കത്തോലിക്കാ സഭ കേരളത്തോട് ചെയ്തു കൂട്ടിയ ദ്രോഹങ്ങളിലൊന്നാണ് ദളിതരെ മതം മാറ്റിയതെന്ന് അഖില ലോക ഡിങ്കമത തന്ത്രികൾ കണ്ഠരര് ഫിലിപ്പരര് മൂഷികരര്. രിദ്രവും പട്ടിണിയും ഒക്കെചൂഷണം ചെയ്ത് വിദേശത്ത് നിന്നും സഹായം വാങ്ങി മെയ് സ്പൊടിയും എണ്ണയും മരുന്നുംഒക്കെ കൊടുത്താണ് സഭ പുതുക്കൃസ്ത്യാനികളെ സൃഷ്ടിച്ചെടുത്തത്. കൃസ്ത്യാനികൾ എന്നല്ല പുതുകൃസ്ത്യാനികൾ എന്ന പട്ടം ചാർത്തിയാണ് സഭ അവരെ സ്വീകരിച്ചത്.സാധാരണ ആളുകളായി സഭയ്ക്കോ വിശ്വാസികൾക്കോ അവരെ കാണാൻ കഴിയാതെ പോയതിന്റെ ദുരിതം മുഴുവൻ ആ പാവങ്ങൾ അനുഭവിച്ചു.ഇന്നും അനുഭവിക്കുന്നു എന്നും അതുകൊണ്ടാണ് മാർക്കം കൂടിയ ഡിങ്കോയിസ്റ്റുകളെ ചിലപരമ്പര്യ ഡിങ്കോയിസ്റ്റുകൾ അവരുടെ 200 ഉം 400 വര്ഷത്തെയൊക്കെ പാരമ്പര്യം ഉയർത്തിപ്പിടിച്ചു ഇകഴ്ത്തിക്കാട്ടുന്നതിനെ താൻ എതിർക്കുന്നതെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.കോട്ടയത്ത് കെവിൻ എന്ന ദളിത് യുവാവ് ദുരഭിമാനക്കൊലക്കിടയായ സംഭവത്തിൽ പ്രതിഷേധിക്കുകയായിരുന്നു അദ്ദേഹം.
അവർക്കായി പ്രത്യേകം പള്ളിയും ഇടവകയും രൂപതയും ബിഷപ്പിനെയുമൊക്കെ സൃഷ്ടിച്ച് സ്പെഷ്യൽ കൃസ്ത്യാനികൾ എന്ന ഗിമ്മിക്ക് കാട്ടുകയായിരുന്നു സഭ.ഇല്ലത്ത് നിന്ന് പുറപ്പെടുകയും ചെയ്തു അമ്മാത്ത് എത്തിയുമില്ല എന്ന അവസ്ഥയിലായിരുന്നു കുറെ ദളിതർ ഒരു ഡിങ്കമത വിശ്വസിക്കും ഇത്തരമൊരു ഗതികേട് ഉണ്ടാകരുതെന്നും ബഹു: തന്ത്രികൾ കൂട്ടിച്ചേർത്തു.
ബോധമില്ലാത്ത വിശ്വാസികളുടെ ഹിതം എന്തായിരുന്നുവോ അതിനെക്കാൾ ഒരു പരിധി കൂടി താഴെക്കിടന്നായിരുന്നു സഭ ചിന്തിച്ചിരുന്നതും പ്രവർത്തിച്ചതും ‘വൈക്കം ടി.വി പുരം പള്ളിയിൽ ഒരേ ഇടവകക്കാരായ രണ്ട് അംഗങ്ങളുടെ മൃതദേഹം പൊതു കല്ലറയിൽ ആറ് മാസത്തെ ഗ്യാപ്പിൽ സംസ്കരിക്കുന്നു.അതിലൊരാൾ പൂർവ്വാശ്രമത്തിൽ ദളിതനായിരുന്ന തിനാൽ മറുവിഭാഗം ചെയ്തത് അന്ന് അർദ്ധരാത്രി ആരുമറിയാതെ മൃതദേഹം എടുത്തു മാറ്റി മറ്റൊരു കല്ലറയിൽ ഉപേക്ഷിച്ചു.ശവത്തോട് പോലും വിവേചനം വിശ്വാസികൾ കാണിക്കുമ്പോൾ സഭ കണ്ട് നിന്നതേ ഒള്ളു.അരുതെന്നോ അവർ സഹോദരങ്ങളെന്നോ സഭ പറഞ്ഞില്ല എന്ന് അദ്ദേഹം കുറ്റപ്പെടുത്തി
