Sat. Aug 29th, 2026

ചേർത്തല: അഖിലലോക മായാവിസ്റ്റ് തിരുസഭ മദ്യകേരള മഹാ ഇടവക 2026 ഏപ്രിൽ മാസം മുതൽ ‘മായാവിസ്റ്റ് തിരുസഭ ട്രസ്റ്റ്’ എന്നപേരിൽ ഒരു ട്രസ്റ്റ് ആയി രെജിസ്റ്റർ ചെയ്തു പ്രവർത്തിച്ചു വരികയാണ്. തങ്ങളുടെ മായാവിസ്റ്റ് മതപ്രചരണത്തോടൊപ്പം കേരളത്തിൽ നിലവിലുള്ള മറ്റ് സാമ്പ്രദായിക മതത്തിനെതിരെ നിലപാട് എടുത്തതിന്റെ പേരിൽ ഒറ്റപ്പെട്ടുകഴിയുന്നവരും മതനിന്ദാ കേസിൽ കുടുങ്ങിയവരും മിശ്രവിവാഹം ചെയ്‌തതിന്റെ പേരിൽ ഒറ്റപ്പെട്ട് കഴിയുന്നവരും മറ്റുമായ ആളുകൾക്ക് ഒരു കൈത്താങ്ങായി പ്രവർത്തിക്കാനും മരണവും വിവാഹവും കുട്ടികളുടെ ഭാവിയും ഒക്കെപറഞ്ഞു സാമൂഹ്യ ബഹിഷ്‌കരണ ഭീഷണിയും നേരിടുന്നവർക്കൊപ്പം ചേർന്നുനിൽക്കാനും ആണ് മായാവിസ്റ്റ് തിരു സഭ പ്രധാനമായും ഉദ്ദേശിക്കുന്നതെന്ന് തിരുസഭയുടെ പരമാധ്യക്ഷൻ പ്രൊഫ: ഫ്രാൻസിസ് സേവ്യർ വലിയ മെത്രാപ്പോലീത്ത പറഞ്ഞു. മതക്കാർ വിവാഹവും മരണവും പറഞ്ഞു പേടിപ്പിക്കുന്നതൊന്നും വകവെക്കേണ്ടതില്ലെന്നും ഞങ്ങൾ ആരും വെറും സോഷ്യൽമീഡിയ ജീവികൾ അല്ല. ആര് ഒറ്റപ്പെടുത്തിലായലും ഞങ്ങളുടെ തിരുസഭാംഗങ്ങൾ മരണാനന്തരചടങ്ങുകൾക്ക് എത്തിയിരിക്കും എന്നും അദ്ദേഹം പറഞ്ഞു.

അതുപോലെ മതങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന ധാരാളം സംഘടനകൾ ഉണ്ടെങ്കിലും അവയെല്ലാം ഇൻഡോർ സെമിനാറുകൾ സംഘടിപ്പിക്കുക എന്നതിനപ്പുറം ഏതെങ്കിലും മതങ്ങൾക്കെതിരെ എന്തെങ്കിലും അഭിപ്രായം പറഞ്ഞതിൻറെ പേരിൽ മതനിന്ദാ കേസിൽ കുടുങ്ങിയവരോ അല്ലെങ്കിൽ അതുപോലെ മതവാദികളിൽനിന്നും മറ്റെന്തെങ്കിലും പ്രശനങ്ങളിൽ പെട്ടവരെയോ സഹായിക്കാൻ ആരുമില്ലാത്ത അവസ്ഥയാണ് ഉള്ളതെന്നും അവരെല്ലാം സ്വന്തം നിലക്ക് പ്രശ്ങ്ങളെയും കേസുകളെയും നേരിടുകയാണ് പതിവെന്നും അത്തരത്തിൽ പ്രശ്ങ്ങളിൽ അകപ്പെടുന്നവർ കുറച്ചു പ്രശസ്തരോ രാഷ്ട്രീയ സ്വാധീനമോ ഉള്ളവരാണെങ്കിൽ അവർ അത്തരത്തിൽ അതിനെ നേരിടുകയും സാധാരണക്കാർ ആണെങ്കിൽ മതക്കാരോടും വാദികളോടുമൊക്കെ മാപ്പുപറഞ്ഞു കേസ് തീർക്കേണ്ട അവസ്ഥയാണ് ഉള്ളതെന്നും സഹായമെത്രാൻ പറഞ്ഞു.

