Sun. Nov 22nd, 2026

കണ്ണൂര്‍: എ ഡി എം. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്കെതിരെ പാര്‍ട്ടി നടപടി. ദിവ്യയെ എല്ലാ പാര്‍ട്ടി പദവികളില്‍ നിന്നും നീക്കും.

സി പി എം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയിലാണ് നടപടിക്ക് തീരുമാനമായത്. ദിവ്യയില്‍ നിന്നുണ്ടായത് ഗുരുതര വീഴ്ചയാണെന്ന് കമ്മിറ്റി യോഗം വിലയിരുത്തി. നടപടിക്ക് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗീകാരം നല്‍കി. സംസ്ഥാന സെക്രട്ടേറിയറ്റിന്റെ അടിയന്തര ഓണ്‍ലൈന്‍ യോഗത്തിലാണ് തീരുമാനം.