ബാലാജി തരണീധരൻ സംവിധാനം ചെയ്ത് വിജയ് സേതുപതി പ്രധാന വേഷത്തിലെത്തിയ തമിഴ് ചിത്രം ‘ബത്ത’ ഒടിടി റിലീസിന് ഒരുങ്ങുന്നു. തിയേറ്ററുകളിൽ വലിയ തരംഗം സൃഷ്ടിച്ച ഈ ഫീൽ ഗുഡ് ഗ്യാങ്സ്റ്റർ സിനിമ പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിലൂടെ ഒക്ടോബർ 29 മുതൽ സ്ട്രീമിംഗ് ആരംഭിക്കും.

‘നടുവുല കൊഞ്ചം പക്കാത്തെ കാണോം’, ‘സീതാകാന്തി’ എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം വിജയ് സേതുപതിയും ബാലാജി തരണീധരനും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. ഒക്ടോബർ 1-നാണ് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തിയത്. വിജയ് സേതുപതിയുടെയും ബാലതാരമായ സായിയുടെയും മികച്ച പ്രകടനമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. മലയാളി നടി ലിജോമോൾ ജോസാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.
ആറ്റ്ലി അവതരിപ്പിക്കുന്ന ഈ ചിത്രം പ്രിയ ആറ്റ്ലി, മുറാദ് ഖേതാനി എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിലെ സായ് അഭ്യങ്കർ ഈണം നൽകിയ അച്ഛൻ-മകൾ ആത്മബന്ധത്തിന്റെ കഥ പറയുന്ന ‘മകളെ’ എന്ന ഗാനം നിലവിൽ വലിയ രീതിയിൽ ട്രെൻഡിംഗാണ്.
Content Highlights: The Tamil film ‘Batha’, directed by Balaji Tharaneetharan and starring Vijay Sethupathi in the lead role, is gearing up for an OTT release. This ‘feel-good’ gangster movie, which created a major splash in theaters, will begin streaming on the prominent OTT platform Netflix starting October 29.

