Thu. Oct 8th, 2026

തിരുവനന്തപുരം: പ്രണയബന്ധത്തിൽ നിന്ന് പിൻമാറണമെന്നാവശ്യപ്പെട്ട് യുവാവിനെ നഗ്നനാക്കി കെട്ടിയിട്ട് മ‌ർദ്ദിച്ചു. വർക്കല അയിരൂരിലാണ് സംഭവം. കാമുകിയും ഗുണ്ടകളും ചേർന്നാണ് അയിരൂർ സ്വദേശിയായ യുവാവിനെ ക്രൂരമായി മർദ്ദിച്ചത്.


സംഭവത്തിൽ കാമുകിയായ വർക്കല സ്വദേശി ലക്ഷ്മി പ്രിയയും ഇപ്പോഴത്തെ കാമുകനും ഉൾപ്പെടെ ഏഴുപേർക്കെതിരെ പൊലീസ് കേസെടുത്തു. സംഭവത്തിൽ എറണാകുളം മഞ്ഞുമ്മൽ സ്വദേശി അമൽ പിടിയിലായി.

ഈ മാസം അഞ്ചിന് വീട്ടിൽ നിന്ന് കാറിൽ വിളിച്ചിറക്കിയായിരുന്നു മർദ്ദനം. മർദ്ദനത്തിനിടെ യുവാവിന്റെ മാലയും പണവും കവർന്നിരുന്നു.