Mon. Nov 23rd, 2026

കോഴിക്കോട്‌ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന വിദ്യാർത്ഥി പബ്ലിക്കേഷൻസ് എന്ന സമാന്തര പ്രസിദ്ധീകരണ സ്ഥാപനത്തിനും ഉടമയ്ക്കും എതിരെ ഗുരുതരമായ ആരോപണങ്ങളുമായി എഴുത്തുകാരും മുൻ ജീവനക്കാരും രംഗത്ത്.സ്ഥാപന ഉടമ ലിജുകുമാർ .കെ. പി. ഒരു തട്ടിപ്പുകാരനാണെന്നു തോന്നിപ്പിക്കും വിധമുള്ള പലരുടെയും ദുരനുഭവങ്ങളുടെ പോസ്റ്റുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയ മുഴുവൻ..ഇതിൽ കൂടുതലും വിദ്യാർത്ഥി പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ എഴുതിയവരുടേതാണ്.

ഇവരിൽ ആരുമായും യാതൊരു ലീഗൽ എഗ്രിമെന്റും ലിജുകുമാർ ഉണ്ടാക്കിയിരുന്നില്ല. വിദ്യാർത്ഥിയുടെ പ്രശസ്തിക്ക് തന്നെ കാരണമായ സണ്ണി.എം. കപിക്കാട് എന്ന കേരളത്തിലെ പ്രമുഖനായ ഒരു ചിന്തകനെ, രാഷ്ട്രീയ നിരീക്ഷകനെ പോലും വെറുതെ വിട്ടില്ല എന്നാണറിഞ്ഞത്.ആരോപണങ്ങൾ ശരിവെക്കുന്നതരത്തിൽ സണ്ണി.എം. കപിക്കാടും പ്രതികരിച്ചിരുന്നു.

“എന്റെ പുസ്തകത്തിന്റെ റോയൽറ്റി ഇതുവരെ തന്നില്ല അവധികൾ പറഞ്ഞു കൊണ്ടിരിക്കുന്നു ‘സാമ്പത്തിക ബുദ്ധിമുട്ടായിരിക്കും എന്നു കരുതി ഞാനിതുവരെ ഒന്നിനും നിർബന്ധിച്ചില്ല.എന്നാൽ ഇപ്പോൾ ലിജു പ്രചരിപ്പിക്കുന്നത് എന്റെ പുസ്തകം സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്നാണ് ‘ഒരിക്കൽ പോലും എന്നോടോ എം.ബി മനോജിനോടോ ഒ പി രവീന്ദ്രനോടൊ ലിജു ഇങ്ങനെ ഒരു കാര്യം പറഞ്ഞിട്ടില്ല’ എന്നു മാത്രല്ല പുസ്തകം പ്രതീക്ഷിച്ചതിനേക്കാൾ പെട്ടന്ന് വിറ്റുപോയെന്നും ഇടയ്ക്കുണ്ടായ സാമ്പത്തിക പരാധീനതകളാണ് പ്രശ്നമായ തെന്നുമാണ്‌. ‘പണമോ തന്നില്ല നുണപ്രചരിപ്പിച്ച് അപമാനിക്കാൻ കുടിശ്രമിച്ചാലെന്തു ചെയ്യും?.ഏതായാലും പുസ്തകത്തിന് ഇപ്പോഴും ആവശ്യക്കാരുണ്ട് എന്നത് എനിക്ക് വരുന്ന ഫോൺ കോളുകളിൽ നിന്നും എനിക്ക് ബോദ്ധ്യമാണ് ‘ ഞാനെന്തായാലും പറ്റിക്കപ്പെടാൻ ആഗ്രഹിക്കുന്നില്ല’ ഞാനെന്നല്ല ആരും അതിനു് നിന്നു കൊടുക്കേണ്ടതില്ല’ ഇല്ലായ്മയും പറ്റിക്കലും രണ്ടു തന്നെ ‘ഇങ്ങനെ എഴുതേണ്ടി വരുന്നത തന്നെ കഷ്ടം” എന്നാണ് സണ്ണി.എം. കപിക്കാട് ഇതേക്കുറിച്ച് പ്രതികരിച്ചത്.

