Fri. Nov 20th, 2026

നിശാന്ത് പരിയാരം

കോർപ്പറേറ്റുകളും ഭരണകൂടങ്ങളും സ്വകാര്യ മൂലധനത്തിന്റെ വാഴ്ത്തുപാട്ടുകാരും ശാസ്ത്രത്തെ വ്യഭി ചരിക്കുന്ന കുറച്ചു പേരും ചേർന്ന് ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന കരാറുകളെ കുറിച്ചും പദ്ധതികളെ കുറിച്ചും തിരിച്ചറിവുണ്ടായിട്ടുള്ള ലോകമെങ്ങുമുള്ള ചെറുതും വലുതുമായ സമൂഹങ്ങളിൽ ഒന്നു മാത്രമാണ് മലയാളികൾ എന്ന് അദ്ദേഹം മനസ്സിലാക്കുന്നത് നന്നായിരിക്കും .

രവിചന്ദ്ര ഭക്തന്മാരായ അരാഷ്ട്രീയ വാദികൾ അറിയാൻ,

പ്രിയ ശാസ്ത്രജ്ഞാനികളേ ,

മലയാളിക്കുള്ളതായി സി.രവിചന്ദ്രൻ ആരോപിക്കുന്ന ആഗോള ഗൂഢാലോചനാ ഭീതിക്കുള്ള യാഥാർത്ഥകാരണങ്ങൾ .ഒന്നാമതായി അതിനുള്ള കാരണം ഉയർന്ന സാക്ഷരതയാണ്.രണ്ടാമത്തെ കാരണം സി.രവിചന്ദ്രനെ പോലുള്ള യുക്തിവാദികളും ശ്രീകുമാറിനെ പോലുള്ള ശാസ്ത്ര സാഹിത്യ പരിഷത്തുകാരും ഒക്കെ ചേർന്ന് വളർത്തിയെടുത്ത ശാസ്ത്ര അവബോധമാണ്.മൂന്നാമത്തെ കാരണം ഇടതു ബോധത്തിന്റെ യും ഗാന്ധിസത്തിന്റെയും സ്വാധീനമാണ്..സി.രവിചന്ദ്രന്റെയും ഡോ. ശ്രീകുമാറിന്റെയും വീക്ഷണത്തിന്റെ അങ്ങേയറ്റം പിൻതിരിപ്പനായ ഇടുങ്ങിയ അരാഷ്ട്രീയ ബോധത്തിന്റെ ഇളകിയാട്ടമാണ് മലയാളിക്കു നേരെയുള്ള ഈ പരിഹാസത്തിൽ നിഴലിക്കുന്നത്.

ആഗോള വിത്ത്- കീടനാശിനി – ജൈവസാങ്കേതിക കോർപ്പറേറ്റുകൾക്കെതിരെ ലോകത്തിൽ പ്രതിഷേധമുയരുന്ന ഏക സ്ഥലം കേരളമാണെന്നാണ് രവിചന്ദ്രൻറെ ഈ പരിഹാസം കേൾക്കുമ്പോൾ തോന്നുക. ലോകബാങ്കിനും IMF നും വ്യാപാര കരാറുകൾക്കുമെതിരെ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്ന ഒരേയൊരു ജനത മലയാളി സമൂഹ മണെന്ന രീതിയിലാണ് അദ്ദേഹത്തിന്റെ വാദം..

കോർപ്പറേറ്റുകളും ഭരണകൂടങ്ങളും സ്വകാര്യ മൂലധനത്തിന്റെ വാഴ്ത്തുപാട്ടുകാരും ശാസ്ത്രത്തെ വ്യഭി ചരിക്കുന്ന കുറച്ചു പേരും ചേർന്ന് ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന കരാറുകളെ കുറിച്ചും പദ്ധതികളെ കുറിച്ചും തിരിച്ചറിവുണ്ടായിട്ടുള്ള ലോകമെങ്ങുമുള്ള ചെറുതും വലുതുമായ സമൂഹങ്ങളിൽ ഒന്നു മാത്രമാണ് മലയാളികൾ എന്ന് അദ്ദേഹം മനസ്സിലാക്കുന്നത് നന്നായിരിക്കും ..

