തിരുവനന്തപുരം: ക്ഷേമപെന്ഷൻ തിരഞ്ഞെടുപ്പ് കാലത്തെ കൈകൂലിയാണെന്ന് പറഞ്ഞ കെ സി വേണുഗോപാലിന് മറുപടിയുമായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ രംഗത്ത്. ഒരു രാഷ്ട്രീയ നേതാവും പറയാന്‍ പാടില്ലാത്ത പരാമര്‍ശങ്ങളാണ് കെ സി വേണുഗോപാല്‍ നടത്തിയതെന്ന് മന്ത്രി പറഞ്ഞു. കേരളത്തില്‍ ക്ഷേമ പെന്ഷന് വാങ്ങുന്ന 62 ലക്ഷം ആളുകള്‍ മണ്ടന്മാരല്ലെന്നും ജനങ്ങളെ വില കുറച്ചു കാണാമോയെന്നും കെ എന്‍ ബാലഗോപാല്‍ ചോദിച്ചു.
നിലമ്പൂരില്‍ യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുന്നതിനിടെയായിരുന്നു ക്ഷേമപെന്ഷനെതിരെ കെ സി വേണുഗോപാല്‍ പരാമര്‍ശം നടത്തിയത്. തിരഞ്ഞെടുപ്പ് കാലത്തെ കൈക്കൂലിയാണ് ക്ഷേമപെന്ഷന് എന്നായിരുന്നു കെ സി വേണുഗോപാല്‍ പറഞ്ഞത്.
കെ സി വേണുഗോപാലിന്റെ പരാമർശനത്തിനെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് അടക്കം രംഗത്തെത്തിയിരുന്നു. പെന്ഷന് കൈക്കൂലിയാണെങ്കില്‍ തിരഞ്ഞെടുപ്പ് വരുമ്പോള്‍ മാത്രം നല്കിയാല് മതിയല്ലോ എന്നായിരുന്നു എം വി ഗോവിന്ദന് ചോദിച്ചത്. കോണ്‍ഗ്രസിന്റെ കാലത്ത് 30 ലക്ഷം പേര്‍ക്ക് വെറും 600 രൂപയാണ് പെന്‍ഷനായി നല്‍കിയതെന്നും എല്‍ഡിഎഫിന്റെ കാലത്ത് ഇത് 1600 രൂപയാണെന്നും എം വി ഗോവിന്ദന് പറഞ്ഞിരുന്നു.