ഈ സ്ഥാപനത്തിന്റെ മറവിൽ വലിയ തോതിലുള്ള സാമ്പത്തിക ചൂഷണങ്ങൾ എത്രയോ നാളുകളായി നടക്കുന്നുണ്ട്. എന്നാൽ ഒറ്റ നോട്ടത്തിൽ ഇത് ചൂഷണമാണെന്ന് തോന്നില്ലതാനും. മേൽപ്പറഞ്ഞ പ്രകാരം പുസ്തകം വിൽപ്പന എന്ന നിലയ്ക്ക് വിദ്യാർഥിയിൽ വന്ന എനിക്ക് ഇതിനു പുറമേ ഈ സ്ഥാപനത്തെ പ്രതിനിധീകരിച്ചുകൊണ്ട് പല ജോലികളും ചെയ്യേണ്ടി വന്നിട്ടുണ്ട്. പുസ്തകങ്ങളുടെ പ്രൊമോഷൻ, പുതിയ ഏജൻസികളെ കണ്ടെത്തൽ, പ്രസ്സ്, ഡി.റ്റി.പി/ലേഔട്ട് തുടങ്ങിയവരുമായി ബന്ധപ്പെട്ട ജോലികൾ അങ്ങനെ പലതും. എന്തിന്, ഈ മേഖലയിൽ ഞാൻ വിദ്യാർത്ഥിയുടെ ആളാണ് എന്ന നിലയിലായിരുന്നു മിക്കവരും എന്നെ കരുതിയിരുന്നത്. ഇപ്പഴും കരുതുന്നവരുമുണ്ട്. എന്നാൽ മാസങ്ങളായിട്ടുള്ള ഇത്തരം ജോലികൾക്കൊക്കെ പ്രതിഫലം വേണം എന്ന അർത്ഥത്തിൽ ലിജുകുമാറിനോട് സംസാരിച്ചപ്പോഴെല്ലാം ഞാൻ വർക്കിങ്ങ് പാർട്ണർ എന്ന നിലയിലാണ് കാണുന്നതെന്നും അതനുസരിച്ചുള്ള മാന്യമായ പ്രതിഫലവും തരുമെന്നും ജോലികൾ കൃത്യമായി തുടരണമെന്നും കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കണമെന്നും ലിജുകുമാർ പറയുകയുണ്ടായി. എന്നാൽ എനിക്ക് ലിജുകുമാറിന്റെ രീതികളിലും സാമ്പത്തിക ഇടപെടലുകളിലും സംശയം തോന്നിതുടങ്ങിയതിനാൽ ഞാൻ തന്നെ ഇതിൽ നിന്നും പിന്മാറുകയായിരുന്നു.എന്നാണ് പ്രസ്തുത സ്ഥാപനത്തിൽ ദീർഘ കാലം ജോലിചെയ്തിട്ടും പ്രതിഫലമൊന്നും ലഭിക്കാതിരുന്ന വിശാഖ് വിശ്വനാഥൻ.പറയുന്നത്.

ഈ യുവാവ് ഇപ്പോഴും വിദ്യാർത്ഥി പബ്ലിക്കേഷൻസ് എന്ന സ്ഥാപനത്തിൽ ജോലിചെയ്യുന്ന ആളാണെന്ന ധാരണയിൽ പലരും സാമ്പത്തീക ബാധ്യതളെക്കുറിച്ച് സംസാരിക്കാൻ നിരന്തരം വിളിച്ച് ശല്യപ്പെടുത്തുന്നതിനാൽ തൻറെ നിസ്സഹായത വെളിപ്പെടുത്തിക്കൊണ്ട് ഫെയ്‌സ്‌ബുക്കിൽ വിശദമായ പോസ്റ്റ് തന്നെ ഇട്ടിട്ടുണ്ട്. വിദ്യാർത്ഥി പബ്ലിക്കേഷൻസ് എന്ന സ്ഥാപനവുമായോ ഇതിന്റെ ഉടമയായ ലിജുകുമാർ.കെ. പി എന്ന വ്യതിയുമായോ തനിക്ക് യാതൊരു വിധ ബന്ധവും നിലവിൽ ഇല്ല.തനിക്കും ജോലിചെയ്തിട്ടു ശമ്പളംപോലും കിട്ടിയില്ല. വിദ്യാർഥിയുടെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടോ പുസ്തകം വാങ്ങുന്നതുമായി ബന്ധപ്പെട്ടോ ദയവായി ആരും എന്നെയിനി വിളിക്കരുത്. എന്നാണ് ഈ യുവാവിന്റെ ദയനീയമായ അഭ്യർത്ഥന.

