Mon. Nov 23rd, 2026

നവോത്ഥാന കേരളത്തെ ലജ്ജിപ്പിച്ചുകൊണ്ട് കേരളത്തിലും പിശാചിനീ മുക്തിപൂജ.ഫെമിനിസ്റ്റ് ഭാര്യമാരിൽ നിന്നും രക്ഷ കിട്ടാൻ ലേ 150ഫർത്താക്കൻമാർ എന്തിനാ ,ഗംഗയിൽ പരാതി പറയാൻ പോയത്?ഗംഗയോടല്ലല്ലോ ശിവനോടല്ലേ പരാതി പറയേണ്ടത്?നമ്മുക്ക് നമ്മുടെ കാര്യം പറയാൻ ധാരാളം പുരുഷുക്കൾ ദൈവങ്ങൾ ഉള്ളപ്പോൾ എന്തിനാ ഹേനമ്മളിനിയും ഈ സ്ത്രീ ദൈവങ്ങളുടെ അപേക്ഷയ്ക്ക് പോണത്? അതുകൊണ്ട് ഗംഗയിൽ നടന്നതിന് നേർവിപരീതമായ തന്ത്ര വിധിപ്രകാരമുള്ള പൂജകളാണ് തങ്ങൾ നടത്തുന്നത് എന്ന് പൂജയുടെ സംഘാടകനും മുഖ്യകാർമ്മിക്കാനുമായ അഖില ലോക ഡിങ്കമത തന്ത്രികൾ കണ്ഠരര് മൂഷികരര് ഫിലിപ്പരര് പറഞ്ഞു.

ഒന്നു ചിന്തിച്ചാൽ ഇന്ത്യയിൽ പുരുഷൻമാരോട് കടുത്ത അവഗണനയല്ലേ? ഇന്ത്യയിലെ എല്ലാ നദികൾക്കുംസ്ത്രീകളുടെ പേരല്ലേ?കൃഷ്ണാ, ഗോദാവരി, കാവേരി, യമുന, ഗംഗ സരസ്വതി,എന്നിങ്ങനെ മുഴുവൻ സ്ത്രീ നാമങ്ങൾ.ഇത് പുരുഷൻമാരോടുള്ള ‘കടുത്ത അവഗണനയല്ലേ?എന്തുകൊണ്ടാണ് ഇന്ത്യയിലെനദികൾക്ക് സോമൻ, വാസവൻ, സരസപ്പൻ, ഷിബു, ഉത്പലാക്ഷൻ എന്നൊന്നും പേരുകളിടാൻ ധൈര്യപ്പെടാത്തത് എന്ന് സംഘാടകർ ചോദിക്കുന്നു.പുരുഷൻമാരോടുള്ള അവഗണന അവസാനിപ്പിക്കണം. 33 ശതമാനം നദികൾക്ക് പുരുഷൻമാരുടെ പേരിടണം എന്ന് കണ്ഠരര് മൂഷികരര് ഫിലിപ്പരര് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

ഈ മാസം 15 നാണ് കുഴിയഞ്ചാലിൽ വെച്ച് പിശാചിനീ മുക്തിപൂജ നടക്കുന്നത്.കേരളത്തിലെ ഫെമിനിസ്റ്റ് ഭാര്യമാരിൽ നിന്നുള്ള പീഡനം അനുഭവിക്കുന്നവർക്ക് ഒന്ന് ട്രൈ ചെയ്യാൻ താത്പര്യമുള്ളവർ അഖില ലോക ഡിങ്കമത തന്ത്രികൾ കണ്ഠരര് ഫിലിപ്പരര് മൂഷികരരുടെ ബാങ്ക് അക്കൗണ്ടിൽ 1000 രൂപാ നിക്ഷേപിച്ച ശേഷം ദക്ഷിണയായി ഒരു പൈന്റും( ഭക്തരുടെ സാമ്പത്തീക സ്ഥിതിക്കനുസരിച്ച് ഫുൾ ഉം സ്വീകാര്യം) ഒരുവെറ്റിലയും പാക്കും ഒരു 200 ൻറെ നോട്ടുമായി അന്നേദിവസം കുഴിയഞ്ചാലിൽ എത്തിച്ചേരണമെന്ന് സംഘാടകർ അറിയിക്കുന്നു.

