സീറോ മലബാർ സഭയുടെ കുടുംബ സർവ്വേക്കെതിരെ പ്രതിഷേധവുമായി വിശ്വാസികൾ; ചോദ്യങ്ങൾ സ്വകാര്യതയെ ഹനിക്കുന്നതും, വ്യക്തിസ്വാതന്ത്ര്യത്തിൻമേലുള്ള കടന്നുകയറ്റവുമെന്നും കുഞ്ഞാടുകൾ
കത്തോലിക്ക സഭയുടെ മതബോധന പ്രമാണരേഖയാണ് ജനന നിയന്ത്രണത്തിനെ കടുത്ത പാപമായി വിശേഷിപ്പിക്കുന്നത്. കൃത്രിമ ഗർഭനിരോധന മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് ഗർഭഛിദ്രം പോലെ കണക്കാക്കണമെന്നും സഭ പറയുന്നു. കലാകാലങ്ങളിൽ സർക്കാർ അടക്കം ജനസംഖ്യാ വർധനവിനെതിരെ ബോധവൽക്കരണവുമായി മുമ്പോട്ടു പോകുമ്പോൾ ഇതിനെതിരെ രഹസ്യമായ നിലപാട് സഭ സ്വീകരിച്ചിരുന്നു. എന്നാൽ
കൂടുതൽ കുട്ടികൾക്കായി സഭ ആഹ്വാനം ചെയ്യുമ്പോഴും വിശ്വാസികൾ ഇതിന് തയാറാകാത്തത് സഭാനേതൃത്വത്തെ നിരാശപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ദമ്പതികൾക്കിടയിൽ കൂടുതൽ ബോധവൽക്കരണം നടത്താൻ സീറോ മലബാർ സഭ തീരുമാനിച്ചത്.
ഇതിന്റെ ആദ്യപടിയായാണ് ഇടവകകൾതോറും സർവ്വേ നടത്താൻ കുടുംബപ്രേക്ഷിത കേന്ദ്രത്തെ സഭ ചുമതലപെടുത്തിയത്. സർവ്വേക്കായി തയാറാക്കിയ ചോദ്യാവലിയിൽ വ്യക്തിഗത വിവരങ്ങൾ അടക്കമുള്ള കാര്യങ്ങൾ ഉൾകൊള്ളിച്ചിട്ടുണ്ട്. നിങ്ങൾ കൃത്രിമ ഗർഭനിരോധന മാർഗങ്ങൾ നിലവിൽ സ്വീകരിച്ചിട്ടുണ്ടോ ? , ഉണ്ടെങ്കിൽ ഏതു മാർഗം , ഗുളികയാണോ , ഉറയാണോ ഉപയോഗിക്കുന്നത്.
കൃത്രിമ മാർഗങ്ങൾ ഉപയോഗിക്കുന്നത് പാപമാണെന്ന് കരുതുന്നുണ്ടോ തുടങ്ങിയ ചോദ്യങ്ങളും ചോദ്യാവലിയിൽ ഉണ്ട്. ഇത്തരം ചോദ്യങ്ങൾ വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നാണ് ആരോപണം ഉയർന്നിട്ടുള്ളത്. നവ സാമൂഹ്യ മാധ്യമങ്ങളിലൂടെ സർവ്വേക്കെതിരെ പ്രതിഷേധം ഇപ്പോൾ തന്നെ ശക്തമാണ്. ഗവൺമെൻറ് തന്നെ കൃത്രിമ ജനന നിയന്ത്രണ മാർഗങ്ങളടക്കം പ്രോത്സാഹിപ്പിക്കുമ്പോൾ വിശ്വാസത്തെ കൂട്ടുപിടിച്ച് അതിനെ നേരിടാനാണ് സഭാ നീക്കം.
സീറോ മലബാര്‍ സഭ നടത്തുന്ന സര്‍വ്വേ അസാന്മാര്ഗീകവും വ്യക്തിസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റുമാണെന്ന് സാമൂഹിക മാധ്യമങ്ങളിലെ നിരീക്ഷകനും കപ്പൂച്ചിയന്‍ വൈദികനുമായ ജിജോ കുര്യന് അഭിപ്രായപ്പെട്ടു. പോള്‍ ആറാമന്‍ മാര്‍പ്പാപ്പ എഴുതിയ 1968ലെഴുതിയ ഹ്യൂമാനേ വിയാറ്റേ എന്ന ചാക്രിക ലേഖനത്തിന്‍െറ അന്തസത്തയ്ക്ക് നിരക്കാത്തതാണ് സഭ നടത്തുന്ന ഇപ്പോഴത്തെ സര്‍വ്വേ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇപ്പോള്‍ നടക്കുന്ന സര്‍വ്വേ ഇടവക ജനങ്ങളുടെയോ വിശ്വാസികളുടെയോ സ്വകാര്യതക്കുമേലുള്ള കടന്നുകയറ്റമല്ല. മറിച്ച്, സഭ ഇടവകജനങ്ങള്ക്കിടയില് ഒരു സാധാരണ വിവരശേഖരണം മാത്രമാണെന്ന് കെ.സി.ബി.സി വക്താവ് വള്ളിക്കാട്ട് പറഞ്ഞു. ഇടുക്കി ജില്ലയിലെ പള്ളികളിലാണ് ഇപ്പോള്‍ ഈ സര്‍വ്വേ നടക്കുന്നതെന്ന് കുടുംബപ്രേക്ഷിതകേന്ദ്രത്തിന്െറ ചുമതലയുള്ള ഫാദര്‍ ജോസഫ് കൊല്ലക്കൊമ്പില്‍ പറഞ്ഞു.