വിശാഖ് വിശ്വനാഥൻറെ ഫെയ്‌സ് ബുക്ക് പോസ്റ്റ്

പ്രിയപ്പെട്ടവരേ, 
ഒരു ഒന്നൊന്നര മാസം മുമ്പ് വ്യക്തിപരമായ കാരണത്താൽ ഫേസ്ബുക്കിൽ നിന്നും പൂർണമായും വിട്ടുനിൽക്കാൻ തീരുമാനിച്ച് അകൗണ്ട് ഡിലീറ്റ് ചെയ്ത് പോവുകയായിരുന്നു ഞാൻ. പക്ഷെ വിചാരിച്ചതിലും നേരത്തേ പുതിയൊരു പ്രൊഫൈൽ ഉണ്ടാക്കേണ്ടി വന്നതിന്റെ കാരണം കൂടിയാണ് ഈ പബ്ലിക് പോസ്റ്റ്.

2009 ൽ കോഴിക്കോടുള്ള കെൽട്രോണിന്റെ ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരു കോഴ്സ് ചെയ്തുകൊണ്ടിരിക്കെ കോഴ്സുമായി ബന്ധപ്പെട്ട ഒരു പ്രശ്നപരിഹാരത്തിനായി ഞങ്ങൾ വിദ്യാർഥികൾ സമരത്തിനിറങ്ങുകയും ഈ സമരത്തിൽ സാമൂഹ്യ-രാഷ്ട്രീയ പ്രവർത്തകർ എന്ന നിലയ്ക്ക് പുറമെ നിന്നും ചിലർ ഇടപെടുകയുമുണ്ടായി. അതിലൊരാളായാണ് ഞാൻ Lijukumar Kp എന്ന വ്യക്തിയെ പരിചയപ്പെടുന്നത്. ആ സമരം വിജയിച്ചതിനെ തുടർന്ന് ഞാനടക്കമുള്ള എന്റെ ചില സുഹൃത്തുക്കൾ ലിജുകുമാറുമായി സൗഹൃദത്തിലാവുകയുണ്ടായി. പൊതുവിഷയങ്ങളിൽ ഇടപെടുകയും സമര-പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്ന ഒരു സംഘം സുഹൃത്തുക്കൾ അന്ന് ലിജുകുമാറിനൊപ്പം ഉണ്ടായിരുന്നു. അക്കൂട്ടത്തിൽ നിന്നുമാണ് Shafeek Subaida Hakkim, Divya DV, k.k. sisilu തുടങ്ങിയവരെ ഞാനാദ്യമായി കാണുന്നത്.

പിന്നീട് കുറച്ചു നാളുകൾക്ക് ശേഷം ലിജുകുമാറിനെ ഞാൻ കാണുന്നത് ‘വിദ്യാർത്ഥി’ എന്ന് പേരുള്ള ഒരു പുസ്തക പ്രസിദ്ധീകരണ സ്ഥാപനത്തിന്റെ ഉടമ എന്ന നിലയിലാണ്. പിന്നീട് ഒന്ന് രണ്ട് വർഷങ്ങൾക്ക് ശേഷം 2013 ൽ സിനിമാസംബന്ധമായ ആക്റ്റിവിറ്റികളിൽ താല്പര്യമുള്ളവർ എന്ന നിലയിൽ എന്നെയും സുഹൃത്ത് Namish നേയും ലിജുകുമാർ, ഷഫീഖ്, സിസിലു തുടങ്ങിയവർ വിദ്യാർഥിയിലേക്ക് ക്ഷണിക്കുകയും നമുക്കൊരു ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിച്ചാലോ എന്ന് ചോദിക്കുകയും തുടർന്ന് ഞങ്ങളെല്ലാം ചേർന്ന് ‘femo fest’ എന്ന പേരിൽ സ്‌ത്രീപക്ഷ സിനിമകളുടെ ഒരു ഫെസ്റ്റിവൽ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.

