Sun. Nov 22nd, 2026

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനത്തിന് മുന്നിലേക്ക് ചാടി പ്രതിക്ഷേധിക്കുന്നത് ചാവേര്‍ സംഘം തന്നെയെന്ന് സിപിഎം സംസ്ഥാന ജനറല്‍ സെക്രട്ടറി എം വി ഗോവിന്ദന്‍. മുഖ്യമന്ത്രിയുടെ വാഹനത്തിന് മുന്നില്‍ ചാടി മരിക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. അത് തടയാനാണ് പോലീസ് ശ്രമിക്കുന്നതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

ജാഥയില്‍ നിന്ന് ആരും വിട്ട് നിന്നിട്ടില്ല. ഇ പി ജയരാജന്‍ ജാഥയില്‍ പങ്കെടുക്കും. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കണ്ണൂരില്‍ ആര്‍എസ്എസ് – സിപിഎം ചര്‍ച്ചയില്‍ രഹസ്യമില്ല. സംഘര്‍ഷമുള്ള സമയത്ത് ലഘൂകരിക്കാനാണ് ശ്രമിച്ചതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.


ആര്‍എസ്എസ് – ജമാഅത്തെ ഇസ്ലാമി ചര്‍ച്ച ഡല്‍ഹിയില്‍ എവിടെയോ നടത്തിയത് എന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. ജാഥ ഉദ്ഘാടന വേദിയില്‍ മുഖ്യമന്ത്രി കോണ്‍ഗ്രസിനോട് ചോദിച്ചത് പ്രസക്തമായ കാര്യമാണ്. ആര്‍എസ്എസ്, ജമാഅത്തെ ഇസ്ലാമി, കോണ്‍ഗ്രസ് കൂട്ടുകെട്ട് ഞങ്ങള്‍ തുറന്ന് കാട്ടുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.