Tue. Nov 24th, 2026

കൊല്ലം: കിണറ്റില്‍ അകപ്പെട്ട ആടിനെ രക്ഷിക്കാനിറങ്ങിയ യുവാവ് ശ്വാസംമുട്ടി മരിച്ചു. മടത്തറയില്‍ മുല്ലശ്ശേരി അംഗനവാടിക്ക് സമീപം താമസിക്കുന്ന അല്‍ത്താഫ് (25) ആണ് മരിച്ചത്.

കടക്കല്‍ നിന്ന് ഫയര്‍ഫോഴ്സ് എത്തിയാണ് അല്‍ത്താഫിനെ പുറത്തെടുത്തത്. അപ്പോഴക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. മരിച്ച അല്‍ത്താഫ് തിരുവനന്തപുരത്തു സോളാറിന്റെ കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു. ഇന്നലെയാണ് ജോലിസ്ഥലത്തുനിന്ന് വീട്ടില്‍ എത്തിയത്.