പിന്നീട് 2014-15 കാലത്ത് തൃശൂരിൽ നടന്ന ടെക്സ്റ്റൈൽ മേഖലാ തൊഴിലാളികളുടെ ‘ഇരിക്കൽ സമരത്തിൽ’ ലിജുകുമാർ പ്രവർത്തിക്കുന്ന സമയത്താണ് ഞാനും കുറച്ച് സുഹൃത്തുക്കളും വിദ്യാർഥിയിലേക്ക് എത്തുന്നത്. പുസ്തകപ്രസിദ്ധീകരണം പാതി വഴിയിൽ മുടങ്ങിയിരിക്കുകയാണെന്നും അച്ചടിച്ച് വെച്ച പുസ്തകങ്ങൾ ഞാൻ ‘കടലാസ് വിലയ്ക്ക്’ കൊടുത്ത് ഒഴിവാക്കുകയാണെന്നും ലിജുകുമാർ പറഞ്ഞു. ഈ സന്ദർഭത്തിലാണ് ഓപ്പൺസ്ക്രീൻ എന്ന സമാന്തര സിനിമാ തിയേറ്ററിന്റെ ആലോചനയും നിർമ്മാണവും തുടങ്ങുന്നത്.(അത് വേറൊരു കഥ. പിന്നീട് പറയാം) ഈ ഘട്ടത്തിലാണ് ഞാൻ ‘വിദ്യാർഥി’യുമായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിക്കുന്നത്. പുസ്തകങ്ങൾ കേരളം മുഴുവൻ, പ്രധാനമായും യൂണിവേഴ്സിറ്റികൾ/കോളേജുകൾ കേന്ദ്രീകരിച്ച് വിൽപ്പന നടത്തുക എന്ന അർത്ഥത്തിൽ.

അങ്ങനെ ഒന്നൊന്നര വർഷത്തിന് ശേഷം , ‘കടലാസ് വിലയ്ക്ക്’ വിൽക്കാൻ വെച്ച നിലയിൽ നിന്നും ‘സണ്ണി.എം.കപിക്കാടിന്റെ വരെ പുസ്തകം പ്രസിദ്ധീകരിച്ചവർ’ എന്ന നിലയിലേക്ക് വിദ്യാർത്ഥി മാറുകയുണ്ടായി. ഈ മാറ്റത്തിൽ വ്യക്തിപരമായി എനിക്കും ഒരു പങ്കുണ്ടെങ്കിലും ഇനി പറയുന്ന കാര്യങ്ങൾ എനിക്ക് യാതൊരുവിധ പങ്കും ഇല്ലാത്തവയാണ്.