എന്നാൽ ഇത്തരത്തിലുള്ള അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കുന്നത് വിശുദ്ധ ബാലമംഗളത്തിന് എതിരാണെന്ന് അവകാശപ്പെട്ടുകൊണ്ട് ഡിങ്കമതത്തിലെ ഒരുവിഭാഗം രംഗത്തുവന്നിട്ടുണ്ട്. അതോടൊപ്പം തന്നെ കേരളത്തിൽ പിശാചിനീ മുക്തിപൂജ നടത്താൻ തങ്ങൾ ഒരുകാരണവശാലും അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ടുകൊണ്ട് ഫെമിനിസ്റ്റ് സംഘടനകളും യുക്തിവാദികളും രംഗത്തുവന്നിട്ടുണ്ട്.

എതിർപ്പുകൾ ഉണ്ടെങ്കിലും പിശാചിനീ മുക്തിപൂജയെക്കുറിച്ച് സൂചിപിപ്പിച്ചുകൊണ്ട് കണ്ഠരര് ഫിലിപ്പരര് മൂഷികരര് ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റ് ഇട്ടിട്ടുണ്ട്.

ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റ് ചുവടെ:

ഫെമിനിസ്റ്റ് ഭാര്യമാരിൽ നിന്നും രക്ഷ കിട്ടാൻ
ലേ 150ഫർത്താക്കൻമാർ എന്തിനാ ,ഗംഗയിൽ പരാതി പറയാൻ പോയത്

ഗംഗയോടല്ലല്ലോ
ശിവനോടല്ലേ പരാതി പറയേണ്ടത്?

നമ്മുക്ക് നമ്മുടെ കാര്യം പറയാൻ ധാരാളം പുരുഷുക്കൾ ദൈവങ്ങൾ ഉള്ളപ്പോൾ എന്തിനാ ഹേ
നമ്മളിനിയും ഈ സ്ത്രീ ദൈവങ്ങളുടെ അപേക്ഷയ്ക്ക്
പോണത്

പാവം പുരുഷുക്കൾ

ഒന്നു ചിന്തിച്ചാൽ
ഇന്ത്യയിൽ പുരുഷൻമാരോട്
കടുത്ത അവഗണനയല്ലേ?

ഇന്ത്യയിലെ എല്ലാ നദികൾക്കും
സ്ത്രീകളുടെ പേരല്ലേ?

കൃഷ്ണാ, ഗോദാവരി, കാവേരി, യമുന, ഗംഗ സരസ്വതി,എന്നിങ്ങനെ മുഴുവൻ സ്ത്രീ നാമങ്ങൾ

ഇത് പുരുഷൻമാരോടുള്ള ‘കടുത്ത അവഗണനയല്ലേ

എന്തുകൊണ്ടാണ് ഇന്ത്യയിലെ
നദികൾക്ക് സോമൻ, വാസവൻ
സരസപ്പൻ, ഷിബു, ഉത്പലാക്ഷൻ
എന്നൊന്നും പേരുകളിടാൻ ധൈര്യപ്പെടാത്തത്

ഇത് നീതിയല്ല

അതു കൊണ്ടാണ് സ്ത്രീകൾക്കെതിരെ പരാതി പൂജ ചെയ്യാൻ ഒരു സ്ത്രീ നദിയെ
ആശ്രയിക്കേണ്ടി വന്നത്

പുരുഷൻമാരോടുള്ള അവഗണന അവസാനിപ്പിക്കണം

33 ശതമാനം നദികൾക്ക് പുരുഷൻമാരുടെ പേരിടണം

എന്തായാലും അവര് ചെയ്ത പൂജയുടെ പേര് തകർത്തു.

“പിശാചിനീ മുക്തിപൂജ “

അടുത്ത തവണ കുഴിയഞ്ചാലിൽ
കുളിക്കാൻ പോകുമ്പോ
ഒന്ന് ട്രൈ ചെയ്യണം

പിശാചിനീ മുക്തിപൂജ

ഇംഗ്ലീഷ് സംസാരിക്കാം: 100 % ഗ്യാരന്റി; ചേർത്തലയിൽ സ്പോക്കൺ ഇംഗ്ലീഷ് ക്‌ളാസ് തുടങ്ങി; ഫോൺ : 9447975913