Sat. Nov 21st, 2026

ട്വിറ്റര്‍ ഉപയോക്താക്കളെല്ലാം പാസ്വേര്‍ഡുകള്‍ മാറ്റണമെന്ന് കമ്പനിയുടെ അറിയിപ്പ്. പാസ്‌വേര്‍ഡുകള്‍ സൂക്ഷിച്ചിട്ടുള്ള ട്വിറ്ററിന്റെ ഇന്റേണല്‍ ലോഗില്‍ വൈറസ് ബാധയുണ്ടായതിനെ തുടര്‍ന്നാണിതെന്നാണ് വിശദീകരണം നല്‍കിയിരിക്കുന്നത്.

പാസ്വേര്‍ഡുകള്‍ മറച്ച് വയ്ക്കുന്ന ഹാഷിങ്ങിലാണ് വൈറസ് ബാധയുണ്ടായിരിക്കുന്നത്. ഒരാള്‍ പാസ്വേര്‍ഡ് ഉപയോഗിക്കുമ്പോള്‍ അത് രഹസ്യമാക്കി സൂക്ഷിക്കുന്നതിനുള്ള സാങ്കേതിക വിദ്യയാണ് ഹാഷിങ്. ഇതോടെ പാസ്വേര്‍ഡുകള്‍ ഇന്റേണല്‍ ലോഗില്‍ മറയില്ലാതെ എഴുതിക്കാണിക്കുകയായിരുന്നു.

എന്നാല്‍ ഇത് ആരും ദുരുപയോഗം ചെയ്തിട്ടില്ലെന്നും പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്നും ട്വിറ്റര്‍ ഔദ്യോഗിക പേജിലൂടെ ട്വിറ്റ് ചെയ്തു. ഒരു മുന്‍കരുതല്‍ എന്ന നിലയ്ക്കാണ് പാസ്വേര്‍ഡുകള്‍ മാറ്റണമെന്ന് ട്വിറ്റര്‍ തങ്ങളുടെ എല്ലാ ഉപയോക്താക്കളെയും അറിയിച്ചത്. എന്നാല്‍ എത്ര പാസ്വേര്‍ഡുകളെ വൈറസ് ബാധിച്ചിട്ടുണ്ടെന്ന കാര്യത്തില്‍ വ്യക്തതയില്ല.പാസ് വേര്‍ഡുകള്‍ ചോര്‍ന്നുവെന്ന അറിയിപ്പ് ലോകത്തെ ട്വിറ്റര്‍ ഉപയോക്താക്കളില്‍ ഭീതിയുണ്ടാക്കിയിട്ടുണ്ട്.