Wed. Sep 2nd, 2026

തിരുവനന്തപുരം: കാട്ടാക്കടയിൽ പതിനൊന്നുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 27 വർഷം കഠിനതടവ്. പള്ളിച്ചൽ സ്വദേശി ‘കുട്ടൻ’ എന്നറിയപ്പെടുന്ന അനിൽകുമാറിനെയാണ് കാട്ടാക്കട അതിവേഗ കോടതി ശിക്ഷിച്ചത്. തടവിന് പുറമെ 60,000 രൂപ പിഴയും കോടതി വിധിച്ചു.

2023 ജൂലൈ 15നാണ് കേസിനാസ്പദമായ സംഭവം. കുട്ടിയുടെ പിതാവിന്റെ പരിചയക്കാരനായ പ്രതി, കുട്ടി താമസിച്ചിരുന്ന വാടകവീട്ടിലെത്തി അശ്ലീല ദൃശ്യങ്ങൾ കാണിച്ചശേഷം പീഡിപ്പിക്കുകയായിരുന്നു.

സംഭവം പുറത്തുപറഞ്ഞാൽ കുട്ടിയുടെ പിതാവിനെ കൊലപ്പെടുത്തുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായും പ്രോസിക്യൂഷൻ വ്യക്തമാക്കി. പിന്നീട് കുട്ടിയുടെ ശരീരത്തിലെ മുറിവുകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അച്ഛമ്മ കാര്യം അന്വേഷിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയും അനിൽകുമാറിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.



 

Leave a Reply