Fri. Nov 20th, 2026

തിരുവനന്തപുരം: സംസ്ഥാത്ത് ലഹരിവ്യാപനം തടയാൻ എൻഫോഴ്സ്മെന്റ് നടപടികൾ ശക്തമാക്കാൻ ഒരുങ്ങുന്നു. എയർപോർട്ടുകൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, തപാൽ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പരിശോധന കർശനമാക്കാൻ ആണ് നിർദേശം. മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിന്റേതാണ് തീരുമാനം.

അതേസമയം സംസ്ഥാനത്തെ ലഹരിവ്യാപനം തടയാൻ സമഗ്ര പദ്ധതി തയ്യാറാക്കുന്നതിന് സംസ്ഥാന സർക്കാർ സെക്രട്ടറിതല സമിതി രൂപീകരിക്കുകയും ചെയ്തു. ഏപ്രിൽ മാസത്തിൽ സമിതി നിർദേശങ്ങൾ സമർപ്പിക്കണം. തുടർന്ന് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ വീണ്ടും യോഗം ചേർന്ന് നിർദേശങ്ങൾ ചർച്ചചെയ്യും.

മുഖ്യമന്ത്രി വിളിച്ചു ചേർത്ത ഉന്നതതലയോഗത്തിൽ മന്ത്രിമാരും പൊലീസ്, എക്സൈസ് ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. ലഹരിക്കെതിരെ ഇതുവരെ സ്വീകരിച്ച നടപടികളും ഇനി ആരംഭിക്കാനുള്ള നടപടികളും യോഗത്തിൽ ചർച്ച ചെയ്തു. പൊലീസിന്റെ ഓപ്പറേഷൻ ഡീഹണ്ട്, എക്സൈസിന്റെ ക്ലീൻ സ്ലേറ്റ് തുടങ്ങിയ ലഹരി വിരുദ്ധ പരിശോധനകൾ ശക്തമാക്കുന്നത് സംബന്ധിച്ചും ചർച്ച നടന്നു.

ഇംഗ്ലീഷ് സംസാരിക്കാം: 100 % ഗ്യാരന്റി; ചേർത്തലയിൽ സ്പോക്കൺ ഇംഗ്ലീഷ് ക്‌ളാസ് തുടങ്ങി; ഫോൺ : 9447975913, 6235729908