Sun. Nov 22nd, 2026

പെ​രി​ന്ത​ൽ​മ​ണ്ണ​:​ ​ഭാ​ര്യ​യെ​ ​ശ്വാ​സം​ ​മു​ട്ടി​ച്ച് ​കൊ​ല​പ്പെ​ടു​ത്തി​യ​ ​സം​ഭ​വ​ത്തി​ൽ​ ​ഭ​ർ​ത്താ​വി​നെ​ ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്തു.​ ​മ​ണ്ണാ​ർ​ക്കാ​ട് ​പ​ള്ളി​ക്കു​ന്ന് ​ആ​വ​ണ​ക്കു​ന്ന് ​സ്വ​ദേ​ശി​ ​പാ​റ​പ്പു​റ​വ​ൻ​ ​മു​ഹ​മ്മ​ദ് ​റ​ഫീ​ഖ് ​(35​)​ ​ആ​ണ് ​അ​റ​സ്റ്റി​ലാ​യ​ത്.​ ​ഏ​ലം​കു​ള​ത്തെ​ ​പൂ​ത്രോ​ടി​ ​കു​ഞ്ഞ​ല​വി​യു​ടെ​യും​ ​ന​ഫീ​സ​യു​ടെ​യും​ ​ഏ​ക​മ​ക​ൾ​ ​ഫാ​ത്തി​മ​ ​ഫ​ഹ്ന​യാ​ണ് ​(30​)​ ​കൊ​ല്ല​പ്പെ​ട്ട​ത്.

ശ​നി​യാ​ഴ്ച​ ​രാ​ത്രി​ ​ഏ​ലം​കു​ള​ത്തെ​ ​സ്വ​ന്തം​ ​വീ​ട്ടി​ൽ,​​​ ​ഭ​ർ​ത്താ​വി​നും​ ​നാ​ലു​വ​യ​സു​കാ​രി​ ​മ​ക​ൾ​ക്കു​മൊ​പ്പം​ ​ഉ​റ​ങ്ങാ​ൻ​ ​കി​ട​ന്ന​താ​യി​രു​ന്നു​ ​ഫ​ഹ്ന.​ ​ലൈം​ഗി​കാ​വ​ശ്യം​ ​നി​രാ​ക​രി​ച്ച​തി​നെ​ ​തു​ട​ർ​ന്ന് ​പ്ര​കോ​പി​ത​നാ​യ​ ​പ്ര​തി​ ​പ​ര​പു​രു​ഷ​ ​ബ​ന്ധം​ ​ആ​രോ​പി​ച്ച് ​ക്രു​ദ്ധ​നാ​വു​ക​യാ​യി​രു​ന്നു.​ ​അ​ർ​ദ്ധ​രാ​ത്രി​യോ​ടെ​ ​മു​റി​യി​ൽ​ ​നി​ന്നും​ ​ഒ​ച്ച​യും​ ​ബ​ഹ​ള​വും​ ​കേ​ട്ട് ​അ​ടു​ത്തു​ള്ള​ ​റൂ​മി​ൽ​ ​കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്ന​ ​ഫ​ഹ്ന​യു​ടെ​ ​മാ​താ​വ് ​ചെ​ന്ന് ​നോ​ക്കി​യ​പ്പോ​ൾ​ ​വീ​ട്ടി​ൽ​ ​നി​ന്ന് ​ഓ​ടി​പ്പോ​കു​ന്ന​ ​റ​ഫീ​ഖി​നെ​ ​ക​ണ്ടു.​ ​റൂ​മി​ൽ​ ​നോ​ക്കി​യ​പ്പോ​ൾ​ ​ഫ​ഹ്ന​യെ​ ​കൈ​കാ​ലു​ക​ൾ​ ​ജ​ന​ലി​നോ​ടും​ ​ക​ട്ടി​ലി​നോ​ടും​ ​ബ​ന്ധി​ച്ചും​ ​വാ​യി​ൽ​ ​തു​ണി​ ​തി​രു​കി​യ​ ​നി​ല​യി​ലും​ ​ക​ണ്ടു.​ ​ഉ​ട​ൻ​ ​പെ​രി​ന്ത​ൽ​മ​ണ്ണ​ ​ജി​ല്ലാ​ ​ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും​ ​ര​ക്ഷി​ക്കാ​നാ​യി​ല്ല.​ ​പോ​സ്റ്റ് ​മോ​ർ​ട്ടം​ ​റി​പ്പോ​ർ​ട്ടി​ൽ​ ​ശ്വാ​സം​ ​മു​ട്ടി​ച്ച് ​കൊ​ല​പ്പെ​ടു​ത്തി​യ​താ​ണെ​ന്ന് ​തെ​ളി​ഞ്ഞു.


ഭാ​ര്യ​യു​ടെ​ ​സ്വ​ർ​ണാ​ഭ​ര​ണം​ ​ഊ​രി​യെ​ടു​ത്ത് ​മ​ണ്ണാ​ർ​ക്കാ​ട് ​അ​വ​ണ​ക്കു​ന്നി​ലെ​ ​വീ​ട്ടി​ലെ​ത്തി​യ​ ​റ​ഫീ​ഖി​നെ​ ​പൊ​ലീ​സ് ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.​ ​തെ​ളി​വെ​ടു​പ്പി​നി​ടെ​ ​വീ​ട്ടി​ൽ​ ​നി​ന്നും​ ​സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ​ ​ക​ണ്ടെ​ടു​ത്തു.​ ​തി​രൂ​ർ​ ​ജു​ഡി​ഷ്യ​ൽ​ ​ഫ​സ്റ്റ് ​ക്ലാ​സ് ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കി​ ​പ്ര​തി​യെ​ 14​ ​ദി​വ​സ​ത്തേ​ക്ക് ​റി​മാ​ൻ​ഡ് ​ചെ​യ്തു​ .പ്ര​തി​ക്കെ​തി​രെ​ ​കോ​ഴി​ക്കോ​ട് ​ജി​ല്ല​യി​ൽ​ ​ക​ള​വി​നും​ ​ക​ല്ല​ടി​ക്കോ​ട് ​സ്റ്റേ​ഷ​ൻ​ ​പ​രി​ധി​യി​ൽ​ ​എ.​ടി.​എം​ ​തീ​യി​ട്ട് ​ന​ശി​പ്പി​ക്കാ​ൻ​ ​നോ​ക്കി​യ​തി​നും​ ​കേ​സു​ക​ൾ​ ​നി​ല​വി​ലു​ണ്ട്.