Fri. Sep 18th, 2026

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ് എന്ന പേരും പൂക്കളും പുല്ലും അടങ്ങിയ ചിഹ്നവും ഉപയോഗിക്കുന്നതിൽനിന്ന് പാർട്ടിയെ വിലക്കിയ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിനു പിന്നാലെ, പുതിയ പേരുകളുടെയും ചിഹ്നങ്ങളുടെയും മുൻഗണനാ പട്ടിക സമർപ്പിച്ച് തൃണമൂൽ കോൺഗ്രസ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടക്കാല ഉത്തരവിൽ പാർട്ടി കടുത്ത അമർഷം രേഖപ്പെടുത്തി.

ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര തർക്കങ്ങളെത്തുടർന്നാണ് ഒക്ടോബർ ആറിന് റെജിനഗർ, നന്ദിഗ്രാം എന്നിവിടങ്ങളിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പിലെ ബാലറ്റ് പേപ്പറിൽനിന്ന് പാർട്ടിയുടെ ഔദ്യോഗിക പേരും ചിഹ്നവും താൽക്കാലികമായി നീക്കംചെയ്യാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടത്. ഇരു വിഭാഗങ്ങളോടും ഔദ്യോഗിക പേരും ചിഹ്നവും ഉപയോഗിക്കരുതെന്നും പുതിയവ തിരഞ്ഞെടുത്ത് നൽകാനും കമ്മീഷൻ നിർദേശിച്ചിരുന്നു.

ഇമെയിൽ വഴിയാണ് മമതയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് പുതിയ നിർദേശങ്ങൾ കമ്മീഷന് കൈമാറിയത്. നിലവിലുള്ള പേരിനോട് സമാനമായ പേരുകളും സ്വതന്ത്ര സ്ഥാനാർത്ഥികൾക്കായി മാറ്റിവെച്ചിട്ടുള്ള ലഭ്യമായ ചിഹ്നങ്ങളിൽ നിന്നുമാണ് മുൻഗണനാ പട്ടിക തയ്യാറാക്കിയിട്ടുള്ളത്. ചിഹ്ന തർക്കത്തിൽ അന്തിമ തീരുമാനം വരുന്നതുവരെ ഈ പുതിയ പേരും ചിഹ്നവുമാകും പാർട്ടി ഉപയോഗിക്കുക.

Content Highlights: Following the Election Commission’s order barring the party from using the name ‘All India Trinamool Congress’ and its symbol—featuring flowers and grass—in the upcoming by-elections in West Bengal, the Trinamool Congress has submitted a priority list of new names and symbols. The party expressed strong displeasure regarding the Election Commission’s interim order.



 

Leave a Reply