മരണാനന്തര കാര്യങ്ങളോ വിവാഹങ്ങളോ മറ്റെന്തെങ്കിലും ആവശ്യങ്ങളോ ഒക്കെ വന്നാൽ പരമ്പര്യ യുക്‌തിവാദി സംഘടനകളിൽ ഏതെങ്കിലും ഒന്നിന്റെ ഭാഗമാണെങ്കിൽ അവർ വരുമെങ്കിലും ഇവയിലൊന്നും അംഗങ്ങളല്ലാത്ത ധാരളം പേര് ഉണ്ട്. അവരെല്ലാം അവസാനം വീട്ടിലെ മതവിശ്വാസികളായ മറ്റംഗങ്ങളുടെ താത്പര്യത്തിനും മതസംഘടനകളുടെ സമ്മർദ്ദത്തിനും വഴങ്ങേണ്ടിവരുന്ന അവസ്ഥയാണുള്ളത്. പ്രത്യേകിച്ച് മരണാനന്തര ചടങ്ങുകളൊക്കെ വരുമ്പോൾ. എക്‌സ് ക്രിസ്ത്യൻസ് ആയവരും എക്‌സ് മുസ്ലിങ്ങൾ അയയവരുമാണ് അത്തരത്തിൽ മൃതദേഹം വെച്ചുള്ള സമ്മർദ്ദ തന്ത്രത്തിന് കൂടുതലും വിധേയരാകേണ്ടി വരാറുള്ളത്. ക്രിസ്ത്യൻ സഭയുമായി പിരിഞ്ഞവരും എന്നാൽ യുക്തിവാദി പ്രസ്ഥാനത്തിൻറെ ഒന്നും ഭാഗമാകാത്തവരുമായ ധാരളം ആളുകൾ ഉണ്ട്. അവർക്കും അത്തരം സന്ദർഭങ്ങളിൽ മായാവിസ്റ്റ് തിരുസഭ വേണ്ട സഹായങ്ങൾ നൽകുമെന്ന് അദ്ദേഹം പറഞ്ഞു.

അതുപോലെ യുക്തിവാദി സംഘടനയുടെ ഭാഗമായവർക്ക് പോലും ഇന്ന് മതവാദികളിൽ നിന്നും പോലീസ് കേസോ കോടതിയിൽ കേസോ ഒക്കെ വന്നാൽ ആരും കാണില്ല ഒറ്റയ്ക്ക് നേരിടേണ്ട സ്ഥിതിയാണ് ഉള്ളതെന്നും എല്ലാ യുക്തിവാദി സംഘടനകൾക്കും ലീഗൽ എയ്ഡ് സെൽ ഒക്കെ പേരിന് ഉണ്ടെങ്കിലും ആർക്കും അതുകൊണ്ട് എന്തെങ്കിലും ഉപകാരപ്പെട്ടതായി അറിയില്ല. മിക്ക കേസുകളും അതുകൊണ്ട് മതജീവികളായ പരാതിക്കാരുടെ താത്പര്യത്തിന് അനുസരിച്ച് കോമ്പ്രിമൈസ് ആയി തീർക്കുകയാണ്. കോടതിയിൽ എട്ടുനിലയിൽ പൊട്ടി നാണം കെടുന്ന കേസുകൾ ഇത്തരത്തിൽ വാദികൾക്ക് അനുകൂലമായി കോമ്പ്രിമൈസ് ആക്കുമ്പോൾ അത് വ്രണിതർക്ക് തെറ്റായ സന്ദേശം നൽകുക മാത്രമല്ല വ്രണരോഗികൾ കൂടിവരാനും കാരണമാകും. അതുകൊണ്ട് മതവികാര വ്രണക്കുരു പൊട്ടിച്ച കേസിൽ പ്രതിയായ ആർക്കും അത് ഏതു മതക്കാർ കൊടുത്ത കേസ് ആയാലും കേരളത്തിലെ ഏതു ജില്ലയിൽ ആയാലും ഞങ്ങളുടെ ലീഗൽ എയ്ഡ് സെൽ ആവശ്യമായ നിയമ സഹായങ്ങളും ആവശ്യമെങ്കിൽ ജാമ്യക്കാരെയും ലഭ്യമാക്കുമെന്ന് മായാവിസ്റ്റ് തിരുസഭ ഉപാധ്യക്ഷ ലിബി. സി എസ് ഉം പറഞ്ഞു.

