നാരായണ ഗുരുവിന്റെ ജയന്തിക്കും സമാധിക്കും അവധി നൽകരുതെന്നും ഗാന്ധിജിക്കു പോലും ഇല്ലാത്ത പ്രാധാന്യം വെറുമൊരു ഈഴവ ഗുരുവിന് എന്താണുള്ളത്? എന്നും വോട്ടിന് വേണ്ടിയാണ് അവധികൊടുത്തതെന്നും കേരളയുക്തിവാദി സംഘത്തിൻറെ പാലക്കാട് തിരുവനന്തപുരം ജില്ലകളുടെ ചാർജ്ജുള്ള നേതാവിൻറെ ആവശ്യത്തിന് ചുട്ട മറുപടിയുമായി തുഷാർ വെള്ളാപ്പള്ളി’.
ഗുരുസമാധിക്കും ജയന്തിക്കും അവധി നൽകണോ വേണ്ടയോ എന്ന് യുക്തിവാദിസംഘമാണോ തീരുമാനിക്കുന്നത്? മനോരോഗികളുടെ ജൽപ്പനം എന്നതിനപ്പുറം പൊതുസമൂഹം അതിന് ഒരു വിലയും നൽകാൻ പോകുന്നില്ലെന്നും. അവനല്ല ദേവേന്ദ്രൻറെ അപ്പൻ മുത്തുപ്പട്ടര് വന്നാലും കേരളത്തിൽ അതു നടക്കില്ലെന്നും തുഷാർ വെള്ളാപ്പള്ളി ന്യൂസ്ഗിൽ ലേഖകനോട് പറഞ്ഞു.
ഇത്തരത്തിലൊക്കെ പറയുന്ന യുക്തിവാദികളോട് എന്തിന് പ്രതികരിക്കണം ‘പേവാക്കിന് പൊട്ടു ചെവി’ എന്നതാണ് ഇതിനുള്ള മറുപടി. അല്ലാതെ മറുപടി അർഹിക്കുന്ന ആർക്കെങ്കിലുമല്ലേ മറുപടി നൽകേണ്ടതുള്ളൂ എന്നും തുഷാർ വെള്ളാപ്പള്ളി ഇതിനോട് പ്രതികരിച്ചു..ശ്രീനാരായണ ജയന്തി ദിനത്തിൽ ഗുരുവിനെ അവഹേളിച്ചുപോസ്റ്റിട്ട ഈ യുക്തിവാദി സംഘം നേതാവിനെ കുറിച്ച് പലരും സൂചിപ്പിച്ചിരുന്നു എന്നും അയാൾ ഒരു മാനസീകരോഗിയാണെന്നാണ് അയാളെ വ്യക്തിപരമായി അറിയാവുന്ന സകല ആളുകളും നമ്മുടെ പ്രവർത്തകർ അയാളെക്കുറിച്ച് അന്വേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞത്. അങ്ങനെയൊരാൾ അവധി പ്രഖ്യാപിക്കുകയോ പിൻവലിക്കുകയോ ചെയ്യട്ടെ നമുക്കെന്തെന്ന് അദ്ദേഹം പരിഹസിച്ചു.
ഇയാൾക്ക് യുക്തിവാദി സംഘവുമായി യാതൊരു ബന്ധവുമില്ലെന്ന് യുക്തിവാദി സംഘത്തിൻറെ സംസ്ഥാനകമ്മറ്റി അംഗമായ പിപിസുമനൻ പ്രസ്താവന ഇറക്കുകയും സ്വന്തം നിലക്ക് നിയമ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.എന്നാൽ അതിനെതിരെ ഇയാൾ കേരളയുക്തിവാദി സംഘം രൂപംകൊണ്ടകാലം മുതൽ സംഘടനയിൽ പ്രവർത്തിക്കുന്ന പിപിസുമനൻ ആ സംഘടനയിൽ വരുന്നതിന് മുൻപ്തന്നെ യുക്തിവാദി ആയ ആൾ ആണെന്നും യുക്തിവാദി സംഘം ഈഴവരുടെ കുത്തകയല്ലെന്നും തിരുവനന്തപുരം സ്വാദേശിയായ ഇയാൾക്ക് പാലക്കാട് യുക്തിവാദി സംഘത്തിൻറെ ചാർജ്ജാണ് ഉള്ളതെന്നുമാണ് അവകാശപ്പെടുന്നത്. തെളിവായി കേരളയുക്തിവാദി സംഘം നേതാക്കളുമായി നിൽക്കുന്ന ഫോട്ടോയും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു.