ഇന്ത്യൻ വിത്തുൽപാദന രംഗത്തേക്കു കടന്നു വന്ന ആഗോള വിത്തു ഭീമനായ കാർഗിലിന്റെ കമ്പനി കെട്ടിടം ഇടിച്ചു തകർത്തത് കേരളത്തിലെ കർഷകരല്ല. മോൺസാന്റോയുടെ B.T. പരുത്തി പരീക്ഷണവയലുകൾ കത്തിച്ചു കളഞ്ഞത് കർണാടകയിലെയും ആന്ധ്രയിലെയും കർഷകരാണ് കേരളീയരല്ല…

ഉൽപാദക രാജ്യങ്ങളിൽ പോലും നിരോധിക്കപ്പെട്ട എത്രയെത്ര രാസകീടനാശിനികളും കളനാശിനികളും ഇന്ത്യയിൽ ഇപ്പൊഴും ഉപയോഗിക്കുന്നുണ്ട്. അമേരിക്കയിലടക്കം എന്തുകൊണ്ടായിരിക്കാം അത്തരം വിഷവസ്തുക്കൾ നിരോധിക്കപ്പെട്ടത്.. ഡോ. ശ്രീകുമാർ പറയുന്നതു പോലെ മിതവും കൃത്യവുമായ അളവിൽ അവർക്കെല്ലാം അത് ഉപയോഗിക്കാമായിരുന്നില്ലേ…?

അതുമല്ലെങ്കിൽ ഉൽപാദകർക്ക് മിതമായ ആ അളവ് അറിയില്ലെന്നുണ്ടോ ?
ഇതൊന്നും ദോഷൈകദൃക്കായതുകൊണ്ടുള്ള അഭിപ്രായങ്ങളല്ല.. രവിചന്ദ്രൻമാർ വിവരിക്കുന്നതു പോലെ നിഷ്ക്കളങ്കമല്ല കാര്യങ്ങൾ എന്ന് തിരിച്ചറിയുന്നതു കൊണ്ടു പറയുന്നതാണ്..

കാർഷിക ഉൽപാദനത്തിന്റെ കുറവുകൊണ്ടല്ല ലോകത്തിലെ ഒട്ടുമിക്ക ക്ഷാമങ്ങളും ഉണ്ടായിട്ടുള്ളത് എന്നത് ചരിത്രം പരിശോധിച്ചാൽ മനസ്സിലാകും.. യുദ്ധവും ഭക്ഷ്യവസ്തുക്കൾ വാങ്ങാനുള്ള ശേഷിയില്ലായ്മയും (ദാരിദ്യം ) സാമൂഹിക സാമ്പത്തിക അസമത്വവും പൂഴ്ത്തിവയ്പും വരൾചയുമെല്ലാമായിരുന്നു ക്ഷാമങ്ങളുടെയെല്ലാം കാരണങ്ങൾ..

ബംഗാൾ ക്ഷാമ കാലത്ത് തെരുവിൽ പുഴുക്കളെ പോലെ മനുഷ്യർ വിശന്നു മരിക്കുമ്പോൾ കൽക്കത്തയിലെ നിശാക്ലബ്ബുകളിൽ സമ്പന്നരുടെ ആട്ടവും പാട്ടും നടക്കു മായായിരുന്നുവത്രേ.. പട്ടിണി കൊണ്ട് ജനങ്ങൾ മരിക്കുന്ന ഈ സമയത്തു തന്നെ കൽക്കത്താ തുറമുഖത്തു നിന്നും യൂറോപ്പിലേക്ക് നിറയെ ധാന്യങ്ങളുമായി സൂയസ് കനാൽ വഴി ഒരു കപ്പൽ പോയതായി ജവഹർലാൽ നഹ്റു എഴുതിയിട്ടുണ്ട്..

