Fri. Nov 20th, 2026

ജസ്റ്റിസ് റിഷികേഷ് റോയ് കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ് ആയി നിയമിതനായി. ചീഫ് ജസ്റ്റിസ് ആന്റണി ഡൊമനിക് വിരമിക്കുന്ന ഒഴിലേക്കാണ് നിയമനം. ആന്റണി ഡൊമനിക് നാളെയാണ് വിരമിക്കുന്നത്.

നിലവിൽ ഗുവഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസാണ് റിഷികേഷ് റോയ്. 1982ൽ ഡൽഹി സർവ്വകലാശാലയിലെ ക്യാംപസ് ലോ സെന്ററിൽ നിന്നാണ് നിന്നാണ് അദ്ദേഹം നിയമത്തിൽ ബിരുദം നേടിയത്. 2004ൽ ഗുവഹത്തി ഹൈക്കോടതിയിൽ മുതിർന്ന അഭിഭാഷകനായി ജോലി ചെയ്തു. തുടർന്ന് അരുണാചൽ പ്രദേശ് സർക്കാരിന്റെ അഭിഭാഷകനായി ജോലി ചെയ്തു. 2006ൽ അഡീഷണൽ ജഡ്ജായി ചുമതലയേറ്റു.