ്റുമായ വിജി പെൺകൂട്ട് പ്രതികരിച്ചത്.സ്വന്തമായും ഭാര്യയുടെ പേരിലും വീടു സ്ഥലവും അsങ്ങുന്ന സ്വത്തുക്കൾ സുരക്ഷിതമായി വെച്ചിട്ട് ഞാൻ ദരിദ്രനാണ് എന്ന വ്യാജ ഇമേജ് ഉണ്ടാക്കി മറ്റുള്ളവരെ കബളിപ്പിക്കുന്ന തട്ടിപ്പുകാരനാണ് ലിജുകുമാർ എന്ന് വിജി പെൺകൂട്ട് തുറന്നടിക്കുന്നു.

ആളുകളെ പറ്റിച്ച് ജീവിക്കുന്നതും ചൂഷണം ചെയ്യുന്നതും ഒരു അലങ്കാരമായി കൊണ്ടുനടക്കുന്ന, സാമൂഹ്യപ്രവർത്തകർ എന്ന ഇമേജിൽ ഇങ്ങനെ ഞെളിഞ്ഞ് നടക്കുന്ന ലിജുകുമാറിനെപ്പോലുള്ള ഫ്രോഡുകളുടെ മുഖംമൂടി വലിച്ച്കീറേണ്ടത് വളരെ അത്യാവശ്യമാണ് ഇതിന് തുടക്കം കുറിച്ചുകൊണ്ട് തുറന്ന് പറഞ്ഞ വിശാഖിനും സണ്ണി കപിക്കാടിനും ഇനി പറയാനിരിക്കുന്നവർക്കും എന്റെ അഭിവാദ്യങ്ങൾ. ഞാൻ നിങ്ങൾക്കൊപ്പമാണ് എന്ന് വിജി ഫെയ്‌സ്‌ബുക്കിൽ കുറിച്ചു.

വിജി പെൺകൂട്ടിൻറെ ഫെയ്‌സ് ബുക്ക് പോസ്റ്റ്

സുഹൃത്തുക്കളേ,

കഴിഞ്ഞ ദിവസങ്ങളിലായി ശ്രദ്ധയിൽപ്പെട്ട വിശാഖ് വിശ്വനാഥൻറെ പോസ്റ്റുമായി ബന്ധമുള്ള ചില കാര്യങ്ങൾ തുറന്നു പറയേണ്ടതുണ്ട് എന്ന ബോധ്യത്തിന്മേലിടുന്ന ഒരു പോസ്റ്റാണിത്.

ലിജുകുമാറുമായി ബന്ധപ്പെട്ട് ‘വിദ്യാർഥിയിൽ’ ഏറെക്കാലം ജോലി ചെയ്യുകയും വളരെ ആത്മാർത്ഥമായി ഈ സ്ഥാപനത്തെ മുന്നോട്ട് കൊണ്ടുപോകാൻ കൂടെ നിൽക്കുകയും ചെയ്തിരുന്ന ഒരാളാണ് വിശാഖ് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. എന്നാൽ വിശാഖിന്റെ പോസ്റ്റിൽ പറഞ്ഞ കാര്യങ്ങൾ അവൻ നേരിട്ട് എന്നോട് വിശദീകരിച്ചപ്പോൾ എനിക്ക് ഒരു ലേശംപോലും ഞെട്ടലുണ്ടായില്ല എന്നതാണ് സത്യം.!

2009 ൽ ‘മൂത്രപ്പുര സമര’ത്തിന്റെ സമയത്താണ് നാടക പ്രവർത്തകരായ വിജീഷ്, കബനി എന്നിവരിലൂടെ ഞാൻ ലിജുകുമാറിനെ പരിചയപ്പെടുന്നത്.ലിജുകുമാറും കൂടെ പല ആളുകളുമൊക്കെയായി സമരത്തിലും എന്റെ കടയിലുമൊക്കെയായി വരികയും പോവുകയുമൊക്കെ ചെയ്തിരുന്നു. സ്വാഭാവികമായിട്ടും, മനുഷ്യാവകാശ പ്രവർത്തകരൊക്കെയല്ലേ, പഴയ എം.എൽ. ലൊക്കെ ഉണ്ടായിരുന്ന ഒരാളുമല്ലേ എന്നൊക്കെ കരുതിയാണ് ഞാനയാളെ സ്വാഗതം ചെയ്തിരുന്നത്. പൊതുവെ പഴയ എം.എൽ പ്രവർത്തകരൊക്കെ കുറേക്കൂടി ആത്മാർഥതയുള്ളവരാണ് എന്ന് കരുതിയിരുന്നു ഞാൻ. പക്ഷെ പിന്നീട് എനിക്ക് മനസ്സിലായി എല്ലാം ഒരു കണക്കാണെന്ന്. എല്ലാത്തിലും ഏകാധിപത്യവും വരട്ടു ചിന്താഗതിയും ഒക്കെത്തന്നെയാണ്.

