കൊച്ചി: റജിസ്റ്റര്‍ ചെയ്യാത്ത പരീക്ഷയുടെ പേരില്‍ വ്യാജ മാര്‍ക്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് എസ് എഫ് ഐക്കെതിരെ അപകീര്‍ത്തികരമായ വാര്‍ത്ത സൃഷ്ടിച്ചതിനു പിന്നിലെ ഗൂഢാലോചന കണ്ടെത്തണമെന്ന എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയുടെ പരാതി കൊച്ചി സിറ്റി പോലീസ് അന്വേഷിക്കും.
ഇതിനായി പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ കെ സേതുരാമന്‍ അറിയിച്ചു. ക്രൈം ബ്രാഞ്ച് ഡിവൈ എസ് പി നേതൃത്വം നല്‍കുന്ന അന്വേഷണ സംഘം അധ്യാപകരുടെ മൊഴി രേഖപ്പെടുത്തും.
തനിക്കെതിരെ ഗൂഢാലോചന നടന്നതായും വിവാദം നിഷ്‌കളങ്കമല്ലെന്നും ആര്‍ഷോ ചൂണ്ടിക്കാട്ടിയിരുന്നു. മാര്‍ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച എന്‍ ഐ സിയുടെ പിശകാണെന്നാണ് കോളജ് അധികൃതര്‍ വിശദീകരിച്ചതെങ്കിലും അതിനപ്പുറം ചില നീക്കങ്ങള്‍ നടന്നതായി എസ് എഫ് ഐ സംശയിക്കുന്ന സാഹചര്യത്തിലാണ് പരാതി നല്‍കിയത്.


