ഷൊർണൂർ എം.എൽ.എയും സി.പി.എം നേതാവുമായ പി.കെ.ശശി ലൈംഗികമായി ചൂഷണം ചെയ്തെന്ന് ആരോപിച്ച് ഡി.വൈ.എഫ്.ഐ വനിതാ നേതാവ് പാർട്ടി കേന്ദ്ര നേതൃത്വത്തിന് പരാതി നൽകി. പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ടിനാണ് യുവതി പരാതി നൽകിയത്. രണ്ടാഴ്ച മുമ്പാണ് വനിതാ നേതാവ് വൃന്ദയ്ക്ക് പരാതി നൽകിയത്.
പരാതിയെ കുറിച്ച് അന്വേഷിക്കാൻ പാർട്ടി തീരുമാനിച്ചിട്ടുണ്ട്. ഇതിനായി രണ്ട് സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങളടങ്ങുന്ന പ്രത്യേക സമിതിയെ കേന്ദ്ര നേതൃത്വം നിയോഗിച്ചിട്ടുണ്ട്.
വാട്ട് എ വണ്ടർ ഫുൾ പാർട്ടി ഓഫ് ദ കൺട്രി? നല്ല ബെസ്റ്റ് പാർട്ടി – വണ്ടർഫുൾ കമ്മീസ് ഓഫ് ഇന്ത്യ!