Fri. Aug 7th, 2026

കോഴിക്കോട്: മുഖ്യമന്ത്രി വടശ്ശേരി ദാമോദര മേനോൻ സതീശനെതിരെ ഫേസ്ബുക്കിൽ അപകീർത്തികരമായ പോസ്റ്റ് ചെയ്‌തെന്ന കേസിൽ ബേപ്പൂര്‍ സ്വദേശി അറസ്റ്റില്‍. നിതിന്‍ കക്കേടത്തിനെയാണ് കോഴിക്കോട് സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ വിവാദവുമായി ബന്ധപ്പെട്ടായിരുന്നു നിതിൻ കക്കേടത്തിന്റെ ഫേയ്സ്ബുക്ക് പോസ്റ്റ്. സമൂഹത്തിൽ ലഹള ഉണ്ടാക്കുന്ന വിധത്തിലും കലഹം ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടുകൂടിയും ഫേയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തുവെന്നാണ് എഫ്ഐആറിൽ പറയുന്നത്. സംഭവത്തിൽ നേരത്തെ കേസ് രജിസ്റ്റർ ചെയ്തിരുന്ന സൈബർ പോലീസ് തുടർനടപടികളുടെ ഭാഗമായി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.



 

Leave a Reply