മുകേഷും ധ്യാനും ഉര്‍വശിയും പ്രധാന കഥാപാത്രങ്ങളിൽ എത്തിയ ചിത്രമാണ് അയ്യര്‍ ഇൻ അറേബ്യ. ഇപ്പോഴിതാ ചിത്രം ഒരു വര്‍ഷത്തിനിപ്പുറം ഒടിടിയിലേക്ക് സണ്‍ നെക്സ്റ്റിലൂടെ സ്‍ട്രീമിംഗിന് എത്തുകയാണ്. ചിത്രം മെയ്‍ 16നാണ് സ്‍ട്രീമിംഗ് തുടങ്ങുന്നത്. ചിത്രത്തിൻ്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് എം എ നിഷാദാണ്. തിരക്കഥയും ഒരുക്കിയിരിക്കുന്നത് എം എ നിഷാദ് തന്നെയാണ്.
മുകേഷിന്റെയും ഉർവശിയുടെയും മകനായി ധ്യാൻ ശ്രീനിവാസൻ പ്രത്യക്ഷപ്പെടുന്ന അയ്യര്‍ ഇൻ അറേബ്യയില്‍ ദുര്‍ഗാ കൃഷ്‍ണ, ഡയാന ഹമീദ്, ഷൈൻ ടോം ചാക്കോ, മണിയൻ പിള്ള രാജു, കൈലാഷ്, സുധീർ കരമന, സോഹൻ സീനുലാൽ, ഉല്ലാസ് പന്തളം, ജയകൃഷ്‍ണൻ, സിനോജ് സിദ്ധിഖ്, ജയകുമാർ, ഉമ നായർ, ശ്രീലത നമ്പൂതിരി, രശ്‍മി അനിൽ, വീണ നായർ, നാൻസി, ദിവ്യ എം നായർ, ബിന്ദു പ്രദീപ്, സൗമ്യ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നു.
ചിത്രത്തിൽ സംഗീതം ഒരുക്കിയിരിക്കുന്നത് ആനന്ദ് മധുസൂദനനാണ്. സിദ്ധാര്‍ഥ് രാമസ്വാമിയും വിവേക് മേനോനുമാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിച്ചിരിക്കുന്നത്. വിഘ്‌നേഷ് വിജയകുമാറാണ് നിര്‍മ്മാണം നിർവഹിച്ചിരിക്കുന്നത്.
ചിത്രം വെല്‍ത്ത് ഐ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് നിര്‍മ്മിച്ചത്. വിഘ്‍നേശ് വിജയകുമാറിന്റെ നിര്‍മാണത്തിലുള്ള ആദ്യ ചിത്രമാണ് അയ്യർ ഇൻ അറേബ്യ. കുടുംബ ബന്ധങ്ങളുടെ പ്രാധാന്യം വ്യക്തമാക്കുന്ന ചിത്രം എത്തിയത് ഒരു ആക്ഷേപഹാസ്യമായിട്ടാണ്. ഗാനരചന പ്രഭാ വർമ്മയ്‍ക്കും റഫീഖ് അഹമ്മദിനുമൊപ്പം ഹരിനാരായണൻ, മനു മഞ്ജിത് എന്നിവരും നിര്‍വഹിച്ചിരുന്നു.
ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ : 9447975913, 6235729908

