Mon. Nov 23rd, 2026

താന്‍ തിരക്കഥ ചെയ്ത മുൻകാല സിനിമകൾക്ക് വേണ്ടി സ്ത്രീവിരുദ്ധ, ജാതിവിരുദ്ധ സംഭാഷണങ്ങൾ എഴുതിയതിൽ ഇപ്പോൾ ഖേദിക്കുന്നുവെന്ന് തിരക്കഥാകൃത്തും നടനുമായ രഞ്ജി പണിക്കർ. ഒരിക്കലും സ്ത്രീകളെ താഴ്ത്തിക്കെട്ടണമെന്ന് ആ സംഭാഷണങ്ങൾ എഴുതുമ്പോൾ കരുതിയിരുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. ഓരോ സിനിമയിലും കഥയുടെ സന്ദർഭത്തിന് അനുസരിച്ച് എഴുതുകയായിരുന്നുവെന്നും രഞ്ജി പണിക്കർ ചൂണ്ടിക്കാട്ടി. ടൈംസ് ഒാഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ആ സിനിമകള്‍ ഇറങ്ങിയ കാലത്ത് അതിലെ സംഭാഷണങ്ങൾ കേട്ട് കൈയ്യടിച്ചവർക്ക് പോലും ഇന്ന് അതൊരു പ്രശ്നമായി തോന്നുന്നു. ഭാവിയിൽ മറ്റൊരു തരത്തിൽ വായിക്കപ്പെടുമെന്ന് അന്ന് അറിഞ്ഞിരുന്നുവെങ്കിൽ അത്തരം സംഭാഷണങ്ങൾ ഒഴിവാക്കുമായിരുന്നു. ഇവ ആരെയെങ്കിലും വേദനിപ്പിച്ചുവെങ്കിൽ തീർച്ചയായും ഖേദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.