Mon. Nov 23rd, 2026

രാഷ്ട്രപിതാവിന്റെ മരണം ആഘോഷിച്ചവരാണ് ഇന്ന് രാജ്യം ഭരിക്കുന്നതെന്ന് ബോളിവുഡ് നടി സ്വര ഭാസ്കർ പറഞ്ഞു. ഡൽഹിയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെയാണ് സ്വര കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്.

നമ്മുടെ ഈ രാജ്യത്താണ് മഹാത്മാ ഗാന്ധി വെടിയേറ്റ് വീണത്. ആ സമയത്ത് അദ്ദേഹത്തിന്റെ മരണം ആഘോഷമാക്കിയവരും ഉണ്ടായിരുന്നു. ഇന്ന് അവർ അധികാരത്തിലിരിക്കുന്നു’-സ്വര പറഞ്ഞു. അവരെ ജയിലടക്കണമെന്നാണോ പറയുന്നതെന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് എന്നാൽ അതിന് തീർച്ചയായും കഴിയില്ലെന്നതാണ് ഉത്തരമെന്ന് സ്വര പറഞ്ഞു.

നേരത്തെയും കേന്ദ്ര സർക്കാരിനെതിരേ രൂക്ഷ വിമർശനങ്ങളുമായി സ്വര രംഗത്തെത്തിയിരുന്നു. സാമൂഹ്യ പ്രവർത്തകരെയും എഴുത്തുകാരെയും മനുഷ്യാവകാശ പ്രവർത്തകരെയും സർക്കാർ വേട്ടയാടുകയാണെന്നും ഇന്ത്യയിലെ ജയിലുകൾ അവർക്ക് വേണ്ടി മാത്രമാണെന്നും സ്വര പറഞ്ഞു.

മലയാളത്തിലെ ഓണ്‍ലൈന്‍ ന്യൂസ്‌ പോര്‍ട്ടലുകള്‍; ഓൺലൈൻ പോർട്ടൽ തുടങ്ങാൻ താത്പര്യമുള്ളവർക്ക് കുറഞ്ഞ ചിലവിൽ വെബ് ഡിസൈനിങ്ങിനും ഫ്രീ സർവീസിങ്ങിനും ഫോൺ: 6282485622