Fri. Nov 20th, 2026

അഡ്വ. ജെസ്സിൻ ഐറിന

29 – 9 – 18 (surgical strike day)എല്ലാം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ദേശീയതയേയും ആംഡ് ഫോഴ്സിനെ പ്രകീർത്തിക്കുന്ന പ്രതിജ്ഞ ചൊല്ലണം.N.C.C യുടെ പ്രത്യേക പരേഡ് വേണമെന്ന് U.G.C notification. മൂന്നാം ലോക മഹായുദ്ധം ഒഴിവാക്കാൻ ശ്രമിച്ച പ്രസിദ്ധനായ ഒരു വ്യക്തിയുടെ വാക്കാണ് ഓർമ്മ വരുന്നത്. War does not determine who is right only who is left-Bertrand Russell

ഇന്ത്യയിലെ പ്രെമറി സ്കൂളുകളിൽ ഒരു രാജ്യം ,ഒരേ സ്വരം എന്ന് പഠിപ്പിക്കുന്നു ( ഭരണഘടനയുടെ അടിസ്ഥാന പ്രമാണമായ ബഹുസ്വരതയെ ബുദ്ധിപൂർവ്വം മുൻകൂട്ടി തയ്യാറാക്കുന്ന പദ്ധതികളിലൂടെ മനുഷ്യന്റെ മസ്തിഷ്ക്കത്തിൽ നിന്ന് മായ്ച്ച് കളയുന്നു) മറുവശത്ത് U.G.C notification ഓട് കൂടി 2018-ാം മാണ്ട് സെപ്തമ്പർ 29 തീയതി ദേശീയതയേയും ആംഡ് ഫോഴ്സിനെ പ്രകീർത്തിക്കുന്ന പ്രതിജ്ഞ ചൊല്ലണം. അതോടെപ്പം ചേർത്ത് വായിക്കേണ്ടത് ജനാതിപത്യ ഇന്ത്യയുടെ ചരിത്രത്തിൽ പത്ര സമ്മേളനം നടത്താത്ത ഒരേ ഒരു പ്രധാനമന്ത്രി ഭരിച്ചു കൊണ്ടിരിക്കുന്നുവെന്നുമാണ്( മറുവശം അധികാരം നഷ്ടപ്പെടുന്ന ചോദ്യങ്ങളെ പ്രധാനമന്ത്രി ഭയപ്പെടുന്നത് കൊണ്ടും ഒരു ഭരണാധികാരി എന്ന നിലയിൽ താൻ ചെയ്യുന്നത് മാത്രമാണ് ശരിയെന്നും അത് മറ്റുള്ളവർ അംഗീകരിക്കണമെന്നുമുള്ള രാജ്യഭരണ തത്വമായ രാജാവ് തെറ്റൊന്നും ചെയ്യില്ലയെന്ന (king can do no wrong) ഫ്യൂഡൽ സവർണ്ണ ജാതി ജീർണ്ണത തത്വം പേറുന്നത് കൊണ്ടുമാണ്.പ്രധാനമന്ത്രിയുടെ ഈ പത്ര സമ്മേളനങ്ങൾ ഒഴിവാക്കിയുള്ള ഭരണത്തിന്റെ പിന്നിലുള്ള രാഷ്ട്രിയ മനശാസ്ത്രമെന്ന് കാണാനാവും)

ഒരു വശത്ത് യുക്തിപൂർവ്വം ചോദ്യം ഉന്നയിക്കുന്നവരെ അഴിമതിക്ക് കൂട്ട് നിൽക്കാത്തവരെ സ്വജന പക്ഷപാതത്തിന് അധികാര ചൂ ക്ഷണത്തിനും നിന്ന് തരാത്തവരേയും കോർപ്പറേറ്റ് വിഭവ ചൂ ക്ഷണം മൂലം മണ്ണും വെള്ളവും മലിനമാക്കുകയും വിഭവ കൊള്ള നടത്തുകയും ചെയ്യുന്നത് ചോദ്യം ചെയ്യുക യും പ്രതിരോധികകയും ചെയ്യുന്നവരെ തടവറയിലാക്കികൊണ്ടിരിക്കുന്നു .ഈ സാഹചര്യത്തിൽ ഗവൺമെന്റ് ഇറക്കുന്ന നോട്ടിസിക്കേഷനുകളിൽ ഒളിഞ്ഞിരിക്കുന്നത് രാജ്യം നിശബദ അടിയന്തരാവസ്ഥയിലേക്ക് എന്ന് തന്നെയാണ്.

ഇന്ത്യയിൽ അവശേഷിക്കുന്ന ചെറുത്ത് നിൽപ്പ് ഉയർത്തുന്നത് ക്യാംമ്പസുകളും ജനകീയ സമരങ്ങളുമാണ് അവയെ നേരിടുന്നത് സൈനിക വത്ക്കൽക്കരണത്തോടെ അടിച്ചമർത്തിയും മസ്തിഷക്ക പ്രഷാളനം നടത്തിയുമാണ്. പ്രൈമറി വിദ്യാർത്ഥികൾ മുതൽ ഉന്നവിദ്യാഭ്യാസം നേടുന്ന വിദ്യാർത്ഥികൾ വരെ യുള്ള വരിൽ ഹൈന്ദവ ദേശീയതയും ഒരു സംസ്ക്കാരവും കുത്തിനിറച്ച് ഭരണഘടന ഉറപ്പാക്കുന്ന നാനാത്വത്തിൽ ഏകത്വവും ഇന്ത്യയിലെ വൈവിദ്ധ്യ സംസ്ക്കാരങ്ങളും തള്ളിക്കളഞ്ഞ് വിദ്യാർത്ഥി സമൂഹത്തെ സൈനിക വത്ക്കരിക്കുകയെന്നതാണ് ഘട്ടം ഘട്ടം മായി ഇന്ത്യയിലെ ഭരണാധികാരികൾ ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നത്.ഇന്ത്യയെ ഒരു മിലിട്ടറി രാഷ്ട്രമായി മാറ്റാനുള്ള തിരക്കിട്ട ശ്രമത്തിലാണ് ഇന്ത്യയെ നയിക്കുന്നവർ ചെയ്യുന്നത്.

ലോകത്ത് മിലിട്ടറി രാഷ്ട്രങ്ങൾ യുദ്ധ പ്രഭുക്കന്മാരെയെ സ്യഷ്ടിച്ചിട്ടുള്ളു യുദ്ധങ്ങൾ നിരാലമ്പരം ജീവഛവങ്ങളും അരും കൊലക്കിരയായ മനുഷ്യരേയും മാത്രമേ സൃഷ്ടിച്ചിട്ടുള്ളു.. ദരിദ്രരാജ്യമായ ഇന്ത്യയിലെ ദാരിദ്രമാണ് യുദ്ധകാല അടിസ്ഥാനത്തിൽ തുടച്ച് നീക്കണ്ടത് മറിച്ച് ആയുധവൽക്കരിക്കുക യല്ല വേണ്ടത്.

ശാസ്ത്രീയമായ പരിശീലനം ലഭിച്ച വെബ് ഡെവലപ്പര്‍മാർ, വെബ് ഡിസൈനര്‍മാർ, കണ്ടന്റ് എഡിറ്റര്‍മാർ Phone: 6282485622