കുന്നംകുളം: പോക്സോ കേസിൽ സാക്ഷിപറഞ്ഞതിന്റെ വിരോധത്തിൽ ഗൃഹനാഥനെ കരിങ്കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. വടക്കേക്കാട് വൈലേപീടിക കണ്ണനായിൽ ഷക്കീറിനെയാണ് (34) വടക്കേക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച (ഒക്ടോബർ 4) രാത്രി 11 മണിയോടെ വടക്കേക്കാട് നാലാംകല്ലിലാണ് സംഭവം നടന്നത്.

കാരപ്പുറം സ്വദേശി ലോഹിതാക്ഷനാണ് (53) ആക്രമണത്തിൽ പരിക്കേറ്റത്. പോക്സോ കേസ്, വധശ്രമം, കഞ്ചാവ് കടത്ത് ഉൾപ്പെടെ 12 ഓളം ക്രിമിനൽ കേസുകളിൽ പ്രതിയാണ് പിടിയിലായ ഷക്കീർ. വടക്കേക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളുമാണ് ഇയാൾ.
സംഭവത്തെ തുടർന്ന് ഒളിവിൽ പോയ പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു. കുന്നംകുളം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. വടക്കേക്കാട് പോലീസ് സ്റ്റേഷൻ എസ്.ഐ. അബ്ദുൽ സലീം, എസ്.സി.പി.ഒ.മാരായ ഹരികുമാർ, ജിതിൻ, സി.പി.ഒ.മാരായ നസൽ, പ്രതീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Content Highlights:
The police apprehended the accused, who had gone into hiding following the incident. He was produced before the Kunnamkulam court and remanded to custody. The arrest was carried out by a team comprising Vadakkekad Police Station Sub-Inspector Abdul Salim, Senior Civil Police Officers Harikumar and Jithin, and Civil Police Officers Nazal and Pratheesh.

