ന്യൂഡല്‍ഹി: എസ്എഫ്ഐ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറിയും മുന്‍ ജെഎന്‍യു വിദ്യാര്‍ഥി യൂണിയന് നേതാവുമായ ഐഷി ഘോഷിന്റെ അറസ്റ്റ് വാറണ്ടിന് താല്‍ക്കാലിക സ്റ്റേ. പാട്യാല ഹൗസ് കോടതിയുടേതാണ് നടപടി. നാളെ നടക്കാനിരിക്കുന്ന ഹിയറിംഗ് വരെയാണ് ഐഷി ഘോഷിന്റെ അറസ്റ്റ് വാറണ്ടിന് സ്റ്റേ നല്‍കിയത്.

ഡല്‍ഹി പോലീസിന്റെ തുടര്‍ച്ചയായ അറസ്റ്റ് നീക്കത്തെ തുടര്‍ന്നാണ് ഐഷി ഘോഷ് കോടതിയെ സമീപിച്ചത്. കഴിഞ്ഞ ദിവസം രാത്രിയും പോലീസ് ഉദ്യോഗസ്ഥര്‍ എകെജി ഭവന് സമീപം ഐഷിയെ അറസ്റ്റ് ചെയ്യാന്‍ എത്തിയിരുന്നു.
2021ല്‍ ഡല്‍ഹി ബംഗ്ല ഭവനിലേയ്ക്ക് നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിലാണ് ഡല്‍ഹി പോലീസ് ഐഷി ഘോഷിന്റെ അറസ്റ്റിന് ശ്രമിക്കുന്നത്. ജന്തര്‍ മന്ദറില്‍ സിജെപിയുടെ നേതൃത്വത്തില്‍ നടന്ന വിദ്യാര്‍ഥി പ്രക്ഷോഭത്തിലും ഐഷി മുന്‍നിരയിലുണ്ടായിരുന്നു.


