Sat. Nov 21st, 2026

ഹാരിസണ്‍ മലയാളം തോട്ടം ഏറ്റെടുത്തത് സംബന്ധിച്ച കേസില്‍ സര്‍ക്കാരിനു ഹൈക്കോടതിയില്‍ നിന്നും കനത്ത തിരിച്ചടി. തോട്ടം ഏറ്റെടുക്കല്‍ കേസില്‍ കമ്പനിക്ക് അനുകൂല വിധി. രാജമാണിക്യം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഹാരിസണിന്റെ 38000 ഏക്കര്‍ ഭൂമിയാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്. സ്‌പെഷ്യല്‍ ഓഫീസറുടെ ഈ നടപടി ഹൈക്കോടതി റദ്ദാക്കി.

സര്‍ക്കാര്‍ റോബിന്‍ഹുഡിനെ ആവാന്‍ പാടില്ലെന്ന് കോടതി പറഞ്ഞു. ഈ കേസില്‍ കക്ഷി ചേരുന്നത് കുമ്മനം രാജശേഖരന്‍, വി എം സുധീരന്‍ തുടങ്ങിയവര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ഹാരിസണ്‍ അടക്കമുള്ള വന്‍കിട എസ്‌റ്റേറുകള്‍ റവന്യൂ ഭൂമി വന്‍ തോതില്‍ കൈവശം വച്ചിരിക്കുന്നതായിട്ടാണ് നേരെത്തയുള്ള റിപ്പോര്‍ട്ട്.

രാജാമാണിക്യം റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം തന്നെ അനിധകൃതമായി സര്‍ക്കാര്‍ ഭൂമി കൈവശം വച്ചിരിക്കുന്ന വന്‍കിട എസ്‌റ്റേറുകാരില്‍ വസ്തു തിരിച്ചുപിടിക്കണമെന്നതാണ്. ഈ റിപ്പോര്‍ട്ടിലെ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ നിയമപരമായി സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്തിരുന്നു. നേരെത്ത സിംഗിള്‍ ബെഞ്ച് സര്‍ക്കാരിന്റെ നടപടി ശരിവച്ചിരുന്നു. ഇതിനെതിരെ ഹാരിസണ്‍ കമ്പനി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചു. ഈ ഹര്‍ജിയിലാണ് സര്‍ക്കാര്‍ നടപടി റദ്ദാക്കി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.