തിരുവനന്തപുരം: മംഗലപുരത്ത് ഗൃഹനാഥനെ വീടിന് സമീപം പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ശാസ്തവട്ടം ശാന്തിനഗര്‍ ചോതിയില്‍ രാജു (62) വിനെയാണ് മുന്നില്‍ മരിച്ചനിലയില്‍ കണ്ടത്. ബുധനാഴ്ച രാവിലെ വീടിനോടുചേര്‍ന്ന കടക്ക് മുന്നിലാണ് മൃതദേഹം കണ്ടെത്തിയത്.
കാര്‍ഡ് ബോര്‍ഡ് പെട്ടികളും മറ്റും മൃതദേഹത്തിനു ചുറ്റം കത്തിയനിലയില്‍ കണ്ടെത്തി. ഭാര്യയുമായി അകല്‍ച്ചയിലായിരുന്ന രാജു കടയോടു ചേര്‍ന്ന ചായ്പ്പിലാണ് താമസിച്ചിരുന്നത്. ഒന്നര വര്‍ഷം മുന്‍പാണ് പ്രവാസ ജീവിതം മതിയാക്കി നാട്ടിലെത്തിയത്. തുടര്‍ന്ന് വീടിനോടു ചേര്‍ന്ന് ചായക്കട നടത്തുകയായിരുന്നു. രാവിലെ വീടിനു പുറത്തിറങ്ങിയ ഇയാളുടെ ഭാര്യ ഷീലയാണ് മൃതദേഹം കണ്ടത്. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.