ട്രസ്റ്റി ആകാൻ പണമില്ലാത്തവർക്ക് യാതൊരു വേർതിരിവും നമ്മുടെ തിരുസഭയിൽ ഉണ്ടായിരിക്കുന്നതല്ല. സൊസൈറ്റി ആയിട്ടാണ് രെജിസ്റ്റർ ചെയ്യാൻ ഉദ്ദേശിച്ചിരുന്നതെങ്കിലും അതിൻറെ രെജിസ്ട്രേഷൻ കുറച്ചുകൂടി സങ്കീർണ്ണമായതിനാൽ എളുപ്പവഴി എന്ന നിലയിൽ ഒരു ട്രസ്റ്റ് ഡീഡ് ഉണ്ടാക്കി രെജിസ്റ്റർ ചെയ്തു എന്നേയുള്ളൂ.

അംഗങ്ങളാകാൻ ആഗ്രഹിക്കുന്നവർ മായാവിസ്റ്റ് തിരുസഭയുടെ സഹായ മെത്രാൻറെ 8547769908 എന്ന വാട്ട്സ് ആപ്പ് നമ്പറിൽ മാത്രം കോണ്ടാക്റ്റ് ചെയ്യുക!

1) ട്രസ്റ്റിന്റെ മറ്റ് പ്രധാന ലക്ഷ്യങ്ങൾ (Aims & Objectives)

നന്മയും ധർമ്മവും പ്രചരിപ്പിക്കുക: മായാവി, രാജു, രാധ തുടങ്ങിയ ഐതിഹാസിക ബാലസാഹിത്യ കഥാപാത്രങ്ങൾ മുന്നോട്ടുവെക്കുന്ന ‘തിന്മയ്ക്കെതിരെ നന്മയുടെ വിജയം’ എന്ന ആശയം പൊതുസമൂഹത്തിലും കുട്ടികളിലും പ്രചരിപ്പിക്കുക. വീണ്ടും ശിശുക്കളായി സ്വർഗ്ഗത്തിന് അവകാശികളാവുക.​ ബാലസാഹിത്യ സംരക്ഷണം: കുട്ടികളുടെ സാഹിത്യ അഭിരുചികൾ പ്രോത്സാഹിപ്പിക്കുകയും വായനാശീലം വളർത്തുകയും ചെയ്യുക.

ജീവകാരുണ്യ പ്രവർത്തനങ്ങൾ:

ആപത്തിൽപ്പെടുന്നവരെ സഹായിക്കുക (മായാവി മാതൃകയിലുള്ള സഹായപ്രവർത്തനങ്ങൾ), നിർധനരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും പുസ്തകങ്ങളും നൽകുക.
​സാംസ്കാരിക കൂട്ടായ്മകൾ: സമാന ചിന്താഗതിക്കാരായ ആളുകളെ ഒന്നിപ്പിച്ച് സാംസ്കാരിക, സാഹിത്യ സെമിനാറുകളും ഒത്തുചേരലുകളും സംഘടിപ്പിക്കുക.
​പരിസ്ഥിതി സംരക്ഷണം, പ്രകൃതി സ്നേഹം, മൃഗസ്നേഹം എന്നിവ വളർത്തുന്ന പ്രചാരണങ്ങൾ നടത്തുക.

