ലെജികൃഷ്ണൻ
അട്ടപ്പാടിയിലെ ആദിവാസി ജനവിഭാഗങ്ങൾ സമാനതകളില്ലത്ത അതിക്രമങ്ങൾക്ക് വിധേയമായിട്ടും പ്രതികൾ ശിക്ഷിക്കപ്പെടുന്നില്ലെന്ന ഗൗരവമായ വസ്തുത കേരളീീയ സമൂഹത്തിനുമുമ്പിൽ അനന്തര നടപടികൾക്കായി സമർപ്പിക്കുകയാണ്.ഈ വിഷയത്തിൽ2018 ഏപ്രിൽ മാസത്തെ യുക്തിരേഖയിൽ വിശദമായ ലേഖനം ഞാൻ എഴുതിയിരുന്നു.അന്ന് രേഖകൾ ലഭ്യമല്ലാതിരുന്നതിനാൽ പരാമർശിക്കാതെ പോയ കാര്യങ്ങളെ കുറിച്ച് ഒരു ചെറിയ കുറിപ്പ് പ്രസിദ്ധീകരിക്കുകയാണ്.
ആദിവാസി ദലിത് വിഭാഗങ്ങൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ സംബന്ധിച്ച് പോലീസ് കേസ് രജിസ്റ്റർ ചെയ്യുന്ന പതിവില്ലാത്ത ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും ഭിന്നമല്ലാത്ത സാഹചര്യ മാണ് അട്ടപ്പാടിയിലും നിലനിൽക്കുന്നത്. ഇവിടെ കേസുകൾ രെജിസ്റ്റർ ചെയ്തിട്ടും പ്രതികൾ ശിക്ഷിക്കപ്പെടുന്നില്ലെന്നതാണ് വ്യത്യാസമായി ചൂണ്ടികാണിക്കാനുള്ളത്.
2015 ൽ റിപ്പോർട് ചെയ്യപ്പെട്ട ആദിവാസികൾ പരാതിക്കാരായ 21 കേസുകളിൽ 18 എണ്ണത്തിൽ ചാർജ്ജ് ഷീറ്റ് നൽകിയിട്ടും ആരെയും ശിക്ഷിച്ചതായി കാണൂന്നില്ല.2016 ലാണെങ്കിൽ 12 കേസുകൾ റിപ്പോർട്ട് ചെയ്തു ,8 എണ്ണത്തിൽ ചാർജ്ജ് ഷീറ്റും നൽകി. 14 കേസുകളിൽ പ്രതികളെ വെറുതെ വിട്ടു. ഒരെണ്ണത്തിൽ ശിക്ഷ നൽകി.
2017 ൽ 20 കേസുകൾ റിപ്പോർട്ട് ചെയ്തു, 14 എണ്ണത്തിൽ ചാർജ്ജ് ഷീറ്റ് നൽകി24 കേസുകളിൽ പ്രതികളെ വെറുതെ വിട്ടു. ഒരാളെ ശിക്ഷിച്ചു.
ആദിവാസികൾക്ക്ക്ക് വേണ്ടി നിയമവും ചട്ടവും പോലീസും കോടതിയുമെല്ലാം ഉണ്ടായിട്ടും അവർ പരാതിക്കാരായ കേസുകളിലെ പ്രതികൾ ശിക്ഷിക്കപ്പെടുന്നില്ലെന്നത് അത്യന്തം ഗൗർവ്വതരമാണ്.
മധുവിന്റെ കൊലയാളികൾ ഇരുമ്പഴികൾക്കകത്തായതിനു പിന്നിലും മുമ്പിലും ഈ ഗവണ്മെന്റിന്റെ ശക്തമായ ഇടപെടലുകൾ ഉണ്ടായിട്ടുണ്ട്. അതില്ലായിരുന്നെങ്കിൽ ആ കേസും എവിടെയും എത്തുമായിരുന്നില്ല. മധു കേസിൽ ഗവൺമന്റ് സ്വീകരിച്ച സമീപനം അഭിനന്ദനാർഹമാണ്.എന്നാൽ എല്ലാ കേസിലും അതു പോലെ ഇടപെടുന്നതിന് ഗവ്ണ്മെന്റിനാകില്ല,അത് പ്രായോഗികവുമല്ല.
എസ്.സി/എസ്.റ്റി കേസുകളിലെ പ്രതികൾ ശിക്ഷിക്കപ്പെടാതെ പോകുന്നത് ഒരു പരിഷ് കൃത സമൂഹത്തിന്റെ സാംസ്കാരികമായ നിലനിൽപ്പിന് യോജിച്ച സമീപനമല്ല. ഇതിന് ഉത്തരവാദികൾ കേസ് ചാർജ്ജ് ചെയ്ത പോലീസുകാർ മാത്രമല്ല. കേസ് നടത്താനറിയാത്ത, നിയമത്തിന്റെ നൂലാമാലകളറിയാത്ത,ഭീഷണിപ്പെടുത്തിയൊ മദ്യം നൽകിയൊ എളുപ്പത്തിൽ സ്വാധീനിക്കാൻ കഴിയുന്ന, എല്ലാം സഹിക്കുന്ന, ഭയപ്പെടുന്ന ആദിവാസി ജിവിത പശ്ചാത്തലവും അതിന് കാരണമാണ്.മനുഷ്യാവകാശ സംഘടനകളുടെ ശ്രദ്ധ ഇക്കാര്യത്തിലുണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.