ഡോ. ശ്രീകുമാറിന്റെ നാടിന്റെ തൊട്ടടുത്ത കരിവെള്ളൂരിൽ നടന്നത് തമ്പുരാന്റെ നെല്ലെടുപ്പ് തടയൽ സമരമാണ്.. കർഷകർക്ക് കൂടി അവകാശപ്പെട്ട നെല്ല് ചിറയ്ക്കൽ കോവിലകത്ത് സംഭരിച്ചതായിരുന്നു ആ നാട്ടിൽ ഭക്ഷ്യക്ഷാമമുണ്ടാക്കിയത്..

പതിനായിരക്കണക്കിനു മനുഷ്യർ ഒട്ടിയ വയറുമായി കിടന്നുറങ്ങുന്ന നമ്മുടെ ഇന്ത്യാമഹാരാജ്യത്ത് കഴിഞ്ഞ 10 വർഷത്തിനകം മാത്രം പുഴുത്ത് കടലിൽ തള്ളിയത് ലക്ഷക്കണക്കിനു ടൺ ധാന്യങ്ങളാണ്..

ഇന്ന് ലോകത്ത് ആകെ ഉൽപാദിപ്പിക്കുന്ന ധാന്യങ്ങളുടെ 50 % വും ബയോ ഡീസൽ നിർമാണത്തിനും കാലിത്തീറ്റ നിർമാണത്തിനുമായാണ് ഉപയോഗിക്കുന്നത്. ലോക ജനസംഖ്യ 1000 കോടിയിലെത്തിയാലും അവർക്കെല്ലാമുള്ള ധാന്യ ഉൽപാദനം ഇപ്പോൾ തന്നെ നടക്കുന്നുണ്ട് എന്നർത്ഥം. അപ്പോൾ ഈ ക്ഷാമങ്ങളുടെയും പട്ടിണിയുടെയും കാരണം ഉൽപാദനക്കുറവല്ല വിതരണത്തിലെ പാകപ്പിഴകളാണെന്നു വ്യക്തം..

കൃഷിയുമായി ബന്ധപ്പെട്ട വിത്ത് , വളം, കീടനിയന്ത്രണം, സാങ്കേതിക വിദ്യ, യന്ത്രങ്ങൾ തുടങ്ങിയവയെ നിയന്ത്രിക്കുന്ന അഞ്ചോ പത്തോ കോർപ്പറേറ്റുകളാണ് എല്ലാം തീരുമാനിക്കുന്നത്.. ജനാധിപത്യ ഭരണകൂടങ്ങളുടെ നയരൂപീകരണത്തെയും വാർഷിക ബഡ്ജറ്റിനെയുമെല്ലാം സ്വാധീനിക്കാൻ ശേഷിയുള്ളവരാണ് റോക്ക് ഫെല്ലർ ഫൗണ്ടേഷന്റെ ഈ പിൻമുറക്കാർ..

ഈ രാഷ്ട്രീയത്തെയാണ് ബോധപൂർവ്വം രവിചന്ദ്രൻമാർ തമസ്കരിക്കാൻ ശ്രമിക്കുന്നത്.ഇന്ത്യയിലെ ഹരിതവിപ്ലവത്തിന്റെ പിതാവായ സ്വാമിനാഥൻ പോലും ജൈവ കൃഷിയെ വാഴ്ത്തിത്തുടങ്ങിയെന്ന് സമ്മതിക്കാനുള്ള വല്ലാത്ത വൈമനസ്യമാണ് ഡോ.ശ്രീകുമാറിനെ പോലുള്ള കൃഷി ശാസ്ത്രജ്ഞർക്ക് .

ജൈവകൃഷി കുറ്റമറ്റ സമ്പ്രദായമാണെന്നൊന്നും ആർക്കും അഭിപ്രായമില്ല.. ഈ മേഖലയിൽ കൂടുതൽ ഗവേഷണങ്ങൾ നടത്തി പോരായ്മകൾ പരിഹരിക്കേണ്ടതുണ്ട്… ഗവേഷണങ്ങൾ കോർപ്പറേറ്റ് ഫണ്ട് കൊണ്ടാകുമ്പോൾ തികച്ചും വികേന്ദ്രീകൃതമായ ജൈവകൃഷി ഗവേഷണ വിഷയമാകാത്തത് തീർത്തും സ്വാഭാവികം മാത്രം…