ഒടുവിൽ തെറ്റുകാരോട് ക്ഷമിക്കുക എന്ന ഉഡായിപ്പ് ലൈനാണല്ലോ എന്നും സഭയുടെ കോംപ്രമൈസ് അത് നമ്മുടെ സഹോദരനാണ് എന്ന് അന്നൊരു ബിഷപ്പും വിളിച്ചു പറഞ്ഞില്ല ഇന്നും പറയുകയുമില്ല.എന്നദ്ദേഹം പറഞ്ഞു,
പറഞ്ഞു വന്നത് സ്വന്തം വിശ്വാസികൾക്കിടയിലുള്ള അന്തരം പോലും കുറയ്ക്കാൻ സഭ ഒരു ചുക്കും ചെയ്തില്ലെന്ന് മാത്രമല്ല സഭ ജാതീയ സാമ്പത്തിക അന്തരങ്ങളെ ഇന്നും നിലനിർത്തിപ്പോരുന്നുമുണ്ട്.എന്നിട്ടും അവിടെപ്പോയി മുട്ടില് നിൽക്കാൻ വിശ്വാസികൾ തയ്യാറാവുന്നു എന്ന താണ് വിരോധാഭാസം .കാലം എറെ മാറി
സഭ മാറിയിട്ടില്ലെങ്കിലും ഒരു സമുദായത്തോട് കാട്ടിയ പാതകങ്ങളുടെ ഇര തന്നെയാണ് കെവിൻ എന്ന ചെറുപ്പക്കാരൻ.ഇതു പോലെ എത്രയോ ആളുകളുണ്ട് സഭയുടെ വിവേചനങ്ങളിൽ തകർന്നവർ? ഫ്രാൻസിസ് മാർപ്പാപ്പ ശാസ്ത്രജ്ഞരോടും സ്വവർഗാനുരാഗികളോടുമൊക്കെ മാറ്റി നിർത്തിയതിന് മാപ്പ് പറഞ്ഞു.അതുപോലെ കേരളത്തിലെ ദളിത് സമൂഹത്തോടും മാപ്പ് പറയണമെന്നും കെവിൻ മാർ ഇനിയും കൊല്ലപ്പെടാതിരിക്കട്ടെ.എന്നും ഡിങ്കമത തന്ത്രികൾ പറഞ്ഞു.
കണ്ഠരര് ഫിലിപ്പരര് മൂഷികരര് നിന്തിരുവടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
കത്തോലിക്കാ സഭ കേരളത്തോട്
ചെയ്തു കൂട്ടിയ ദ്രോഹങ്ങളിലൊന്നാണ്
ദളിതരെ മതം മാറ്റിയത്.
കൃസ്ത്യാനികൾ എന്നല്ല പുതുകൃസ്ത്യാനികൾ എന്ന പട്ടം ചാർത്തിയാണ് സഭ സ്വീകരിച്ചത്.
അക്കാലത്ത് സാധാരണ കുടുംബങ്ങളിൽ
ഉണ്ടായിരുന്ന ദാരിദ്രവും പട്ടിണിയും ഒക്കെചൂഷണം ചെയ്ത് വിദേശത്ത് നിന്നും സഹായം വാങ്ങി മെയ് സ്പൊടിയും എണ്ണയും മരുന്നുംഒക്കെ കൊടുത്താണ്
സഭ പുതുക്കൃസ്ത്യാനികളെ സൃഷ്ടിച്ചെടുത്തത്.