2. ട്രസ്റ്റിന്റെ ഫണ്ട് (Trust Fund)

​ട്രസ്റ്റ് രൂപീകരണത്തിനായി സ്ഥാപകർ ചേർന്ന് പ്രാരംഭ തുകയായി ₹1,000/- (ആയിരം രൂപ മാത്രം) നീക്കിവെച്ചിരിക്കുന്നു. കൂടാതെ വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നുമുള്ള സംഭാവനകൾ, വരിസംഖ്യകൾ എന്നിവയിലൂടെ ട്രസ്റ്റ് ഫണ്ട് സ്വരൂപിക്കാവുന്നതാണ്.

3. ബോർഡ് ഓഫ് ട്രസ്റ്റീസ് & ഭരണം (Board of Trustees & Management)

ട്രസ്റ്റിന്റെ ഭരണം ഒരു ‘ബോർഡ് ഓഫ് ട്രസ്റ്റീസ്’ കൈകാര്യം ചെയ്യും. ട്രസ്റ്റികളുടെ കാലാവധി: ആജീവനാന്തം ആയിരിക്കും. ഒഴിവ് വരുന്ന ട്രസ്റ്റി സ്ഥാനങ്ങളിലേക്ക് നിലവിലെ ബോർഡിന്റെ ഭൂരിപക്ഷ തീരുമാനപ്രകാരം പുതിയ ആളുകളെ നിയമിക്കാം.

4. ബാങ്ക് അക്കൗണ്ട് കൈകാര്യം ചെയ്യൽ (Bank Account Operations)

മാനേജിംഗ് ട്രസ്റ്റിയും ട്രഷററും (അല്ലെങ്കിൽ മറ്റ് രണ്ട് ട്രസ്റ്റിമാർ) സംയുക്തമായി ഒപ്പിട്ട് ബാങ്ക് ഇടപാടുകൾ നടത്തുന്നതായിരിക്കും.

5. അക്കൗണ്ടുകളും ഓഡിറ്റിംഗും (Accounts & Audit)

ഓരോ സാമ്പത്തിക വർഷവും ട്രസ്റ്റിന്റെ വരവ്-ചെലവ് കണക്കുകൾ കൃത്യമായി സൂക്ഷിക്കും. സാമ്പത്തിക വർഷാവസാനം (മാർച്ച് 31) അംഗീകൃത ചാർട്ടേഡ് അക്കൗണ്ടന്റിനെ (CA) കൊണ്ട് കണക്കുകൾ ഓഡിറ്റ് ചെയ്യിക്കും.

6. ട്രസ്റ്റ് പിരിച്ചുവിടൽ (Dissolution Clause)

ഏതെങ്കിലും കാരണവശാൽ ട്രസ്റ്റിന്റെ പ്രവർത്തനം അവസാനിപ്പിക്കേണ്ടി വന്നാൽ, ബാധ്യതകൾ തീർത്തതിനു ശേഷമുള്ള ട്രസ്റ്റിന്റെ ബാക്കി സ്വത്തുക്കൾ ട്രസ്റ്റിമാർക്ക് വീതിച്ചെടുക്കാൻ പാടില്ല. അവ സമാന ലക്ഷ്യങ്ങളോടെ പ്രവർത്തിക്കുന്ന മറ്റൊരു രജിസ്റ്റർ ചെയ്ത ചാരിറ്റബിൾ ട്രസ്റ്റിലേക്കോ സർക്കാരിലേക്കോ കൈമാറേണ്ടതാണ്.

ഇതൊക്കെയാണ് ഈ ട്രസ്റ്റിലെ പ്രധാന വ്യവസ്ഥകൾ. ഞങ്ങളുടെ മായാവിസ്റ്റ് തിരുസഭയിലും ട്രസ്റ്റിലും അംഗങ്ങളാകാൻ താത്പര്യം ഉള്ളവർ 8547769908 എന്ന വാട്ട്സ് ആപ്പ് നമ്പറിൽ കോൺടാക്റ്റ് ചെയ്യുക.



 

Leave a Reply