Sat. Nov 21st, 2026

ബലാത്സംഗ കേസിലെ പ്രതി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പിന്തുണച്ചും അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകൾ ഹൈക്കോടതി ജംഗ്ഷനിൽ നടത്തിയ സമരത്തെ തള്ളിപ്പറഞ്ഞും കേരള കാത്തലിക് ബിഷപ്പ് കൗൺസിൽ (കെ.സി.ബി.സി) രംഗത്ത്.ബിഷപ്പിന്റെ അറസ്റ്റ് കത്തോലിക്കാ സഭയെ സംബന്ധിച്ചടത്തോളം ദു:ഖകരമായ സംഭവമാണെന്നും അതിനെ തുടർന്നുണ്ടായ സംഭവങ്ങളിൽ ഖേദമുണ്ടെന്നും കെ.സി.ബി.സി പ്രസ്താവനയിൽ പറഞ്ഞു. ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് കന്യാസ്ത്രീകൾ നടത്തിയ സമരത്തിലൂടെ സഭ അവഹേളിക്കപ്പെട്ടിരിക്കുകയാണെന്നും കെ.സി.ബി.സി പ്രസ്താവനയിൽ പറഞ്ഞു.കോടതിയുടെ പരിഗണനയിലുള്ള കേസിലെ പ്രതി നിരപരാധിയാണെന്നുള്ള മുൻ വിധിയും കെ.സി.ബി.സിയുടെ പ്രസ്താവനയിൽ ഉണ്ട്.

സമരം ചെയ്ത കന്യാസ്ത്രീകളുടേയും വൈദികരുടേയും നടപടി തെറ്റാണ്. കന്യാസ്ത്രീ പരാതി നൽകിയപ്പോൾ തന്നെ അതിന്മേൽ നടപടി എടുത്തിരുന്നു. എന്നിട്ടും കന്യാസ്ത്രീകൾ തെരുവിലിറങ്ങിയത് സന്യാസ നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിരുദ്ധമാണെന്നും കെ.സി.ബി.സി പറഞ്ഞു.

കോടതിയിൽ സത്യം തെളിയുമെന്ന് കരുതുന്നു. കുറ്റാരോപിതന് തന്റെ നിരപരാധിത്വം തെളിയിക്കാൻ അവസരം നൽകണം. അല്ലാതെ ബിഷപ്പിന്റെ പേരിൽ സഭയെ നിരന്തരം അവഹേളിക്കുകയല്ല ചെയ്യേണ്ടത്. കുറ്റം തെളിയുകയാണെങ്കിൽ പ്രതിയായ ആൾക്ക് നിയമം അനുശാസിക്കുന്ന ശിക്ഷ നൽകുകയും വേണം. എന്നാലിപ്പോൾ നടക്കുന്നത് സഭയെ അവഹേളിക്കാനുള്ള ശ്രമമാണ്. ഇതിന് ചില നിക്ഷിപ്ത താൽപര്യമുള്ള മാദ്ധ്യമങ്ങളും ഉണ്ടെന്നും കെ.സി.ബി.സി പറഞ്ഞു.

ഒരു നൂറ്റാണ്ട് മുൻപ് ഉണ്ടായിരുണ്ന ബ്രാഹ്മണരുടെ സുഖഭോഗങ്ങൾ ആണ് ക്രൈസ്തവ പുരോഹിത വർഗം അനുഭവിയ്ക്കുന്നത്. ഇല്ലത്തിന്റെ അകത്തളങ്ങളിൽ അടുക്കള ജോലിയും പൂജയ്ക്കു സാധനമൊരുക്കലും നാമം ജപിയ്ക്കലും ഏകാദശി നോക്കലും കറുക ചുടലും ആയി ഒരാഗ്രഹങ്ങളും ഇല്ലാതെ കഴിഞ്ഞ നമ്പൂതിരി സ്ത്രീകളെ പോലെയാണ് ഇപ്പോൾ കന്യാ സ്ത്രീകൾ മഠങ്ങളിൽ കഴിയുന്നത്. ദാരിദ്ര വ്രതവും കന്യാവ്രതവും അനുസരണവ്രതവും ഇത്രയും വ്രതം മതിയല്ലോ ഒരടിമയെ കിട്ടാൻ. നമ്പൂതിരി മാർ ദുരെ കളഞ്ഞ അടിമവൃത്തി അഭിമാനത്തോടെ പറഞ്ഞു നടക്കുന്നു അച്ചന്മാർ. അകത്തു കിടക്കുന്ന ഫ്രാങ്കോയ്ക്കു വേണ്ടി സഭയിൽ ഇരുന്നു വാദിയ്ക്കുന്നവർ ഫ്രാങ്കോയെക്കാൾ പണക്കൊതിയും പെൺകൊതിയും അധികാരക്കൊതിയും ഉള്ളവരാണ്.

“ഇട്ട്യാസ് നമ്പൂതിര്യച്ചന് സന്തതിയ്ക് വേണ്ടി രണ്ട് വേളി. നേരമ്പോക്കിന് മൂന്നെണ്ണം. പദവിയ്ക്കു വേണ്ടി കൊട്ടാരത്തിൽ കൂട്ടിരിപ്പു സംബന്ധം. “ഇതൊക്കെ ഇപ്പോൾ നമ്പൂതിരി എന്നത് മാറ്റി കത്തോലിക്കാ പുരോഹിതനെന്നാകിയാൽ മതി.

ശാസ്ത്രീയമായ പരിശീലനം ലഭിച്ച വെബ് ഡെവലപ്പര്‍മാർ, വെബ് ഡിസൈനര്‍മാർ, കണ്ടന്റ് എഡിറ്റര്‍മാർ Phone: 6282485622