Fri. Nov 20th, 2026

കൽപ്പറ്റ: ലോക്സഭാ അംഗത്വം പുനഃസ്ഥാപിച്ചതിന് ശേഷം ദ്വിദിന സന്ദർശനത്തിന് വയനാട്ടിലെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ഊഷ്മള വരവേൽപ്പ്. വൈകിട്ട് 5.30ന് രാഹുൽ ഗാന്ധി എത്തിയപ്പോൾ സ്വീകരണ വേദിയിൽ തടിച്ചുകൂടിയ നൂറുകണക്കിന് കോൺഗ്രസ് പ്രവർത്തകർ മുദ്രാവാക്യം വിളികളോടെ അദ്ദേഹത്തെ എതിരേറ്റു.


കേരളത്തിലെ കോൺഗ്രസ് നേതാക്കളും അദ്ദേഹത്തെ സ്വാഗതം ചെയ്തു. കഴിഞ്ഞയാഴ്ച മാനനഷ്ടക്കേസിലെ ശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്ത പശ്ചാത്തലത്തിൽ ലോക്സഭാ സെക്രട്ടേറിയറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചതിന് പിന്നാലെയാണ് രാഹുൽ ഗാന്ധി എം പി സ്ഥാനം പുനസ്ഥാപിക്കപ്പെട്ടത്.