മാവേലിക്കര: മകളെ കൊലപ്പെടുത്തിയ ശ്രീമഹേഷ് ഭാര്യയേയും കൊലപ്പെടുത്തിയതാണെന്ന സംശയവുമായി ഭാര്യയുടെ മാതാപിതാക്കള്‍. ശ്രീമഹേഷിന്റെ ഭാര്യ വിദ്യയെ രണ്ട് വര്‍ഷം മുമ്പ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടിരുന്നു. ആ മരണത്തിലാണു മാതാപിതാക്കള്‍ ഇപ്പോള്‍ സംശയം പ്രകടിപ്പിക്കുന്നത്. അന്നു മകളെ കെട്ടിത്തൂക്കിയതാണോ എന്നു സംശയമുണ്ടെന്ന് അമ്മ രാജശ്രീ പറഞ്ഞു.
ശ്രീമഹേഷ് പണം ചോദിച്ച് ഭീഷണിപ്പെടുത്തിയിരുന്നെന്ന് പിതാവ് ലക്ഷ്മണനും പറഞ്ഞു. പണം നല്‍കിയില്ലെങ്കില്‍ മൂന്നു പേരും മരിക്കുമെന്ന് പറഞ്ഞിരുന്നുവെന്നും പിതാവ് പറഞ്ഞു. പ്രതി ആസൂത്രിതമായാണു കൊല നടത്തിയതെന്ന നിഗമനത്തിലാണു പോലീസ്. അമ്മയേയും വിവാഹം ആലോചിച്ച യുവതിയേയും കൊല്ലാനും ഇയാള്‍ പദ്ധതിയിട്ടതായും പോലീസിനു സൂചന ലഭിച്ചിട്ടുണ്ട്.