അങ്ങനെ അവിടംതൊട്ട് ലിജുകുമാറിന് ഞങ്ങളുടെ ഇടയിൽ ഒരു സ്‌പെയ്‌സ് കിട്ടുകയാണ്. കോഴിക്കോട് തന്നെ നടന്ന ഇരിക്കൽ സമരത്തിലും കോർപ്പറേഷൻ തൊഴിലാളികളുടെ സി.ഒ സമരത്തിലും ലിജുകുമാറിന് ഞങ്ങളോട് സഹകരിക്കാൻ കഴിഞ്ഞെങ്കിലും ഇതിലൊക്കെ ലിജുകുമാറിന്റെ റോൾ എന്നത് അതിഭീകരമായിരുന്നു. ഇതിലൊക്കെ എനിക്ക് ഏറ്റവുമധികം അസ്വസ്ഥതയുണ്ടാക്കിയത് ലിജുകുമാറിന്റെ ഇടപെടലായിരുന്നു. എന്നുവെച്ചാൽ ദാരിദ്ര്യം എന്നത് ഒരലങ്കാരമാക്കി അത് കാണിച്ചാണ് ഇയാളുടെ കളികൾ എന്ന് എനിക്കപ്പോൾ അറിയല്ലായിരുന്നു. സത്യത്തിൽ ലിജുകുമാറിന് എന്ത് ദാരിദ്ര്യമാണ് ഉള്ളത് എന്നാണ് എനിക്കിപ്പോഴും മനസിലാവാത്തത്.

സ്വന്തമായും ഭാര്യയുടെ പേരിലും വീടു സ്ഥലവും അsങ്ങുന്ന സ്വത്തുക്കൾ സുരക്ഷിതമായി വെച്ചിട്ട് ഞാൻ ദരിദ്രനാണ് എന്ന വ്യാജ ഇമേജ് ഉണ്ടാക്കി സമരം ചെയ്യുന്ന തൊഴിളിലാളകളെ സാമ്പത്തികമായിചൂഷണം ചെയ്യുകയായിരുന്നു ലിജുകുമാർ സത്യത്തിൽ ചെയ്തു കൊണ്ടിരുന്നത്. 16 വർഷങ്ങളായി 1500രൂപ എന്ന തുച്ഛമായ ശമ്പളം വാങ്ങുന്ന തൊഴിലാളികളോടാണ് ഇല്ലായ്മയും കഷടപ്പാടുമെല്ലാം പറഞ്ഞ് ഇയാൾ പൈസ വാങ്ങിക്കാറുള്ളത് . വ്യക്തിപരമായി എനിക്കും പ്രാരാബ്ധങ്ങളുണ്ട്. വീട്ടിൽ സാമ്പത്തിക പ്രശ്നങ്ങളുണ്ട്. മക്കളുടെ പഠിത്തം, മറ്റുകാര്യങ്ങൾ എല്ലാം പ്രശ്നത്തിലായിരുന്നു. എന്നുകരുതി ഞാൻ സാമൂഹ്യപ്രവർത്തകയാണ്, നിങ്ങൾക്ക് വേണ്ടി സമരം ചെയ്യാണ് എന്നും പറഞ്ഞ് ഇവരോടൊക്കെ പൈസ പിരിക്കാൻ നടന്നാലോ….? അതിലെവിടെയാണ് രാഷ്ട്രീയം..? അത് ചൂഷണമാണ്. ഇതിനുവേണ്ടി സമരങ്ങൾ ബോധപൂർവ്വം നീട്ടിക്കൊണ്ടുപോവാൻ വരെ ലിജുകുമാർ ശ്രമം നടത്തിയിട്ടുണ്ട്. തൃശൂരിലെ കല്യാൺ സാരീസിൽ ഞങ്ങൾ നടത്തിയ സമരം വിജയകരമായി ഒത്തുതീർപ്പിൽ എത്തിച്ചെങ്കിലും ഒരുകൂട്ടം തൊഴിലാളികളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് സമരം നീട്ടിക്കൊണ്ടുപോവുകയാണ് ലിജുകുമാർ ചെയ്തത്. എന്നാൽ മൂന്ന് മാസത്തോളം വീണ്ടും നീട്ടിക്കൊണ്ടുപോയ സമരം ആദ്യം ഒത്തുതീർപ്പാക്കിയ അതേ വ്യവസ്ഥയോടെ തന്നെയാണ് അവസാനിപ്പിച്ചത്.

ഒരിക്കൽ ഒരു തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് ലിജുകുമാർ എന്നോട് സംസാരിച്ചപ്പോൾ എന്റെ കയ്യിൽ പണമില്ല, ഞാൻ സാധാരണ സ്ത്രീയാണ്. കുറേക്കൂടി ജീവിതം പച്ചപിടിക്കട്ടെ എന്നു ഞാൻ പറഞ്ഞപ്പോൾ, ഇല്ലായ്മയാണ് വിജിയേച്ചീ ആവശ്യം. അത് കാണിച്ചാൽ കാര്യങ്ങൾ എളുപ്പമാണ് എന്നൊക്കെ ലിജുകുമാർ എന്നോട് പറഞ്ഞതായി എനിക്കോർമ്മയുണ്ട്.