വിദ്യാർത്ഥി പബ്ലിക്കേഷൻസ് ഒരു സമാന്തര പ്രസിദ്ധീകരണം എന്ന നിലയിൽ ധാരാളം പ്രതിസന്ധികളെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നുണ്ടാവാം എന്നും ഇത്തരം മൂവ്മെന്റുകളെ പിന്തുണയ്ക്കുകയും സഹായിക്കുകയും ചെയ്യുക അനിവാര്യമാണെന്നും കരുതുന്ന വായനക്കാരോടും എഴുത്തുകാരോടും കൂടിയാണ് ഞാനീ പറയുന്നത്. ഈ സ്ഥാപനത്തിന്റെ മറവിൽ വലിയ തോതിലുള്ള സാമ്പത്തിക ചൂഷണങ്ങൾ എത്രയോ നാളുകളായി നടക്കുന്നുണ്ട്. എന്നാൽ ഒറ്റ നോട്ടത്തിൽ ഇത് ചൂഷണമാണെന്ന് തോന്നില്ലതാനും. മേൽപ്പറഞ്ഞ പ്രകാരം പുസ്തകം വിൽപ്പന എന്ന നിലയ്ക്ക് വിദ്യാർഥിയിൽ വന്ന എനിക്ക് ഇതിനു പുറമേ ഈ സ്ഥാപനത്തെ പ്രതിനിധീകരിച്ചുകൊണ്ട് പല ജോലികളും ചെയ്യേണ്ടി വന്നിട്ടുണ്ട്. പുസ്തകങ്ങളുടെ പ്രൊമോഷൻ, പുതിയ ഏജൻസികളെ കണ്ടെത്തൽ, പ്രസ്സ്, ഡി.റ്റി.പി/ലേഔട്ട് തുടങ്ങിയവരുമായി ബന്ധപ്പെട്ട ജോലികൾ അങ്ങനെ പലതും. എന്തിന്, ഈ മേഖലയിൽ ഞാൻ വിദ്യാർത്ഥിയുടെ ആളാണ് എന്ന നിലയിലായിരുന്നു മിക്കവരും എന്നെ കരുതിയിരുന്നത്. ഇപ്പഴും കരുതുന്നവരുമുണ്ട്. എന്നാൽ മാസങ്ങളായിട്ടുള്ള ഇത്തരം ജോലികൾക്കൊക്കെ പ്രതിഫലം വേണം എന്ന അർത്ഥത്തിൽ ലിജുകുമാറിനോട് സംസാരിച്ചപ്പോഴെല്ലാം ഞാൻ വർക്കിങ്ങ് പാർട്ണർ എന്ന നിലയിലാണ് കാണുന്നതെന്നും അതനുസരിച്ചുള്ള മാന്യമായ പ്രതിഫലവും തരുമെന്നും ജോലികൾ കൃത്യമായി തുടരണമെന്നും കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കണമെന്നും ലിജുകുമാർ പറയുകയുണ്ടായി. എന്നാൽ എനിക്ക് ലിജുകുമാറിന്റെ രീതികളിലും സാമ്പത്തിക ഇടപെടലുകളിലും സംശയം തോന്നിതുടങ്ങിയതിനാൽ ഞാൻ തന്നെ ഇതിൽ നിന്നും പിന്മാറുകയായിരുന്നു.

അവിടുന്നിങ്ങോട്ട് ഞാൻ കേൾക്കുന്നത് ലിജുകുമാർ ഒരു തട്ടിപ്പുകാരനാണെന്നു തോന്നിപ്പിക്കും വിധമുള്ള പലരുടെയും ദുരനുഭവങ്ങളായിരുന്നു. ഇതിൽ കൂടുതലും വിദ്യാർത്ഥി പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ എഴുതിയവരായിരുന്നു. ഇവരിൽ ആരുമായും യാതൊരു ലീഗൽ എഗ്രിമെന്റും ലിജുകുമാർ ഉണ്ടാക്കിയിരുന്നില്ല. അത് ബോധപൂർവ്വമാണെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. പറ്റിക്കാൻ എളുപ്പമാണല്ലോ. വിദ്യാർത്ഥിയുടെ പ്രശസ്തിക്ക് തന്നെ കാരണമായ സണ്ണി.എം. കപിക്കാട് എന്ന കേരളത്തിലെ പ്രമുഖനായ ഒരു ചിന്തകനെ, രാഷ്ട്രീയ നിരീക്ഷകനെ പോലും വെറുതെ വിട്ടില്ല എന്നറിഞ്ഞപ്പോൾ ശെരിക്കും ഞെട്ടിപ്പോയി.!

ഒരു കാര്യം കൂടി പറയാൻ വേണ്ടിയെഴുതിയ പോസ്റ്റാണ്: വിദ്യാർത്ഥി പബ്ലിക്കേഷൻസ് എന്ന സ്ഥാപനവുമായോ ഇതിന്റെ ഉടമയായ ലിജുകുമാർ.കെ. പി എന്ന വ്യതിയുമായോ എനിക്ക് യാതൊരു വിധ ബന്ധവും നിലവിൽ ഇല്ല. വിദ്യാർഥിയുടെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടോ പുസ്തകം വാങ്ങുന്നതുമായി ബന്ധപ്പെട്ടോ ദയവായി ആരും എന്നെയിനി വിളിക്കരുത്.!
നന്ദി.
വിശാഖ് വിശ്വനാഥൻ.

ശാസ്ത്രീയമായ പരിശീലനം ലഭിച്ച വെബ് ഡെവലപ്പര്‍മാർ, വെബ് ഡിസൈനര്‍മാർ, കണ്ടന്റ് എഡിറ്റര്‍മാർ Phone: 6282485622