ശാസ്ത്രം സത്യമാണ് ഞങ്ങളാരും ശാസ്ത്ര വിരുദ്ധരുമല്ല.. എന്നാൽ സാങ്കേതികവിദ്യയിലുള്ള അതിരു കടന്ന ആത്മവിശ്വാസത്തെ ശാസ്ത്രീയം എന്നു വിശേഷിപ്പിക്കരുത്. സാങ്കേതികവിദ്യ ചില ശാസ്ത്രീയ തത്വങ്ങളെ പ്രയോജനപ്പെടുത്തുന്നു എന്നതു ശരിയാണ് , അത് എല്ലായ്പ്പൊഴും നൻമയ്ക്കായിരിക്കണമെന്നുമില്ല.. ആറ്റംബോംബും ഒരു ശാസ്ത്രീയ കണ്ടുപിടുത്തമല്ലേ..

ശാസ്ത്രവും സാങ്കേതിക വിദ്യയും ആരാണ് പ്രയോജനപ്പെടുത്തുന്നത് എന്നത് പ്രധാനമാണ്.. നിർഭാഗ്യകരമെന്നു പറയട്ടേ കാർഷിക സാങ്കേതിക വിദ്യകളെ ഇന്ന് കയ്യാളുന്നത് മോൺസാന്റോയെ പോലുള്ള ബഹുരാഷ്ട്ര കുത്തകകളാണ്… അവർ ക്ഷാമത്തിന്റെ ദൈന്യതയുടെ ചിത്രങ്ങൾ കാണിച്ച് വിത്തും വളവും കീടനിശിനിയും കളനാശിനിയും വിൽപന നടത്തും…

പട്ടിണി കിടന്ന് മൃതപ്രായമായ എല്ലുന്തിയ ശരീരങ്ങളാണ് അവരുടെ മികച്ച പരസ്യ ദൃശ്യങ്ങൾ, പട്ടിണി കിടന്ന് മരിക്കുന്നവർ അത്യുൽപാദനത്തിന്റെ മൊത്തവിപണനക്കാർക്ക് സ്വന്തം വ്യവസായം വളർത്താനുള്ള നല്ല അവസരമാണൊരുക്കുന്നത്..

ക്ലോസറ്റിലെ കീടാണുക്കളെ പെരുപ്പിച്ച് കാണിച്ചാൽ മാത്രമേ ക്ലീനിംഗ് ലോഷൻ കച്ചവടം അഭിവൃദ്ധിപ്പെടുകയുളളു എന്ന് ലോഷൻ നിർമാതാക്കൾക്കു നന്നായറിയാം.. ക്ലോസറ്റിലെ കീടാണുക്കളാണ് ക്യാൻസർ മുതൽ എയ്ഡ്സിനു വരെ കാരണമെന്ന് പ്രചരിപ്പിച്ചാൽ സംഗതി കൂടുതൽ എളുപ്പമാകും.. കീടാണു ക്ലോസറ്റിലായാലും സ്റ്റതസ്ക്കോപ്പും തൂക്കി ഒരു വെള്ളക്കുപ്പായക്കാരൻ വന്നു പറഞ്ഞാൽ എളുപ്പം വിശ്വാസ്യതയും നേടാം..നിങ്ങൾ കൃഷി ശാസ്ത്രജ്ഞനാണെങ്കിൽ എന്ത് കാർഷിക വിവരക്കേടും നിർലജ്ജം ധൈര്യമായി പറയാം എന്നർത്ഥം.

വിശന്ന് ചാകാനൊരുങ്ങുന്ന മനുഷ്യ ശരീരത്തിൽ കൊതിയോടെ കണ്ണും നട്ടിരിക്കുന്നത് ഒരു കഴുകൻ മാത്രമല്ല, ഇത്തരം ഒരായിരം കോർപ്പറേറ്റ് കഴുകൻമാർ കൂടിയാണ്….

യദാർത്ഥ ശാസ്ത്രജ്ഞൻറെ വിഡ്ഢിത്തങ്ങൾ ചൂണ്ടിക്കാട്ടി ശാസ്ത്രസാഹിത്യ പ രിഷത്ത് സംസ്ഥാന പ്രസിഡന്റ്