ആളുകളെ പറ്റിച്ച് ജീവിക്കുന്നതും ചൂഷണം ചെയ്യുന്നതും ഒരു അലങ്കാരമായി കൊണ്ടുനടക്കുന്ന, സാമൂഹ്യപ്രവർത്തകർ എന്ന ഇമേജിൽ ഇങ്ങനെ ഞെളിഞ്ഞ് നടക്കുന്ന ലിജുകുമാറിനെപ്പോലുള്ള ഫ്രോഡുകളുടെ മുഖംമൂടി വലിച്ച്കീറേണ്ടത് വളരെ അത്യാവശ്യമാണ് ഇതിന് തുടക്കം കുറിച്ചുകൊണ്ട് തുറന്ന് പറഞ്ഞ വിശാഖിനും സണ്ണി കപിക്കാടിനും ഇനി പറയാനിരിക്കുന്നവർക്കും എന്റെ അഭിവാദ്യങ്ങൾ. ഞാൻ നിങ്ങൾക്കൊപ്പമാണ്.

വിജി പെൺകൂട്ട്.

പലരുടെയും ‘തനികൊണം’ മനസിലാക്കുന്ന ഒരു യാത്രയിൽ ആയതുകൊണ്ട് ഇതും അക്കൂട്ടത്തിൽ വരവ് വെച്ച് സൂര്യ കല്യ

സൂര്യ കല്യയുടെ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പ്

Vishak Viswanathan ന്റെ പോസ്റ്റിലൂടെയാണ് ‘വിദ്യാർത്ഥി’ പബ്ലിക്കേഷനിലെ ലിജുകുമാറിനെ പറ്റി കൂടുതൽ അറിയുന്നത്.
ഇന്ത്യയിലെ പ്രധാനപ്പെട്ട സ്ത്രീകളെക്കുറിച്ചുള്ള പുസ്തകം തയ്യാറാക്കുന്ന ഒരു സംരംഭത്തിൽ ദയബായിയെ കുറിച്ചു എഴുതുന്നതിന് വേണ്ടിയാണ് ഞാൻ പരിചയപ്പെടുന്നത്. ദയബായിയെ മാറ്റി സോണി സോറിയെ കുറിച്ചു എഴുതാം എന്നു തീരുമാനിച്ചപ്പോഴും പുസ്തകത്തിന്റെ ഒഫീഷ്യലയുള്ള കാര്യങ്ങളെ കുറിച്ചൊന്നും ആദ്യം പറഞ്ഞിരുന്നില്ല. എഗ്രിമെന്റ് പുസ്തകം എഴുതി പൂർത്തിയാക്കിയതിന് ശേഷം തയ്യാറാക്കാമെന്നായിരുന്നു പറഞ്ഞിരുന്നത്.എഴുത്തിന് വേണ്ടിയുള്ള യാത്രയ്ക്ക് വേണ്ടി അഡ്വാൻസ് തരുന്നതിനെ കുറിച്ചു സംസാരിച്ചപ്പോൾ സണ്ണി കപിക്കടിന്റെ പുസ്തകം ഇറക്കിയതിൽ ധാരാളം സമ്പതികനഷ്ടം സംഭവിച്ചു എന്ന് പറഞ്ഞത്. എഴുതിന് മുൻപല്ലേ എല്ലാം പറഞ്ഞുറപ്പിക്കുക എന്നുള്ള സംശയങ്ങളും എല്ലാം ഉണ്ടായിരുന്നു… എങ്കിലും വന്നു ചേർന്ന നല്ലൊരു അവസരവും വിശ്വസിക്കാൻ കൂടെയുണ്ടായിരുന്ന പല സുഹൃത്തുക്കളുടെ സാന്നിധ്യവും സംശയം ഒന്നും ഉണ്ടാക്കിയില്ല. ഇന്ന് അങ്ങനെയൊരു പോസ്റ്റ് കണ്ടപ്പോൾ ശരിക്കും ഞെട്ടിപ്പോയി…. കുറച്ചു നാളുകളായി ഒരുപാട് ആളുകളുടെ ‘തനികൊണം’ മനസിലാക്കുന്ന ഒരു യാത്രയിൽ ആയതുകൊണ്ട് ഇതും ആ കൂട്ടത്തിൽ അങ്ങു ചേർക്കുന്നു.

ശാസ്ത്രീയമായ പരിശീലനം ലഭിച്ച വെബ് ഡെവലപ്പര്‍മാർ, വെബ് ഡിസൈനര്‍മാർ, കണ്ടന്റ് എഡിറ്റര്‍മാർ Phone: 6282485622