മലപ്പുറം: മലപ്പുറം കരുവാരക്കുണ്ടില്‍ പൊട്ടി വീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം. കരുവാരക്കുണ്ട് സ്വദേശി ആനപ്പാറ സജിയുടെ ഭാര്യ പ്രവിതയാണ് മരിച്ചത്. ഞായറാഴ്ച രാവിലെയോടെ കരുവാരക്കുണ്ട് കല്‍ക്കുണ്ട് അട്ടിയില്‍ വെച്ചാണ് അപകടം ഉണ്ടായത്. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.


