കൊച്ചി: മാലയില്‍ പുലിപ്പല്ല് ലോക്കറ്റായി ഉപയോഗിച്ച കേസില്‍ റാപ്പര്‍ വേടന് തിരിച്ചടി. വേടന്റെ കൈയില്‍ നിന്നും പിടിച്ചെടുത്തത് യഥാര്‍ത്ഥ പുലിപ്പല്ലാണെന്ന് സ്ഥിരീകരിച്ചു. കൊല്‍ക്കത്തയിലെ സുവോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം. കേസില്‍ വനം വകുപ്പ് ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കും.

നിയമവിരുദ്ധമായി പുലിപ്പല്ല് കൈവശം വച്ചതിനാണ് റാപ്പര്‍ വേടന് എന്നറിയപ്പെടുന്ന ഹിരണ്‍ ദാസ് മുരളിക്കെതിരെ കേസെടുത്തിരിക്കുന്നത്. മൂന്ന് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പാണ് അദ്ദേഹത്തിനെതിരെ ചുമത്തുക.
മാലയിലുള്ള പുലിപ്പല്ല് വിദേശത്തുനിന്ന് എത്തിച്ചതെന്നാണ് വേടന് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. തായ്ലന്ഡില് നിന്നാണ് പുലിപ്പല്ല് എത്തിച്ചതെന്നും സമ്മതിച്ചിട്ടുണ്ട്. വേടനെതിരെ മറ്റൊരു കഞ്ചാവ് കേസുമുണ്ട്.