ബൈബിളും കൊന്തയും മാത്രം കൊടുത്തല്ല
മൂന്നു നേരം
ഭക്ഷണമെന്നത് അന്നത്തെക്കാലത്തെ
ആഡംഭരം തന്നെ ആയിരുന്നു
സാധാരണ ആളുകളായി സഭയ്ക്കോ വിശ്വാസികൾക്കോ അവരെ കാണാൻ കഴിയാതെ പോയതിന്റെ ദുരിതം മുഴുവൻ ആ പാവങ്ങൾ അനുഭവിച്ചു
ഇന്നും അനുഭവിക്കുന്നു ‘
അത്രയും കാലം അവർ അനുഭവിച്ചു പോന്ന
വിവേചനത്തിന് വലിയ ഉയർച്ച നൽകാൻ സഭ തയ്യാറായില്ല എന്നതാണ് ഖേദകരം
അവർക്കായി പ്രത്യേകം പള്ളിയും
ഇടവകയും രൂപതയും ബിഷപ്പിനെയുമൊക്കെ സൃഷ്ടിച്ച്
സ്പെഷ്യൽ കൃസ്ത്യാനികൾ എന്ന ഗിമ്മിക്ക് കാട്ടുകയായിരുന്നു സഭ
ഇല്ലത്ത് നിന്ന് പുറപ്പെടുകയും ചെയ്തു
അമ്മാത്ത് എത്തിയുമില്ല എന്ന അവസ്ഥയിലായിരുന്നു കുറെ ദളിതർ
അവരുടെ സാമുദായിക അവകാശങ്ങൾ കുറെ നഷ്ടമായത് നേടാൻ
നിരന്തരം സമരം ചെയ്തു കൊണ്ടിരുന്നപ്പോഴും സഭ
അവരെ ചേർത്തുനിർത്തിയില്ല
മനുഷ്യരായി പരിഗണിച്ചില്ല
ബോധമില്ലാത്ത വിശ്വാസികളുടെ ഹിതം എന്തായിരുന്നുവോ അതിനെക്കാൾ ഒരു പരിധി കൂടി താഴെക്കിടന്നായിരുന്നു സഭ ചിന്തിച്ചിരുന്നതും പ്രവർത്തിച്ചതും ‘
വൈക്കം ടി.വി പുരം പള്ളിയിൽ
ഒരേ ഇടവകക്കാരായ രണ്ട് അംഗങ്ങളുടെ മൃതദേഹം പൊതു കല്ലറയിൽ ആറ് മാസത്തെ ഗ്യാപ്പിൽ സംസ്കരിക്കുന്നു.
അതിലൊരാൾ പൂർവ്വാശ്രമത്തിൽ ദളിതനായിരുന്ന തിനാൽ മറുവിഭാഗം ചെയ്തത് അന്ന് അർദ്ധരാത്രി ആരുമറിയാതെ മൃതദേഹം എടുത്തു മാറ്റി
മറ്റൊരു കല്ലറയിൽ ഉപേക്ഷിച്ചു
ശവത്തോട് പോലും വിവേചനം വിശ്വാസികൾ കാണിക്കുമ്പോൾ
സഭ കണ്ട് നിന്നതേ ഒള്ളു.
അരുതെന്നോ അവർ സഹോദരങ്ങളെന്നോസ് സഭ പറഞ്ഞില്ല
ഒടുവിൽ തെറ്റുകാരോട് ക്ഷമിക്കുക എന്ന
ഉഡായിപ്പ് ലൈനാണല്ലോ എന്നും
സഭയുടെ കോംപ്രമൈസ്
അത് നമ്മുടെ സഹോദരനാണ് എന്ന് അന്നൊരു ബിഷപ്പും വിളിച്ചു പറഞ്ഞില്ല ഇന്നും
പറയുകയുമില്ല.
പറഞ്ഞു വന്നത് സ്വന്തം വിശ്വാസികൾക്കിടയിലുള്ള അന്തരം പോലും കുറയ്ക്കാൻ സഭ ഒരു ചുക്കും ചെയ്തില്ലെന്ന്
മാത്രമല്ല സഭ ജാതീയ സാമ്പത്തിക
അന്തരങ്ങളെ ഇന്നും നിലനിർത്തിപ്പോരുന്നുമുണ്ട്.
എന്നിട്ടും അവിടെപ്പോയി മുട്ടില് നിൽക്കാൻ
വിശ്വാസികൾ തയ്യാറാവുന്നു എന്ന താണ്
വിരോധാഭാസം
കാലം എറെ മാറി
സഭ മാറിയിട്ടില്ലെങ്കിലും
ഒരു സമുദായത്തോട് കാട്ടിയ പാതകങ്ങളുടെ
ഇര തന്നെയാണ്
കെവിൻ എന്ന ചെറുപ്പക്കാരൻ
ഇതു പോലെ എത്രയോ ആളുകളുണ്ട്
സഭയുടെ വിവേചനങ്ങളിൽ തകർന്നവർ
ഫ്രാൻസിസ് മാർപ്പാപ്പ
ശാസ്ത്രജ്ഞരോടും സ്വവർഗാനുരാഗികളോടുമൊക്കെ മാറ്റി നിർത്തിയതിന് മാപ്പ് പറഞ്ഞു.
കേരളത്തിലെ ദളിത് സമൂഹത്തോടും മാപ്പ് പറഞ്ഞ് മാതൃകയാവുക.
കെവിൻ മാർ ഇനിയും കൊല്ലപ്പെടാതിരിക്കട്ടെ.
ഉത്തമന്റെ വചനങ്ങൾ