ആലപ്പുഴ: കായംകുളം കുറത്തികാട് അമ്മയെ മകന് കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി. ഭരണിക്കാവ് സ്വദേശി രമ (55) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകന് നിധിനെ ഭരണിക്കാവ് പോലീസ് കസ്റ്റഡിയിലെടുത്തു.
ഉച്ചയ്ക്ക് രണ്ടോടെ മദ്യ ലഹരിയിലെത്തിയ മകന് നിധിന് അമ്മയെ കൊല്ലുകയായിരുന്നു. മദ്യപിച്ചെത്തി മകന് ഇവരെ പതിവായി ഉപദ്രവിക്കാറുണ്ടെന്ന് അയല്‍ക്കാര്‍ പറഞ്ഞു.കൊലക്ക് പിന്നാലെ നിധിന് പുറത്തുപോയി. പിന്നീട് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനെത്തിയ മൂത്ത മകനാണ് അമ്മ മരിച്ച് കിടക്കുന്നത് കണ്ടത്.
പോലീസ് എത്തി നിധിനെ കസ്റ്റഡിയിലെടുത്തു. പണത്തിനായി അമ്മയെ നിധിനും പിതാവും നിരന്തരമായി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നാണ് അയല്‍വാസികള്‍ പറയുന്നത്. പലപ്പോഴും ഇവര്‍ അയല്‍ വീടുകളിലാണ് രാത്രി കിടന്നിരുന്നത്.


