Wed. Nov 25th, 2026

ആലപ്പുഴ: സി പി എം ലോക്കല്‍ സെക്രട്ടറിക്ക് എസ് ഡി പി ഐ ബന്ധം ആരോപിച്ച് ചെറിയനാട് സൗത്ത് ലോക്കല്‍ കമ്മറ്റിക്കു കീഴിലെ 38 പാര്‍ട്ടി അംഗങ്ങള്‍ രാജി വച്ചു. രാജി വച്ചവരില്‍ നാല് ബ്രാഞ്ച് സെക്രട്ടറിമാരും ഉണ്ട്. ലോക്കല്‍ സെക്രട്ടറി ഷീദ് മുഹമ്മദ് എസ് ഡി പി ഐക്കാരനുമായി അടുത്ത ബന്ധമുള്ളയാളാണെന്നും ഇദ്ദേഹത്തിന്റെ ബിസിനസ് പങ്കാളിയാണെന്നും ആരോപിച്ചു.

വര്‍ഗ ബഹുജന സംഘടനകളുടെ ഭാരവാഹികളും പാര്‍ട്ടിവിട്ടവരില്‍ പെടും. രാജിവെച്ചവര്‍ സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കി. നേരിട്ടെത്തിയാണ് ജില്ലാ സെക്രട്ടറി ആര്‍ നാസറിന് പാര്‍ട്ടി അംഗങ്ങള്‍ രാജിക്കത്ത് സമര്‍പ്പിച്ചത്.